ഡോ. ആനി തോമസ്

ഹോംങ്കോങിന്റെ രാഷ്ട്രീയ അധികാരം പിടിച്ചടക്കാന്‍ ചൈന കൊണ്ടു വന്ന നിയമം വന്‍ ഭൂരിപക്ഷത്തില്‍ പാസ്സായി എന്ന് വാര്‍ത്തയാണ് ഇതെഴുതാന്‍ എനിക്ക് പ്രേരണ ആയത്. ലോകത്ത് ഏറ്റവും കൂടുതല്‍ അഹങ്കാരം ഉള്ളവര്‍ എന്ന് തോന്നി പോകുന്ന രീതികള്‍ ആണ് ഇവരുടേത് എന്ന് അവിടം സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയ ഏവര്‍ക്കും വേഗം മനസ്സിലാകും.

ഏന്റെ ചൈന, ഹോംങ്കോങ് യാത്രയില്‍ ആണ് ഇത് സംഭവിക്കുന്നത്. ഞങ്ങള്‍ ഹോംങ്കോങ് എയര്‍പോര്‍ട്ടില്‍ ചെന്ന് ഇറങ്ങിയത് ഏകദേശം രാവിലെ ഒരു എട്ട് മണിയോടെ ആണ്. ഇമ്മിേ്രഗഷന്‍സ് ആന്‍ഡ് കസ്റ്റംസ് ക്ലിയര്‍നസില്‍ വന്‍ തിരക്ക് ആയതിനാല്‍ എല്ലാവരും പല കൗണ്ടറില്‍ നില്‍ക്കാന്‍ ആണ് ഞങ്ങളുടെ ഗൈഡ് പറഞ്ഞത്. എന്നാല്‍ ഞാന്‍ ഉള്‍പ്പെടെ ചിലര്‍ ഫാമിലി ആയിട്ട് വന്നവര്‍ ഒരു മിച്ചു നിന്നു. ഞങ്ങള്‍ പുറത്തിറങ്ങി ഏകദേശം ഒരു മണിക്കൂറോളം കാത്തു നിന്നിട്ടും ചിലരെ കാണാനില്ല.

ഗൈഡും, പുറത്തിറങ്ങാതെ നിന്ന ചിലരുടെ ഭര്‍ത്താക്കന്‍മാരും അന്വേഷിച്ചപ്പോള്‍ അവരെ ചോദ്യം ചെയ്യാന്‍ തടഞ്ഞു വെച്ചിരിക്കുന്നു എന്ന് അറിഞ്ഞു. മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരോരുത്തരും പുറത്തിറങ്ങി. പലരും വല്ലാതെ ഭയന്ന് കരച്ചില്‍ വന്ന ഒരു അവസ്ഥയില്‍ ആണ്. സ്ത്രീകള്‍ ഒറ്റയ്ക്ക് വന്ന ചിലര്‍ ഉണ്ടായിരുന്നു. അതില്‍ ഒരു റിട്ടയര്‍ ചെയ്ത കോളേജ് അദ്ധ്യാപികയോട് ഞാന്‍ വിവരം തിരക്കി. അവര്‍ പറഞ്ഞത് ഏതോ കൊടും കുറ്റവാളികളെ ചോദ്യം ചെയ്യുന്നതു പോലെ ആണ് ഇവരോടു പെരുമാറിയത് എന്ന്. ഒറ്റയ്ക്ക് വരുന്നവര്‍ എല്ലാവരും അവിടെ പണമുണ്ടാകാന്‍, വ്യഭിചാരം ചെയ്യാന്‍ എത്തുന്നു എന്ന ചിന്താഗതിയില്‍ ഉള്ള ചോദ്യങ്ങള്‍. ഒറ്റയ്ക്ക് അല്ല ഗ്രൂപ്പില്‍ ആണ് ടൂര്‍ വന്നത്, ആവശ്യമായ പെന്‍ഷന്‍ ലഭിക്കും, അത്തരത്തില്‍ ജീവിക്കേണ്ടിയുള്ള ആവശ്യമില്ല എന്ന് പറഞ്ഞിട്ടും അത് വിശ്വസിക്കാന്‍ അവര്‍ തയ്യാറായില്ല. ആത്മാഭിമാനത്തെ അപമാനിച്ച പ്രതീതി പലരുടേയും മുഖത്ത്
പ്രകടമായിരുന്നു. ഏകദേശം മൂന്നു മണിക്കൂര്‍ നേരം നീണ്ട മാനസിക പീഡനം അവരുടെ ഉന്‍മേഷം തന്നെ കെടുത്തി കളഞ്ഞു.

കാണാന്‍ വളരെ ആകര്‍ഷകമായ പലതും അവിടെ ഉണ്ടെങ്കിലും അവിടുത്തെ ജനങ്ങളുടെ ഇടപെടല്‍ വളരെ ദാര്‍ഷ്ട്യത്തോടെ ആണ് എന്ന് കടകളില്‍ പോയി പലതും മേടിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി. വേണമെങ്കില്‍ മേടിക്ക് അല്ലെങ്കില്‍ വേഗം പോയി തരൂ എന്ന ഭാവം.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഒറ്റയ്ക്കും അല്ലാതെയും ടൂര്‍ പോയിട്ടുള്ള ഞങ്ങളില്‍ പലര്‍ക്കും ഇന്നും ഹോംങ്കോങ് എയര്‍പോര്‍ട്ട് ഒരു പേടി സ്വപ്‌നമായി അവശേഷിക്കുന്നു. അഹങ്കാരം ഉള്ള ജനതക്കുള്ള ഒരു തിരിച്ചടിയായി വേണമെങ്കില്‍ ഇതിനെ കാണാം.