തി​രു​വ​ന​ന്ത​പു​ര​ത്ത് 103 പോ​ലീ​സു​കാ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി. ഇ​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു. ന​ന്ദാ​വ​നം എ​ആ​ര്‍ ക്യാ​മ്ബി​ലെ പോ​ലീ​സു​കാ​ര​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തിനാലാണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലും റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ലും ജോ​ലി ചെ​യ്ത​വ​രെ​യും സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പോ​ലീ​സു​കാ​ര​ന് രോ​ഗം പ​ക​ര്‍​ന്ന​ത് എ​വി​ടെ​നി​ന്നാ​ണെ​ന്ന് അ​റി​യാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. 27-ാം തീ​യ​തി വ​രെ ഇ​ദ്ദേ​ഹം എ​ആ​ര്‍ ക്യാ​മ്ബി​ല്‍ ജോ​ലി​ക്ക് എ​ത്തി​യി​രു​ന്നു. 28 ന് ​പ​നി​യും ശ്വാ​സം​മു​ട്ട​ലും ഉണ്ടായതിനാള്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​കയായിരുന്നു.