വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വി​ല്ല. ജോ​ണ്‍​സ്ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ മീ​റ്റ​റും പു​റ​ത്ത് വി​ടു​ന്ന ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം രാ​ജ്യ​ത്തെ രോ​ഗ ബാ​ധി​ത​ര്‍ 56,55,974 ആ​യി. 1,75,074 പേ​രാ​ണ് ഇ​വി​ടെ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 30 ല​ക്ഷം ക​ട​ന്നു​വെ​ന്ന​ത് മാ​ത്ര​മാ​ണ് ആ​ശ്വാ​സം. 30,11,098 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 45,000ലേ​റെ​പ്പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ലി​ഫോ​ര്‍​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ര്‍​ക്ക്, ജോ​ര്‍​ജി​യ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ലു​ള്ള​ത്. ഇ​തു​ള്‍​പ്പെ​ടെ ആ​ദ്യ പ​ത്ത് സ്ഥാ​ന​ങ്ങ​ളി​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി പ​റ​യും വി​ധ​മാ​ണ്.

രോ​ഗ​ബാ​ധി​ത​ര്‍ ക​ലി​ഫോ​ര്‍​ണി​യ- 6,40,420, ഫ്ളോ​റി​ഡ-579,932, ടെ​ക്സ​സ്- 579,489, ന്യൂ​യോ​ര്‍​ക്ക്- 4,56,836, ജോ​ര്‍​ജി​യ- 2,41,677, ഇ​ല്ലി​നോ​യി​സ്- 2,10,926, അ​രി​സോ​ണ – 1,94,920, ന്യൂ​ജ​ഴ്സി – 1,93,975, നോ​ര്‍​ത്ത് ക​രോ​ലി​ന – 1,47,897, ലൂ​സി​യാ​ന – 1,39,125.

മേ​ല്‍​പ​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ക​ലി​ഫോ​ര്‍​ണി​യ- 11,522, ഫ്ളോ​റി​ഡ- 9,764, ടെ​ക്സ​സ്- 10,298, ന്യൂ​യോ​ര്‍​ക്ക്- 32,932, ജോ​ര്‍​ജി​യ- 4,794, ഇ​ല്ലി​നോ​യി​സ്- 7,993, അ​രി​സോ​ണ – 4,529, ന്യൂ​ജ​ഴ്സി – 16,030, നോ​ര്‍​ത്ത് ക​രോ​ലി​ന – 2,438, ലൂ​സി​യാ​ന – 4,554.