കാസര്‍കോട്: മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 10260 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജൂലൈ രണ്ടിന് മാത്രം 183 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജൂലൈ രണ്ടിന് 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം-1, കാസര്‍കോട്-1, വിദ്യാനഗര്‍-1, ആദുര്‍-1, ബദിയഡുക്ക-1, മേല്‍പ്പറമ്ബ-2, ബേക്കല്‍-1, അമ്ബലത്തറ-1, വെള്ളരിക്കുണ്ട്-1, ചിറ്റാരിക്കാല്‍-2, രാജപുരം-1 എന്നീ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

വിവിധ കേസുകളിലായി 17 പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2912 ആയി. വിവിധ കേസുകളിലായി 3756 പേരെ അറസ്റ്റ് ചെയ്തു. 1201 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.