കാസര്‍കോഡ് : ഹൊസങ്കടിയില്‍ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പ്പന നടത്തിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റിലായി. മഞ്ചേശ്വരം സ്വദേശി സൂരജ് റായി, മഹാരാഷ്ട്ര സ്വദേശിനി സെന ഡിസൂസ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 21 ഗ്രാം എം.ഡി.എം.എ പിടികൂടി.

 നേരത്തെ കോട്ടയം തലയോലപറമ്പില്‍ നൂറ്റിയഞ്ചു കിലോ കഞ്ചാവ് പിടികൂടി.വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പൊലീസാണ് പിടികൂടിയത്. സംഭവത്തില്‍ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ അറസ്റ്റിലായി.