പത്തനംതിട്ട: പത്തനംതിട്ടയില്‍ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊറോണ ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

ഇക്കഴിഞ്ഞ സെപ്തംബര്‍ 5 നാണ് ആറന്മുളയില്‍ കൊറോണ രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകവെ ഡ്രൈവര്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറായ നൗഫല്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടു പോകവെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയോട് മാപ്പ് അപേക്ഷിക്കുകയും സംഭവം പുറത്തു പറയരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് പെണ്‍കുട്ടി ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും ആശുപത്രിയിലെത്തിയ ശേഷം അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ വ്യപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.