2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ബോര്‍ഡിന്റെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണെന്ന് അഭിപ്രായപ്പെട്ട് ചെയര്‍മാന്‍. പാക്കിസ്ഥാനിൽ നടക്കുന്ന ടൂര്‍ണ്ണമെന്റിൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണെന്നും ഗ്രെഗ് ബാര്‍ക്ലി വ്യക്തമാക്കി.

ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം ഐസിസി ഇവന്റുകളില്‍ അല്ലാതെ ബൈലാറ്ററൽ പരമ്പരകളിൽ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രിക്കറ്റിലൂടെ മെച്ചപ്പെടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നാണ് ബാര്‍ക്ലി സൂചിപ്പച്ചത്.

ബോര്‍ഡിന് ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങളിൽ ഒന്നും ചെയ്യാനാകില്ലെന്നും അതിനാൽ തന്നെ ഇതെങ്ങനെ സാധ്യമാക്കുമെന്നത് വലിയ വെല്ലുവിളിയാണെന്നും ബാര്‍ക്ലി പറ‍ഞ്ഞു.