കൊച്ചി: മോഹന്‍ലാല്‍ നായകനായി ഒരുങ്ങുന്ന ബി.ഉണ്ണിക്കൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ‘ആറാട്ട്’ ചിത്രത്തിന്റെ ചീഫ് അസോസിയേ‌റ്റ് ഡയറക്‌ടറും മലയാള സിനിമയിലെ മുന്‍നിര സംവിധാന സഹായിയുമായ ജയ്ന്‍ കൃഷ്ണ അന്തരിച്ചു. 45 വയസായിരുന്നു. ഹൃദയസ്‌തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ബി.ഉണ്ണികൃഷ്‌ണന്‍, അനില്‍ സി മേനോന്‍, സുനില്‍ കാര്യാട്ടുകര ഉള്‍പ്പടെ വിവിധ സംവിധായകരുടെ അസോസിയേറ്റായും ചീഫ് അസോസിയേറ്റായും പ്രവര്‍ത്തിച്ചയാളാണ് ജയ്ന്‍ കൃഷ്ണ. പി.ജയകുമാര്‍ എന്നതാണ് ശരിയായ പേര്. പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു ജയ്ന്‍ കൃഷ്ണ.