കുടുംബവുമൊന്നിച്ചുള്ള ഓണാഘോഷത്തിനിടെ എടുത്ത ചിത്രങ്ങൾ പല താരങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഇതിൽ യുവനടൻ കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാകുകയും ചെയ്തു.

ജയറാം, പാർവതി, മാളവിക എന്നിവർക്കൊപ്പമുള്ള കുടുംബ ചിത്രത്തിൽ കാളിദാസിനൊപ്പം ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. അത് ആരാണ് എന്നതായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്നത്. 

ഇതിന് പിന്നാലെ ആ പെൺകുട്ടിയും അതേ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ‘ഒരു മനോഹര ദിവസത്തിന്റെ ഓർമയ്ക്ക്’ എന്ന കുറിപ്പോടെയാണ് പെൺകുട്ടി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

ഇതോടെ ആരാധകരുടെ സംശയത്തിന് ഉത്തരവുമായി. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരാണ് ആ പെൺകുട്ടി. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദധാരിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.