Dr. Annie Thomas, Retd.Professor

എങ്ങനെ ആണ് നമ്മുടെ വാർദ്ധക്യം ആസ്വദിക്കാൻ കഴിയുക.ഈ കാലയളവ് എങ്ങനെ ആഘോഷം ആക്കി മാറ്റാം. പ്രായം ആകുക എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.
“പ്രായം എന്നത് മനസ്സിന്റെ ഒരു തോന്നൽ മാത്രം” ആണെന്നാണ് പ്രശസ്ത സാഹിത്യകാരൻ മാർക്ക് ട്വെയ്ൻ പറഞ്ഞത്.

വാർദ്ധക്യം പലർക്കും ആത്മനിർവൃതിയുടെയും സന്തോഷത്തിന്റെയും സമയമായിരിക്കും. എന്നാൽ ഈ കാലം ആസ്വദിച്ച് ജീവിക്കാൻ ആന്തരീക സന്തോഷത്തിന്റെ പാത അത്യന്താപേക്ഷിതമാണ് .ഈ ആന്തരീക സന്തോഷം നാം തന്നെ വളർത്തിയെടുക്കണം. എന്നാൽ വാർദ്ധക്യത്തിൽ ചിലപ്പോൾ പലവിധത്തിലുള്ള പ്രശ്നങ്ങൾ നമ്മളെ അലട്ടും. ഉദാഹരണത്തിന് നമ്മുടെ ഊർജ്ജ നഷ്ടം, രോഗം, അർത്ഥശൂന്യത, അങ്ങനെ പല ബാഹ്യ പ്രശ്നങ്ങളും കൂടി കൂടി വരുന്നു. ഞരമ്പുകൾ ദുർബലമാവുകയും ആന്തരിക പോസിറ്റീവിറ്റി കുറയുകയും ചെയ്യുന്നു.നാം ഈ അവസ്ഥയെ എങ്ങനെ നേരിടും.

3AAA. ഇത് എന്താണ് എന്ന് നോക്കാം
Aging, Accept, Attitude
പ്രായം ആകുക എന്നത് ഒരു സത്യമാണ്.അത് നാം അംഗീകരിക്കുക,നമ്മുടെ
മനോഭാവം മാറ്റുക . അതുകൊണ്ട് സ്വീകാര്യതയാണ് ആദ്യപടി എന്ന് മനസ്സിലാക്കുക.

വാർദ്ധക്യത്തിൽ സംഭവിക്കുന്ന ഒരു പ്രധാന കാര്യം വൈകാരിക മാറ്റങ്ങളാണ്. ഒരു ദിവസം നിങ്ങൾക്ക് സന്തോഷവും സ്നേഹവും തോന്നി എന്നാൽ അടുത്ത ദിവസം, നിങ്ങൾക്ക് ഒരു അസ്വസ്ഥത ആയിരിക്കും തോന്നുന്നത്. അത് സാരമില്ല, തികച്ചും സാധാരണം ആണ് എന്ന് മനസ്സിലാക്കുക.
പോസിറ്റീവ് ചിന്തകളാൽ നിങ്ങളുടെ മനസ്സ് നിറയ്ക്കുക.കാരണം നമ്മുടെ
ജീവിതം നമ്മുടെ ചിന്തയാണ്.. ഭഗവാൻ ബുദ്ധൻ പറഞ്ഞത് ഇപ്രകാരം ആണ്. “എല്ലാവരും ചെളി കുഴികളിൽ വീണേക്കാം..പക്ഷെ കുറച്ച് പേർക്ക് മാത്രമേ അവിടെ കിടന്നും നക്ഷത്രങ്ങൾ കാണാനാകൂ .അതുകൊണ്ട് വർത്തമാനകാലത്ത് ജീവിക്കുക.

വാർദ്ധക്യത്തിൽ ഉണ്ടാകാൻ സാധ്യത ഉള്ള പ്രധാന പ്രശ്നങ്ങൾ ഏതൊക്കെ എന്ന് ഒന്ന് നോക്കാം

1- ചലനശേഷിയിലെ അസ്ഥിരത. സന്ധി വേദന കാരണംനടക്കാൻ ബുദ്ധിമുട്ട്.
2-.മൂത്രം നിയന്ത്രിക്കാൻ കഴിയാതെ വരുന്നു. തുമ്മുമ്പോൾ മൂത്രമൊഴിക്കുക അങ്ങനെ പലതും.
അതിനു പെൽവിക് പേശികളെ മുറുക്കുന്ന തരം (Kegel exercises) കെജൽ വ്യായാമം ചെയ്യുക .ആവശ്യമെങ്കിൽ ശസ്ത്രക്രിയ നടത്തുക.

3 -ഓർമ്മകൾ ഇല്ലാത്ത അവസ്ഥ

സാധാരണ പ്രായമാകുമ്പോൾ ആളുകൾ പേരുകൾ മറന്നേക്കാം.അതിനു ഡിമെൻഷ്യ എന്ന് പറയും.ഇത് ഒട്ടുമിക്കപ്പോഴും സാധാരണമാണ് . അവർക്ക് പരിസ്ഥിതിയും സാഹചര്യങ്ങളും മറ്റും ഓർക്കാൻ കഴിയും എന്നാൽ അൾസിമേഴ്സ് ആണെങ്കിൽ എല്ലാം മറക്കുന്നു. നാം ആരാണ് എന്നുപോലും മറന്നു പോകും. എന്നാൽ അതിനു മെമ്മറി കൂടാൻ തലച്ചോറിന്റെ ചില വ്യായാമങൾ ചെയ്യുക. ഉദാഹരണത്തിന് സുഡോകു കളിക്കാം,ക്രോസ്വേർഡ് പസിലുകൾ ചെയ്യാം.വെർജിൻ കോക്കനട്ട് ഓയിൽ,നെയ്യ് ഇതൊക്കെ ഭഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
4-രോഗപ്രതിരോധ ശേഷി കുറയുന്നു
5- സ്ഥിരമായ സമ്മർദ്ദം,ഇത് രോഗങ്ങളിലേക്ക് നമ്മെ നയിക്കുന്നു..കോർട്ടിസോൺ വർദ്ധിക്കുന്നു.വിഷാദം കൂടുന്നു, സന്തോഷം തരുന്ന ഹോർമോണായ സെറോടോണിൻറ്റെ അളവ് കുറയുന്നു.

പോസിറ്റീവ് മനോഭാവം വളർത്തുന്ന കാര്യങ്ങൾ ഏതൊക്കെ എന്ന് നോക്കാം . ആരോഗ്യം…സുഹൃത്തുക്കൾ…..സാമ്പത്തിക സ്ഥിരത എന്നതാണ് ഈ മൂന്നു കാര്യങ്ങൾ.
(Health, Friends, Economic Stability.)
1. Health.ആരോഗ്യം
സ്വയം സുഖപ്പെടുത്തുക എന്നത് ശരീരത്തിലെ ഒരു തത്വം ആണ്. അത് നമ്മുടെ ശരീരത്തിൻറ്റെ ആവശ്യമാണ്.
അതിനാൽ നമ്മൾ നമ്മുടെ ശരീരത്തെ കുറിച്ച് സ്വയം അറിയുക, സ്വയം സ്നേഹിക്കുക, നമ്മളെ അംഗീകരിക്കുക.

ആരോഗ്യത്തിന്റെ ഏഴ് തത്വങ്ങൾ എങ്ങനെ പരിശീലിക്കാം ..
– A.ശാരീരിക ആരോഗ്യം..
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക കാരണം ഭക്ഷണം ഔഷധമാണ്.പറ്റുമെങ്കിൽ നമ്മുടെ തോട്ടത്തിലെ തന്നെ പച്ചക്കറികളും പഴങ്ങളും കഴിക്കുകയും അനാരോഗ്യകരമായ വസ്തുക്കൾ ഒഴിവാക്കുകയുംചെയ്യക.പഞ്ചസാരയും ഉപ്പും കഴിക്കുന്നത് കുറയ്ക്കുക. കാർബോഹൈഡ്രേറ്റിനും ഊർജത്തിനും ,ഗോതമ്പ്, അരി പോലെയുള്ള പ്രധാന ധാന്യങ്ങളേക്കാൾ പോഷണപരമായി മികച്ചതാണ് മില്ലറ്റുകൾ.
കൂടാതെ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, മൈക്രോ ന്യൂട്രിയന്റുകൾ എന്നിവയുടെ നല്ല ഉറവിടമാണ് മില്ലറ്റുകൾ. പ്രതിരോധശേഷി വർധിപ്പിക്കുന്ന പാൽ, മുട്ട, ചീസ് മുതലായ നല്ല ഭക്ഷണങ്ങൾ , മുളപ്പിച്ച ബീൻസ്.omega 3,vit b6,b12),എന്നിവ
ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
അസിഡിറ്റി കുറച്ച്, ആൽകലിനിറ്റി കൂടുന്ന ഭക്ഷണങ്ങളായ
നാരങ്ങ..(9.9),അവക്കാഡോ (15.6,)പൈനാപ്പിൾ(12.7),ഓറഞ്ച്.(9.2),മാമ്പഴം(8.7)വെളുത്തുള്ളി(13.2)എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മധുരമുള്ള ലഘുഭക്ഷണമോ മാംസളമായ ഭക്ഷണമോ മാത്രം കഴിക്കുന്നത് ഒഴിവാക്കുക.
സന്തോഷം തലച്ചോറിലല്ല നമ്മുടെ കുടലിലാണ് എന്നതാണ് സത്യം. കാരണം കുടലിലെ ബാക്ടീരിയകൾ നമ്മുടെ പ്രതിരോധശേഷി നിയന്ത്രിക്കുന്നു.കുടൽ ബാക്ടീരിയകളുടെ വൈവിധ്യം വർദ്ധിപ്പിക്കുക..നമുക്ക് 1000 സ്പീഷീസുകൾ ബാക്ടീരിയകൾ ഉണ്ടായിരിക്കണം .നമ്മുടെ ജീവിത ശൈലി കാരണം പക്ഷെ നമുക്ക് ഇപ്പോൾ വളരെ കുറച്ച് എണ്ണം മാത്രമേ ഉള്ളൂ. അതുകൊണ്ട് പ്രോബയോട്ടിക്സ് അടങ്ങിയ തൈര് പോലുള്ള ഭക്ഷണം നിർബന്ധമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നാരുകളുള്ള ഭക്ഷണം കഴിക്കുക.ജനിതകമാറ്റം വരുത്തിയ ഭക്ഷണം ഒഴിവാക്കുക.ബിടി ,ജിഎം ഭക്ഷണങ്ങൾ ഒഴിവാക്കുക..ജനിതകമാറ്റം വരുത്തിയവ കരളിന് തകരാറുണ്ടാക്കാം. അതുകൊണ്ട് തന്നെ പല രാജ്യങ്ങളിലും ഇവ നിരോധിച്ചിട്ടുണ്ട്.

B.പ്രായം ആകുമ്പോൾ
നിർജ്ജലീകരണം ഒരു പ്രധാന പ്രശ്നമാണ്, ഇത് മുഴുവൻ ശരീരത്തെയും ബാധിക്കുന്നു. ഇത് പെട്ടെന്നുള്ള മാനസീക ആശയക്കുഴപ്പം, രക്തസമ്മർദ്ദം കുറയൽ, ഹൃദയമിടിപ്പ് വർദ്ധിക്കൽ, നെഞ്ച് വേദന, കോമ, മരണം എന്നിവയ്ക്ക് കാരണമായേക്കാം. ദ്രവങ്ങൾ കുടിക്കാൻ മറക്കുന്ന ഈ ശീലം 60-ാം വയസ്സിൽ ആരംഭിക്കുന്നു, . 60 വയസ്സിനു മുകളിലുള്ള ആളുകൾക്ക് ജലശേഖരം കുറവാണ്. ഇത് സ്വാഭാവിക പ്രായമാകൽ പ്രക്രിയയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ ശരീരത്തിലെ ജലാംശം നിലനിർത്താൻ 2 മണിക്കൂർ ഇടവിട്ട് ധാരാളം വെള്ളം കുടിക്കുക. ഇത് ഓർക്കുക!*വെള്ളം നിങ്ങൾക്ക് ക്ഷീണം കുറയ്ക്കുകയും ശരീരത്തിലെ ദ്രാവകങ്ങൾ ശരിയായ അളവിൽ നിലനിർത്താൻ ശരീരത്തെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

C..നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക.. നമ്മുടെ തൊലി, ഡബ്ല്യുബിസികൾ,ലിംഫോസൈറ്റുകൾ,എൻഡോക്രൈൻ സിസ്റ്റം, ഡൈജസ്റ്റീവ് സിസ്റ്റം ഇവയെല്ലാം നമ്മുടെ ശരീരത്തിലെ സുരക്ഷാ സേനകൾ ആണ്. ആയതിനാൽ ആരോഗ്യം ദുർബലമാണെങ്കിൽ നമ്മുടെ ദഹനവ്യവസ്ഥയെയാണ് ആദ്യം ബാധിക്കുക. അത് ചിലപ്പോൾ മലബന്ധം ആകാം, അല്ലെങ്കിൽ ലൂസ് മോഷൻ ആകാം. അതിനാൽ എൻഡോക്രൈൻ, എക്സോക്രിൻ സിസ്റ്റം എന്നിവയുടെ സംയോജനം വളരെ പ്രധാനമാണ്. രോഗങ്ങളെ തടയുന്നതിൽ പ്രതിരോധ കുത്തിവയ്പ്പ് ഒരു നല്ല പങ്ക് വഹിക്കുന്നു, കൂടാതെ ശരീര വേദന മുതലായവയ്ക്ക് പതിവായി മരുന്നുകൾ കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നത് കരൾ അല്ലെങ്കിൽ വൃക്ക പ്രശ്നങ്ങൾ തടയാൻ നമ്മെ സഹായിക്കുന്നു. പ്രായമായവരിൽ പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാണ് എന്ന് മനസ്സിലാക്കുക.

D. ആർത്തവവിരാമം കഴിഞ്ഞ ഒരു സ്ത്രീക്ക്, കാൽസ്യം ഗുളികകൾ, വിറ്റാമിൻ ഇ ,വിറ്റാമിൻ ഡി, എന്നിവ ഓസ്റ്റിയോപൊറോസിസ് (എല്ലിന്റെ തേമാനം) തടയുന്നതിനും ശരീരവേദന കുറയ്ക്കുന്നതിനും
സഹായിക്കുന്നു. VIT D ഒരു ഇമ്മ്യൂൺ മോഡുലേറ്ററാണ്.. പൃകിതി സഹജമായ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഒരു പത്ത് മിനിറ്റോളം ദിവസവും സൂര്യപ്രകാശം പതിവാക്കുക.

E..ഓരോ 6 മാസം കൂടുമ്പോഴും
രക്തത്തിലെ ഹീമോഗ്ലോബിൻ,
BP/Bl.Sugar/ തൈയ്റോയിഡ്, കരൾ, വൃക്കകളുടെ പ്രവർത്തന പരിശോധന ഒരു നല്ല കാര്യമാണ്..

F .ലളിതമായ വ്യായാമങ്ങൾ നമ്മുടെ
സെറോടോണിന്റെ അളവ് കെട്ടുന്നു.
നടത്തം, ജോഗിംഗ്, നീന്തൽ, സൈക്ലിംഗ്, അല്ലെങ്കിൽ യോഗ ചെയ്യുക. ഒരു ജിം / ഹെൽത്ത് സെന്റർ സന്ദർശിക്കുക. ദിവസവും 40 മിനിറ്റ് വ്യായാമങ്ങൾ ചെയ്യുക.ദിവസത്തിൽ ഒരിക്കൽ വിയർക്കുക.അങ്ങനെ ശരീരഭാരം കുറയ്ക്കുക.

G- നന്നായി ഉറങ്ങുക കാരണം ഉറക്കത്തിന്റെ ഗുണനിലവാരം വളരെ പ്രധാനമാണ്.യോഗാശാസ്ത്രമനുസരിച്ച് രാത്രിയിൽ പെട്ടെന്ന് ഉറങ്ങാനും രാവിലെ സുഖമായി എഴുന്നേൽക്കാനും കഴിയുന്ന ഒരാൾ യോഗിയാണ്. പതിവ് ആരോഗ്യകരമായ ഉറക്ക പാറ്റേണുകൾ പരിശീലിക്കുക..
കുറഞ്ഞത് 7 മണിക്കൂർ എങ്കിലും ഉറങ്ങണം.

മിക്ക ആളുകൾക്കും അവരുടെ ജീവിതത്തിൽ എപ്പോഴെങ്കിലും കുറച്ച് ദിവസങ്ങളോ അതിൽ കൂടുതലോ ഉറക്കമില്ലായ്മ ഉണ്ടാകാറുണ്ട്. ഉറക്കമില്ലായ്മ നിങ്ങളുടെ ദൈനംദിന ജീവിതത്തിലോ ദിനചര്യകളിലോ ഇടപെടുന്നില്ലെങ്കിൽ, വിഷമിക്കേണ്ട. എന്നാൽ നിങ്ങൾക്ക് മൂന്ന് മാസമോ അതിൽ കൂടുതലോ ഉറക്കമില്ലായ്മ അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് വിട്ടുമാറാത്ത ഉറക്കമില്ലായ്മ ഉണ്ട് എന്ന് മനസ്സിലാക്കി , നിങ്ങളുടെ ഫിസിഷ്യൻ അല്ലെങ്കിൽ സ്ലീപ്പ് മെഡിസിൻ സ്പെഷ്യലിസ്റ്റ് പോലുള്ള ഒരു ആരോഗ്യ പരിരക്ഷാ ദാതാവിന്റെ സഹായം തേടണം.

സ്‌മാർട്ട്‌ഫോണുകൾ , ടിവികൾ ലാപ്‌ടോപ്പുകൾ എന്നിവ ഒരുപാട് നേരം കാണുന്നത് നല്ലതല്ല.കാരണം അവയുടെ “നീല” പ്രകാശം നമ്മുടെ തലച്ചോറിനെ ബാധിക്കും എന്ന് ശാസ്ത്രം പറയുന്നു. അത് തീർച്ചയായും നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്തും.അതുകൊണ്ട്
ഗാഡ്‌ജെറ്റുകളും സ്‌ക്രീനുകളും മറ്റും കിടപ്പുമുറിക്ക് പുറത്ത് സൂക്ഷിക്കുക: അതുപോലെ പേടിപ്പെടുത്തുന്ന ഭയാനകമായ വീഡിയോകൾ കാണാതിരിക്കുക. ഡിജിറ്റൽ ഫാസ്റ്റിംഗ് പരിശീലിക്കുക. എന്നാൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് പഠിക്കാൻ ശ്രമിക്കുക എന്നത് ഒരു വലിയ ആവശ്യം ആണ്.
– നന്നായി ഉറങ്ങാൻ മഞ്ഞൾ ചേർത്ത പാൽ ,ചമോലിൻ ചായ എന്നിവ കുടിക്കാം, എന്നാൽ കോഫി ഉറങ്ങാൻ നേരം വേണ്ട എന്ന് വെക്കുക.ഉച്ചയ്ക്കും വൈകുന്നേരവും ഉറങ്ങാതിരിക്കാൻ ശ്രമിക്കുക: ഇത് നിങ്ങളുടെ ഉറക്കത്തിൻറെ താളം ഇല്ലാതാക്കും.
നിങ്ങളെ ഉറങ്ങാൻ സഹായിക്കുന്നതിന് മദ്യം ഉപയോഗിക്കരുത്: വൈകുന്നേരം 6 മണിക്ക് ശേഷം :
കഴിവതും വെള്ളവും മറ്റു ദ്രാവകങ്ങളും കുടിക്കുന്നത് കുറയ്ക്കുക ,കാരണം മൂത്രാശയം നിറഞ്ഞാൽ നാം ചിലപ്പോൾ അറിയാതെ ഉണർന്നു പോകും.
കിടക്കുന്നതിന് മുൻപ് ചെറിയ
ചൂടുവെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്..ശാന്തമായ സംഗീതം കേൾക്കുന്നത് ഉറക്കം എളുപ്പം ആക്കാം .

2-മാനസീക ആരോഗ്യം.

ആരോഗ്യകരമായിരിക്കാൻ മാനസികാരോഗ്യം വേണം. നമ്മുടെ നിശബ്ദ കൊലയാളിയാണ് stress (സമ്മർദ്ദം). .അതുകൊണ്ട്
ഈ 3 കാര്യങ്ങൾ മറക്കൂ…നിങ്ങളുടെ പ്രായം.(Age),നിങ്ങളുടെ ഭൂതകാലം( Past),നിങ്ങളുടെ പക.(Ego) . ഭാവിയെ കുറിച്ച് അധികം ചിന്തിക്കരുത്. .കഴിയുന്നത്ര ചിരിക്കുക…പാടുക..നൃത്തം ചെയ്യുക..നിങ്ങളുടെ പോസിറ്റീവ് AURA വർധിക്കും. നമ്മൾ ആരോഗ്യവാന്മാരാണെന്ന് അറിയുമ്പോൾ, നമ്മുടെ മാനസികാരോഗ്യവും കൂടും, ആത്മവിശ്വാസം കൂടും.

ആത്മീയത പരിശീലിക്കുക….ധ്യാനം -മെഡിറ്റേഷൻ നല്ലതാണ്. എല്ലാ ദിവസവും ഒരു മണിക്കൂർ യോഗയും ധ്യാനവും ചെയ്യുക. എല്ലാ ദിവസവും പുറത്ത് പോയി സ്വസ്ഥമായി ഇരിക്കുക, ശാന്തമായി ശുദ്ധവായു ശ്വസിക്കുക, പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുക. ജൈവ ആത്മീയത പരിശീലിക്കൂ. നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുക.ഒരു മന്ത്രം ധ്യാനിക്കുക, പ്രാർത്ഥിക്കുക.
3 മണിക്കൂർ ഇടവേളകളിലെ യാമ പ്രാർത്ഥനകൾ ദൈവത്തിൽ നിന്നുള്ള തുടർച്ചയായ ചാർജിംഗ് ആണ്. നോമ്പ്, ഇടവിട്ടുള്ള ഉപവാസം നല്ലതാണ്. ഇത് ശരീരത്തിൽ നിന്ന് ദോഷകരമായ കോശങ്ങളെ നശിപ്പിക്കുന്നു എന്ന് ശാസ്ത്രം തെളിയിച്ചു കഴിഞ്ഞു.

നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ പോസിറ്റീവ് തത്ത്വചിന്തയും നിങ്ങൾക്ക് ഉണ്ടായിരിക്കാം, എന്നാൽ ആനന്ദം ലഭിക്കാൻ നിങ്ങൾ അത് പരിശീലിക്കണം. ധ്യാനം നമ്മുടെ ശ്വസനനിരക്കിനെ നിയന്ത്രിക്കും.അത് നമ്മുടെ സഹാനുഭൂതിയും പാരാസിംപതറ്റിക് നാഡീവ്യവസ്ഥയെയും
(Parasympathetic Nervous System)സജീവമാക്കും.
നാം പഠിച്ചതിൽ നിന്നും വ്യത്യസ്ഥമായി ചിന്തിക്കാൻ ധ്യാനം സഹായിക്കും, പ്രേരിപ്പിക്കും.
കാരണം യഥാർത്ഥ ധ്യാനം എല്ലാത്തിനും കീഴടങ്ങുന്നു,എല്ലാം സ്വീകരിക്കുന്നു. അറിവ് മാത്രം പോരാ,അവബോധത്തിനായി നാം ഉള്ളിലേക്ക് നോക്കണം.ജ്ഞാനം ലഭിക്കാൻ,ഉള്ളിലേക്ക് നോക്കാൻ ധ്യാനം സഹായിക്കുന്നു. ഈ ആന്തരിക യാത്ര നമ്മുടെ പ്രശ്നങ്ങൾക്ക് ഉള്ള ഉത്തരം സഽയം കണ്ടെത്താൻ സഹായിക്കും. നമ്മുടെ സമ്മർദ്ദം കുറയും,നമുക്ക് ആശ്വാസം തോന്നും.അതാണ് ധ്യാനത്തിന്റെ അന്തിമഫലം.

അതുപോലെ ആന്തരിക സന്തോഷത്തിന്റെ വഴിയിൽ നിങ്ങളെ പ്രചോദിപ്പിക്കുന്ന ഒരു ആത്മീയ പുസ്തകം ദിവസവും ഒരു മണിക്കൂർ വായിക്കുക. നിങ്ങളുടെ നെഗറ്റീവ് ചിന്തകൾ നിയന്ത്രിക്കുക. പോസിറ്റീവ് വാക്യങ്ങൾ കണ്ടെത്തുക. എല്ലാ ദിവസവും നല്ല കാഴ്ചപ്പാടോടെ ആരംഭിക്കുക. ആത്മീയ സംഗീതത്തിലോ വായനയിലോ ദിവസം ആരംഭിക്കുക.
ലളിതമായ ജീവിത സംസ്കാരം പ്രോത്സാഹിപ്പിക്കുക….

മറ്റൊരു നല്ല ആശയമാണ് ഒരു ഹോബി. പുതിയൊരു ഹോബി നേടൂ..പഴയവയെ പുനരാരംഭിക്കൂ.സ്വന്തം ചെറിയ വഴികളിലൂടെ ആസ്വദിക്കൂ..നിങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കുക.
2..Friends..സുഹൃത്തുക്കൾ
ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പ് സൃഷ്‌ടിക്കുക ആത്മീയ..സാമൂഹിക…ഇന്റർനെറ്റ് സുഹൃത്തുക്കളെ കണ്ടെത്തൂ.നല്ല
സുഹൃത്തുക്കളുമായി ബന്ധപ്പെടുക. നമ്മുടെ യഥാർത്ഥ നന്മ ആഗ്രഹിക്കുന്നവരുടെ കൂടെ യാത്ര പോവുക.പ്രകൃതിയിൽ ദൈവത്തെ കാണുക..കഴിയുന്നത്ര ചിരിക്കൂ… സിനിമകൾക്കായി പോകുക..പഴയ സുഹൃത്തുക്കളെ … ബന്ധുക്കളെ കാണുക… നിങ്ങളുടെ സ്വപ്നത്തെ പരിമിതപ്പെടുത്തരുത് – .നിങ്ങളുടെ ജീവിതശൈലി മാറ്റുക.
മക്കളെയും, കൊച്ചുമക്കളെയും സന്ദർശിക്കുക..പരസ്പര ബഹുമാനം വേണം. മറ്റുള്ളവരെ ഉപദേശിക്കുന്നതിനേക്കാൾ നല്ലത് ഒരു ശ്രോതാവാകുന്നതാണ്.
എന്നാൽ നിങ്ങളുടെ കുട്ടികളുടെ അടിമളാകരുത് ,അവരെ സ്നേഹിക്കുക, സമ്മാനങ്ങൾ നൽകുക, മാത്രമല്ല നിങ്ങളുടെ നിമിഷങ്ങളും ആസ്വദിക്കണം.കുടുംബത്തിൽ എല്ലാവരും ഒരുമിച്ച് വിനോദങ്ങൾ ആസ്വദിക്കൂ.

3-Economic Stability.
സാമ്പത്തിക സ്ഥിരതയുടെ സുവർണ്ണ നിയമങ്ങൾ..

റൂൾ # 1 – നിങ്ങൾ സഽയം പണം സമ്പാദിക്കണം (നിങ്ങളുടെ പണം, നിങ്ങളുടെ സമ്പത്ത്)
റൂൾ # 2 – നിങ്ങൾ സേവ് ചെയ്യണം.. രണ്ട് അക്കൗണ്ടുകൾ ഉള്ളത് നല്ലതാണ് .ഉദാഹരണത്തിന് ഓൺലൈൻ വഴി ഉൽപ്പന്നങ്ങൾ വാങ്ങുക,ഇലക്ട്രിസിറ്റി ബില്ലുകൾ മറ്റും അടയ്ക്കുക,ഈ ഇടപാടുകൾക്കായി ചെറിയ തുക ഒരു അക്കൗണ്ടിൽ സൂക്ഷിക്കുക .

റൂൾ # 3-നിങ്ങളുടെ ചെലവ് ഒപ്റ്റിമൈസ് ചെയ്യണം അഥവാ
വിവേകപൂർവ്വം ചെലവഴിക്കുക. ആസ്വദിക്കേണ്ടത് ആസ്വദിക്കുക, നിങ്ങൾക്ക് ദാനം ചെയ്യാൻ കഴിയുന്നത് ദാനം ചെയ്യുക.

റൂൾ # 4 – നിങ്ങളുടെ കുറച്ചു പണം എങ്കിലും മ്യൂച്വൽ ഫണ്ടുകൾ മുതലായവയിൽ നിക്ഷേപിച്ചാൽ നന്ന്. ഇതിൽ നിന്നും കിട്ടുന്ന വരുമാനം ഒരു അഡീഷണൽ വരുമാനം ആയി കാണാം.

റൂൾ #5 -സ്വയം ഇൻഷ്വർ ചെയ്യുക. ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യ ഇൻഷുറൻസ്.
മെഡിക്കൽ,ലൈഫ് ഇൻഷുറൻസ്
പോലുള്ളത് ഏതെങ്കിലും അസുഖങ്ങൾ വന്നാൽ ഏതു സാഹചര്യത്തിലും പ്രയോജനപ്പെടുത്താൻ ഉതകും.ഇതിന് ഏറ്റവും പ്രധാന്യം നൽകുന്നത് നമ്മുടെ സാമ്പത്തീക ഭദ്രതക്ക് നല്ലതാണ്.

ഈ കൊവിഡ് പാൻഡെമിക് നമ്മളെ ജീവിതശൈലിയിലെ പ്രധാന മാറ്റങ്ങൾക്ക് നിർബന്ധിതമാക്കിയിരിക്കുകയാണ്.
അതുകൊണ്ട് കൂടുതൽ സസ്യാഹാരം, കൂടുതൽ ധ്യാനം,യാത്രകൾ കുറച്ച് കൂടുതൽ അവനവനു വേണ്ടി ഉള്ള സമയം കണ്ടെത്തി ഒരു പുതിയ തുടക്കം കുറിക്കാം.നമ്മുടെ ജീവിതത്തിൽ നമുക്ക് എപ്പോൾ വേണമെങ്കിലും യു ടേൺ എടുക്കാം.. അതുകൊണ്ട് പോസിറ്റീവായി ചിന്തിക്കുക, അതിനനുസരിച്ച് ജീവിതം രൂപപ്പെടുത്തുക ….