കൊല്ലം : കൊല്ലം കാവനാട്ടെ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. കാവനാട് സ്വദേശി ജോസഫാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരുമക്കളായ പ്രവീണ്‍, ആന്റണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കാവനാട് സ്വദേശികളാണ്. തലക്കേറ്റ ക്ഷതമാണ് മരണകാരണം. ഇക്കാര്യം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് കൊലപാതകമാണെന്ന രീതിയില്‍ അന്വേഷണം ആരംഭിച്ചത്. കുടുംബ വഴക്കിനിടെ പ്രതികള്‍ ജോസഫിന്റെ തലയ്ക്കടിച്ചെന്നാണ് നിഗമനം.