ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ധനവിലയില്‍ സര്‍ജിക്കല്‍ സ്​ട്രൈക്ക്​ നടത്തി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍. വ്യാഴാഴ്​ച നടത്തിയ പ്രത്യേക വിര്‍ച്വല്‍ ബ്രീഫിങ്ങില്‍ ഡീസലി​​െന്‍റ​ വാറ്റ്​ നികുതി വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

നിലവില്‍ ഡീസലി​​െന്‍റ വാറ്റ്​ നികുതി 30 ശതമാനമാണ്​. ഇത്​ 16.75 ശതമാനമായാണ്​ കുറക്കുന്നത്​. നികുതി ഇളവുചെയ്യുന്നതോടെ എട്ട്​ രൂപയാണ്​ ഡീസലിന്​ കുറയുക. 81.94രൂപയാണ്​ ഒരു ലിറ്റര്‍ ഡീസലി​​െന്‍റ തലസ്​ഥാനത്തെ വില. പെ​ട്രോളിനെ അപേക്ഷിച്ച്‌​ ഇത്​ രണ്ട്​ ശതമാനം കൂടുതലാണ്​.

കുറച്ചുനാളുകളായി പെട്രോളിനേക്കാള്‍ കൂടിയ വിലയിലാണ്​ ഡല്‍ഹിയില്‍ ഡീസല്‍ വിറ്റഴിക്കുന്നത്​. നിലവിലെ പ്രഖ്യാപനത്തോടെ ഡീസല്‍ വില 73.64രൂപയാകുമെന്നാണ്​ കണക്കാക്കുന്നത്​. ഡല്‍ഹി മന്ത്രിസഭ യോഗമാണ്​ നിര്‍ണായക തീരുമാനം എടുത്തത്​. പുതിയ നീക്കത്തോടെ സമ്ബദ്​വ്യവസ്​ഥയില്‍ ഉണര്‍വ്വ്​ ഉണ്ടാകുമെന്നാണ്​ കണക്കാക്കുന്നത്​. ഡല്‍ഹിയി​ലെ വ്യവസായികളും കച്ചവടക്കാരും വാറ്റ്​ കുറയ്​ക്കണമെന്ന്​ നിരന്തരം ആവശ്യപ്പെട്ടിരുന്നു.