ഇന്ന് സംസ്ഥാനത്ത് പുതിയ 20 ഹോട്ട് സ്പോട്ടുകൾ. എറണാകുളം ജില്ലയിലെ അശമന്നൂർ (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 9), അയവന (സബ് വാർഡ് 11), ചേന്ദമംഗലം (സബ് വാർഡ് 3), കുട്ടമ്പുഴ (3), മലയാറ്റൂർ നീലേശ്വരം (സബ് വാർഡ് 14, 16), തൃശൂർ ജില്ലയിലെ വള്ളത്തോൾ നഗർ (സബ് വാർഡ് 12), പാഞ്ചൽ (സബ് വാർഡ് 15), കൊണ്ടാഴി (3), നാട്ടിക (സബ് വാർഡ് 8), കോഴിക്കോട് ജില്ലയിലെ തുറയൂർ (1, 13 (സബ് വാർഡ്), കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി (സബ് വാർഡ് 7), കൂരാചുണ്ട് (സബ് വാർഡ് 13), പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട മുൻസിപ്പാലിറ്റി (21, 22), കല്ലൂപ്പാറ (7), ആലപ്പുഴ ജില്ലയിലെ രാമങ്കരി (8), ഇടുക്കി ജില്ലയിലെ ഇടവെട്ടി (സബ് വാർഡ് 6), വയനാട് ജില്ലയിലെ മൂപ്പൈനാട് (6, 8), കോട്ടയം ജില്ലയിലെ തിരുവാർപ്പ് (9), പാലക്കാട് ജില്ലയിലെ കോട്ടായി (12), കൊല്ലം ജില്ലയിലെ കുളക്കട (7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 21 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 608 ഹോട്ട് സ്പോട്ടുകളാണുള്ളത്.

 

അതേസമയം കേരളത്തിൽ ഇന്ന് 4351 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം- 820, കോഴിക്കോട്- 545, എറണാകുളം- 383, ആലപ്പുഴ- 367, മലപ്പുറം- 351, കാസർഗോഡ്- 319, തൃശൂർ- 296, കണ്ണൂർ- 260, പാലക്കാട്- 241, കൊല്ലം- 218, കോട്ടയം- 204, പത്തനംതിട്ട- 136, വയനാട്- 107, ഇടുക്കി-104 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 57 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 141 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 4081 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 351 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം- 804, കോഴിക്കോട്- 536, എറണാകുളം- 358, ആലപ്പുഴ- 349, മലപ്പുറം- 335, തൃശൂർ- 285, കാസർഗോഡ്- 278, കണ്ണൂർ- 232, പാലക്കാട്- 211, കൊല്ലം- 210, കോട്ടയം- 198, പത്തനംതിട്ട- 107, വയനാട്- 99, ഇടുക്കി- 79 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.