കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ നിയോ​ഗിക്കപ്പെട്ടത് മുസ്ലീം ലീ​ഗിനെ സംബന്ധിച്ച് വലിയ സന്തോഷം നൽകുന്ന തീരുമാനമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിക്കും യുഡിഎഫിനും പുതുജീവൻ നൽകുന്ന തീരുമാനമാണിത്. സുധാകരൻ വളരെ സ്വീകാര്യനായ നേതാവാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.