വാ​ഷിം​ഗ്ട​ണ്‍ ഡി​സി: മു​ന്‍ പ്ര​ഥ​മ വ​നി​ത മി​ഷേ​ല്‍ ഒ​ബാ​മ​യു​ടെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​തെ​യാ​ണ് മി​ഷേ​ലും ഓ​രോ​ന്ന് ചെ​യ്യു​ന്ന​തെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. സ്ത്രീ​ക​ള്‍​ക്ക് വോ​ട്ട​വ​കാ​ശം ല​ഭി​ച്ച​തി​ന്‍റെ നൂ​റാം വാ​ര്‍​ഷി​ക ച​ട​ങ്ങി​ലാ​യി​രു​ന്നു ട്രം​പി​ന്‍റെ മ​റു​പ​ടി.

പ്ര​സി​ഡ​ന്‍റ് പ​ദ​ത്തി​ലി​രു​ന്ന് എ​ന്ത് ചെ​യ്യാ​നാ​കു​മെ​ന്ന് തെ​ളി​യി​ക്കാ​ന്‍ ആ​വ​ശ്യ​ത്തി​ലേ​റെ സ​മ​യം ല​ഭി​ച്ചു. എ​ന്നാ​ല്‍ അ​തൊ​ന്നും അ​വ​ര്‍​ക്ക് മ​ന​സി​ലാ​ക്കാ​നാ​യി​ട്ടി​ല്ല. ട്രം​പ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​ന് അ​നു​യോ​ജ്യ​നാ​യ വ്യ​ക്തി​യ​ല്ലെ​ന്നു​മാ​യി​രു​ന്നു ഡെ​മോ​ക്രാ​റ്റി​ക് നാ​ഷ​ണ​ല്‍ ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ സം​സാ​രി​ക്ക​വെ മി​ഷേ​ലി​ന്‍റെ വി​മ​ര്‍​ശ​നം. അ​തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് മി​ഷേ​ലി​നൊ​ന്നും മ​ന​സി​ലാ​യി​ട്ടി​ല്ലെ​ന്ന് ട്രം​പ് പ​റ​ഞ്ഞ​ത്. തു​റ​ന്നു​പ​റ​യു​ക​യാ​ണെ​ങ്കി​ല്‍, അ​വ​ര്‍ ത​ത്സ​മ​യം പ്ര​സം​ഗി​ക്ക​ണ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, അ​വ​ര​ത് ചെ​യ്ത​തു​മി​ല്ല. ഭി​ന്നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സം​ഗ​മാ​യി​രു​ന്നു മി​ഷേ​ലി​ന്േ‍​റ​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു.