തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സിലറായി ആരാഗ്യസര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ ചുമതലയേറ്റു. കേരള വിസിയായിരുന്ന വി.പി.മഹാദേവന്‍ പിള്ളയുടെ നാലുവര്‍ഷ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തില്‍ ചാന്‍സിലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് മോഹനന്‍ കുന്നുമ്മലിന് അധിക ചുമതല നല്‍കിയത്. സര്‍വകലാശാലാ ആസ്ഥാനത്തെത്തിയ ഡോ മോഹനന്‍ കുന്നുമ്മലിന് ഉദ്യോഗസ്ഥര്‍ സ്വീകരണം നല്‍കി. 

അതേസമയം വിസി നിയമനത്തിലുണ്ടാകുന്ന സര്‍ക്കാര്‍-ഗവര്‍ണര്‍ വിവാദങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.പഠിച്ച സര്‍വ്വകലാശാലയില്‍ തന്നെ വിസിയായി എത്താനായത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യസര്‍വകലാശാല വിസിക്കെതിരെ മാത്രമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  നടപടിയ്ക്ക് നോട്ടീസ് നല്‍കാത്തത്. ബിജെപിയോട് അടുപ്പമുള്ള ഡോ.മോഹനനെ   മൂന്നുപേരുടെ പാനലില്‍ നിന്ന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയ രണ്ടുപേരെ വെട്ടി ഗവര്‍ണര്‍ തന്നെയായിരുന്നു 2019 ല്‍ നിയമനം നല്‍കിയത്.