തിരുവനന്തപുരം: തലസ്ഥാനത്ത് സമ്ബര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. നിയന്ത്രിത മേഖലകളില്‍ ഭക്ഷണത്തിന്റെ ഹോം ഡെലിവറി നിരോധിച്ചു. ന​ഗരത്തില്‍ ക്യാഷ് ഓണ്‍ ഡെലിവറിയും പാടില്ലെന്ന് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ നിര്‍ദ്ദേശിച്ചു. അതേമയം, പൂന്തുറ കേന്ദ്രീകരിച്ച്‌ കണ്ട്രോള്‍ റൂം തുറക്കും.

തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ച നാല് പേരും നഗരത്തില്‍ നിന്നുള്ളവരാണ്. പൂന്തുറ സ്വദേശിയായ 66 കാരന് രോഗം സ്ഥിരീകരിച്ചത് ഗുരുതരമാണെന്ന് തിരുവനന്തപുരം മേയര്‍ പറഞ്ഞു. ഇയാള്‍ക്ക് യാതൊരുവിധ യാത്ര പശ്ചാത്തലവുമില്ല. എന്നാല്‍, സൊമാറ്റോ ഡെലിവറി ബോയിക്ക് ഹോം ക്വാറന്‍റീനില്‍ കഴിയുന്നവരില്‍ നിന്നാവാം രോഗം ബാധിച്ചത് എന്നാണ് കരുതുന്നത്. ഹോം ക്വാറന്‍റീനില്‍ കഴിയുന്നവര്‍ക്ക് ഇയാള്‍ ഭക്ഷണം എത്തിച്ച്‌ നല്‍കിയിരുന്നു എന്ന് മേയര്‍ പറഞ്ഞു