ന്യൂ​ഡ​ല്‍​ഹി: തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ​പാ​ര്‍​ക്കി​ന്‍റെ മൂ​ന്നാം​ഘ​ട്ട വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള വി​ല​ക്ക് നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം കോ​ട​തി ത​ള്ളി. ഡ്രാ​ഗ​ണ്‍ സ്റ്റോ​ണ്‍ റീ​യ​ല്‍​ട്ടി, വി​ന്‍റ​ര്‍​ഫെ​ല്‍ റി​യ​ല്‍​ട്ടി എ​ന്നി ക​ന്പ​നി​ക​ള്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യാ​ണ് ജ​സ്റ്റീ​സ് രോ​ഹി​ന്‍​ട​ണ്‍ ന​രി​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ത​ള്ളി​യ​ത്.

ടെ​ക്നോ​പാ​ര്‍​ക്കി​ന്‍റെ മൂ​ന്നാം​ഘ​ട്ട വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ത​ത്‌​സ്ഥി​തി തു​ട​രാ​ന്‍ നേ​ര​ത്തേ സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഈ ​വി​ല​ക്ക് നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ന്പ​നി​ക​ള്‍ അ​പേ​ക്ഷ ന​ല്‍​കി​യ​ത്. ഈ ​ഉ​ത്ത​ര​വ് കാ​ര​ണം നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു ക​ന്പ​നി​ക​ള്‍ വാ​ദി​ച്ചു.

എ​ന്നാ​ല്‍, ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ​ത്തി​നു​ള്ള 2008ലെ ​കേ​ര​ളാ നി​യ​മ​വും 2017ലെ ​കേ​ന്ദ്ര നി​യ​മ​വും ലം​ഘി​ച്ചാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​തെ​ന്നു എ​തി​ര്‍​ക​ക്ഷി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യി വാ​ദം കേ​ള്‍​ക്കേ​ണ്ട​തു​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്കി​യ മൂ​ന്നം​ഗ ബെ​ഞ്ച് ഹ​ര്‍​ജി ത​ള്ളു​ക​യാ​യി​രു​ന്നു.

19.75 ഏക്കര്‍ നികത്താന്‍ കേരള സര്‍ക്കാര്‍ അനുമതി നല്‍കി എന്ന് ആരോപിച്ച്‌ പരിസ്ഥിതി പ്രവര്‍ത്തകനായ തോമസ് ലോറെന്‍സ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. വേളി-ആക്കുളം കായലുമായി ബന്ധപ്പെട്ട തണ്ണീര്‍ത്തടം നശിപ്പിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.