കോവിഡ് ചികിത്സയ്ക്കായി, ഫാര്‍മ കമ്ബനിയായ ഗ്ലെന്‍മാര്‍ക്ക് ഇന്ത്യയില്‍ നൈട്രിക് ഓക്സൈഡ് നേസല്‍ സ്പ്രേ അവതരിപ്പിച്ചു.

സാനോട്ടൈസുമായി ചേര്‍ന്നാണ് ​ഗ്ലെന്‍മാര്‍ക്ക് കമ്ബനി നേസല്‍ സ്പ്രേ പുറത്തിറക്കിയത്. ഇന്ത്യയിലെ മൂന്നാം ഘട്ട പരീക്ഷണം അവസാന ഘട്ടത്തിലാണ്. നൈട്രിക് ഓക്സൈഡ് നേസല്‍ സ്പ്രേ സുരക്ഷിതവും കോവിഡില്‍ നിന്ന് മുക്തമാക്കുന്നതിന് സഹായകരവുമാണ്. ഗ്ലെന്‍മാര്‍ക്ക് ഫാബിസ്പ്രേ എന്ന ബ്രാന്‍ഡിന് കീഴില്‍ നൈട്രിക് ഓക്സൈഡ് സ്പ്രേ വിപണനം ചെയ്യുമെന്ന് കമ്ബനി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഇന്ത്യയിലെ കോവിഡ് ചികിത്സയ്ക്കുള്ള ആദ്യത്തെ നേസല്‍ സ്പ്രേയെക്കുറിച്ച്‌ അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്:

1. നൈട്രിക് ഓക്സൈഡ് നേസല്‍ സ്പ്രേ (ഫാബിസ്പ്രേ) കോവിഡ് ബാധിച്ച മുതിര്‍ന്ന രോഗികളുടെ ചികിത്സയില്‍ ഉപയോഗപ്രദമാകും.

2. നൈട്രിക് ഓക്സൈഡ് നാസല്‍ സ്പ്രേ (NONS), ശ്വാസനാളത്തിലെ കോവിഡ് വൈറസിനെ നശിപ്പിക്കാന്‍ ഉതകുന്നതാണ്.

3. സാര്‍സ്-കോവ്-2-ല്‍ നിന്ന് നേരിട്ടുള്ള വൈറസ് ബാധയ്ക്കെതിരെയുള്ള ആന്റി-മൈക്രോബയല്‍ ഗുണങ്ങള്‍ നൈട്രിക് ഓക്സൈഡ് നേസല്‍ സ്പ്രേയില്‍ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്.

4. നൈട്രിക് ഓക്സൈഡ് നേസല്‍ സ്പ്രേ വൈറസിനെതിരെ ശാരീരികവും രാസപരവുമായ പ്രതിരോധമായി പ്രവര്‍ത്തിക്കുന്നു. ഇത് ഇന്‍കുബേറ്റ് ചെയ്യുന്നതില്‍ നിന്നും ശ്വാസകോശത്തിലേക്ക് പടരുന്നത് തടയുന്നുവെന്നും കമ്ബനി അവകാശപ്പെട്ടു.

5. കോവിഡ് ബാധിതരായ മുതിര്‍ന്ന രോഗികളുടെ ചികിത്സയ്ക്കായാണ് ഫാബിസ്പ്രേ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കാരണം അവര്‍ക്ക് രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യത കൂടുതലാണ്.

6. ഇത് രോഗികള്‍ക്ക് ആവശ്യമായതും സമയബന്ധിതമായതുമായ തെറാപ്പി ഓപ്ഷന്‍ വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ റോബര്‍ട്ട് ക്രോക്കാര്‍ട്ട് പറഞ്ഞു.

7. സ്പ്രേയുടെ ഇന്ത്യയിലെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ 94 ശതമാനവും 48 മണിക്കൂറിനുള്ളില്‍ 99 ശതമാനവും കോവിഡ് രോ​ഗാവസ്ഥ കുറച്ചതായി കമ്ബനി അവകാശപ്പെട്ടു.

8. നൈട്രിക് ഓക്‌സൈഡ് നേസല്‍ സ്‌പ്രേയ്‌ക്കായി ഗ്ലെന്‍മാര്‍ക്കിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് നിര്‍മ്മാണ, വിപണന അനുമതി ലഭിച്ചു.

9. നിലവിലെ സാഹചര്യത്തില്‍, ഉയര്‍ന്ന വ്യാപനശേഷിയുള്ള പുതിയ വകഭേദങ്ങള്‍ക്കെതിരെ കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ നൈട്രിക് ഓക്‌സൈഡ് നേസല്‍ സ്‌പ്രേ മികച്ച പിന്തുണ നല്‍കുമെന്ന് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ സീനിയര്‍ വിപിയും ക്ലിനിക്കല്‍ ഡെവലപ്‌മെന്റ് മേധാവിയുമായ ഡോ. മോണിക്ക ടണ്ടന്‍ പറഞ്ഞു.

10. യുട്ടാ സ്റ്റേറ്റ് യൂണിവേഴ്സിറ്റി യുഎസ്‌എയില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം, ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, എപ്സിലോണ്‍ വേരിയന്റ് എന്നിവയുള്‍പ്പെടെയുള്ള സാര്‍സ്-കോവ്-2 വൈറസിന്റെ 99.9 ശതമാനത്തെയും നൈട്രിക് ഓക്‌സൈഡ് നേസല്‍ സ്‌പ്രേ മിനിറ്റുകള്‍ക്കുള്ളില്‍ നശിപ്പിക്കുമെന്നും ഡോ. മോണിക്ക ടണ്ടന്‍ വ്യക്തമാക്കി.