ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ഒമര്‍ ലുലു. ഹാപ്പി വെഡ്ഡിങ്ങിന് പിന്നാലെ ചങ്ക്സ്, ഒരു അഡാര്‍ ലവ്, ധമാക്ക തുടങ്ങിയ സിനിമകളും സംവിധായകന്റെതായി പുറത്തിറങ്ങിയിരുന്നു.

ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമായ പവര്‍ സ്റ്റാറിന് പിന്നാലെ ജയറാം ഒമര്‍ ലുലു ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു കോമഡി മാസ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന.

ചിത്രത്തില്‍ ബോളിവുഡ് താരമായ സണ്ണി ലിയോണും ഒരു സുപ്രധാനമായ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ജയറാമിനോടൊപ്പമുള്ള ചിത്രം ഏകദേശം ഉറപ്പായിട്ടുണ്ടെന്ന് ഒമര്‍ലുലു നേരത്തെ ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ മറ്റൊരു വലിയ താരത്തിന്റെ ഡേറ്റിനായുള്ള കാത്തിരിപ്പിലാണെന്നും ഒമര്‍ ലുലു പറഞ്ഞു. അതേസമയം നമോ’ എന്ന സംസ്‌കൃത ഭാഷ സിനിമയാണ് ജയറാമിന്റെ ഏറ്റവും പുതിയ ചിത്രം. തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആര്‍, പ്രഭാസ് എന്നിവരുടെ വരാനിരിക്കുന്ന ചിത്രങ്ങളിലും ജയറാം അഭിനയിക്കുന്നുണ്ട്.

ധമാക്കയ്ക്ക് പിന്നാലെ ബാബു ആന്റണിയെ നായകനാക്കിയുളള പവര്‍സ്റ്റാര്‍ എന്ന ചിത്രമാണ് സംവിധായകന്റേതായി ഇനി വരാനിരിക്കുന്നത്. പവര്‍സ്റ്റാറിലൂടെയുളള ബാബു ആന്റണിയുടെ തിരിച്ചുവരവിനായി വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

അതേസമയം ജയറാമിനെ നായകനാക്കി ഒമറിന്റെ മറ്റൊരു ചിത്രം കൂടി വരുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒരു കോമഡി മാസ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. മാത്രമല്ല, ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണും പ്രധാന വേഷത്തില്‍ എത്തുമെന്ന് വിവരമുണ്ട്.

ഇതുസംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. ജയറാമിനൊപ്പമുളള ഒരു ചിത്രം ഏകദേശം ഉറപ്പായിട്ടുണ്ടെന്ന് നേരത്തെ തന്നെ ഒമര്‍ ലുലു ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.