ഇടുക്കി: നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് ഓഫീസ് അടച്ചു. ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഓഫീസ് അടച്ചത്. രണ്ട് ദിവസത്തേക്ക് അടച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം അറിയിച്ചു.

ജീവനക്കാരനുമായി പ്രാഥമിക സമ്പര്‍ക്കമുള്ള പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ 10 പേരോട് ക്വാറന്റൈനില്‍ പോകുവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ജനപ്രതിനിധികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നെടുങ്കണ്ടം സര്‍ക്കിള്‍, റേഞ്ച് എക്‌സൈസ് ഓഫീസുകളിലെ 6 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഓഫീസുകളിലെ ഉദ്യോഗസ്ഥരോട് രണ്ട് ഷിഫ്റ്റുകളിലായ് ജോലി ചെയ്യുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.