സംസ്ഥാനത്ത് ഔദ്യോഗിക കണക്കിൽപ്പെടാത്ത കൊവിഡ് മരണങ്ങളുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത്. വിവരാവകാശ രേഖ പുറത്തുവിട്ടാണ് പ്രതിപക്ഷം ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചത്. തദ്ദേശവകുപ്പിന് കീഴിലുള്ള കേരള ഇൻഫർമേഷൻ മിഷന്റെ കണക്കും സർക്കാർ കണക്കും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

നേരത്തേയും ഇതേ വിഷയം ഉന്നയിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവർക്ക് സർക്കാർ സഹായം നൽകണമെന്നാവശ്യപ്പെട്ടുള്ള സുപ്രിംകോടതി വിധിക്ക് പിന്നാലെയായിരുന്നു ആരോപണം. നിയമസഭയിലും പ്രതിപക്ഷം വിഷയം ഉന്നയിച്ചിരുന്നു.