മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായ നടനാണ് കാളിദാസ് ജയറാം. അച്ഛൻ ജയറാമിന്റെയും അമ്മ പാർവ്വതിയുടെയും പിന്നാലെ സിനിമയിലെത്തിയ കാളിദാസ് മലയാളത്തിന് പുറമേ തമിഴ് സിനിമകളിലാണ് കൂടുതൽ ശ്രദ്ധേയമായത്. ഇപ്പോഴിതാ തന്റെ പരാജയങ്ങളെക്കുറിച്ച് കാളിദാസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തോൽവിയും പരാജയവും ഒരു നാണയത്തിന്റെ ഇരുവശങ്ങളായാണ് താൻ കാണുന്നതെന്നാണ് നടൻ പറഞ്ഞത്.

കരിയറിന്റെ തുടക്കത്തിൽ നിരവധി പരാജയങ്ങൾ കണ്ടിട്ടുണ്ട്. തോൽവിയെ ലാഘവത്തോടെ കാണാമെന്ന് വെറുതേ വേണമെങ്കിൽ പറയാം. അത് ഈസിയായി എടുക്കാൻ പറ്റില്ല. താൻ അനുഭവിച്ചിട്ടുണ്ട്. ആ സമയത്ത് തോന്നുന്ന ബുദ്ധിമുട്ടുകളും സമ്മർദ്ദവും തീർച്ചയായും നിങ്ങൾക്ക് ഉപകരിക്കും. അത് നിങ്ങളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുെന്നും അദ്ദേഹം പറഞ്ഞു.

താൻ ജയത്തേക്കാളുപരി തോൽവിയെ പ്രാധാന്യത്തോടെ കാണുന്ന വ്യക്തിയാണെന്നും  കാളിദാസ് പറഞ്ഞു. അടുത്തിടെ മലയാളത്തിൽ തനിക്ക് പച്ച പിടിക്കാനായില്ലെന്ന് കാളിദാസ് തമാശ രൂപേണ പറഞ്ഞിരുന്നു. തമിഴിൽ നിന്ന് കൂടുതൽ അവസരങ്ങൾ വരുന്നതിനെ പറ്റിയും അന്ന് നടൻ സംസാരിച്ചിരുന്നു.

താൻ താമസിക്കുന്നതൊക്കെ ചെന്നൈയിലാണ്. ചിന്തിക്കുന്ന ഭാഷ തമിഴ് ആണ്. അതുകൊണ്ടായിരിക്കാം തമിഴിൽ നിന്ന് കുറച്ചു കൂടി പ്രൊജക്ടുകൾ ലഭിക്കുന്നത്. ചിലപ്പോൾ മലയാളത്തിൽ എഫേർട്ട് എടുക്കാത്തത് കൊണ്ടുമായിരിക്കാമെന്നും കാളിദാസ് ജയറാം പറഞ്ഞു. നച്ചത്തിരം ന​ഗർ​ഗിരത് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയപ്പോഴായിരുന്നു കാളിദാസ് ഇതേപറ്റി സംസാരിച്ചത്.