Category: Kerala

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് ഇന്ന് നേരിയ വർദ്ധനവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വമ്പൻ ഇടിവുകൾക്ക് സാക്ഷിയായ വിപണിയിലാണ് ഇന്നത്തെ നേരിയ വർദ്ധനവ്. 2680 രൂപയാണ് ഇന്നലെ മാത്രം ഒരു പവന് ഒറ്റയടിക്ക് കുറഞ്ഞത് എന്നതും ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 4000 രൂപയുടെ കുറവാണ് സ്വർണ്ണ വിപണിയിലുണ്ടായിരുന്നത്. പവന് 160 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നത്തെ പുതുക്കിയ വില നിലവാരം...

Read More

കേരളത്തിൽ ആശങ്കയായി ഷിഗെല്ല; ജൂണിൽ 120 കേസുകൾ, നിപ സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവ്

സംസ്ഥാനത്ത് വെള്ളിയാഴ്ച 10 പേർക്ക് കൂടി ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചതോടെ ജൂൺ മാസത്തിൽ മാത്രം റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 120 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ആകെ ഷിഗെല്ല കേസുകളുടെ എണ്ണം 196 ആയി ഉയർന്നതായും അധികൃതർ വ്യക്തമാക്കി. ജൂൺ മാസത്തിൽ മാത്രം ഈ രോഗം ബാധിച്ച് അഞ്ച് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടൊപ്പം സംസ്ഥാനത്തെ...

Read More

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത

ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ കാലവര്‍ഷം ദുര്‍ബലമാണ്. തെക്കു കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്നുള്ള കേരള തീരത്തിനും മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് ശക്തമായ മഴ ലഭിക്കാന്‍...

Read More

പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് അന്വേഷണം; പണം വകമാറ്റിയതായി കണ്ടെത്തി, മന്ത്രി ഒ ജെ ജനീഷ്

പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്. പ്രാരംഭഘട്ട അന്വേഷണത്തിൽ പണം വക മാറ്റിയതായി കണ്ടെത്തി. എന്നാൽ എവിടേക്കാണ് വക മാറ്റിയതെന്നും ഏത് തരത്തിലാണെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ പഞ്ചായത്ത് യുവക്രീഡ ഓർ ഖേൽ അഭിയാൻ പദ്ധതിക്കായി അനുവദിച്ചതിൽ 11.91 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ്...

Read More

നിതിന്‍ രാജിന്റെ മരണത്തില്‍ ഒന്നാം പ്രതി ഓറല്‍ പാത്തോളജി വിഭാഗം മേധാവി ഡോ.എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഒന്നാം പ്രതി ഓറല്‍ പാത്തോളജി വിഭാഗം മേധാവി ഡോ.എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല ഹൈക്കോടതിയാണ് റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ, തലശ്ശേരി അഡിഷനല്‍ സെഷന്‍സ് കോടതിയും റാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. വിഷയത്തില്‍ മാധ്യമങ്ങള്‍ നടത്തിയ ഇടപെടലിനെ കോടതി അഭിനന്ദിച്ചു. മാധ്യമ വിചാരണയുടെ ഇരയാണ്...

Read More

കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ ഒരു കല്ലറയില്‍ രണ്ട് മൃതദേഹമെന്ന് സംശയം

സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ നാട്ടുകാർ രംഗത്തെത്തിയതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. സെമിത്തേരിയില്‍ ഒരു കല്ലറയില്‍ ഒരേസമയം രണ്ട് മൃതദേഹങ്ങള്‍ അടക്കം ചെയ്യാറില്ല. സംഭവം ശ്രദ്ധയില്‍ പെട്ടയുടൻ പൊലീസിനെ അറിയിച്ചെങ്കിലും മതിയായ നടപടി സ്വീകരിച്ചില്ലെന്നും അട്ടിമറി സംശയിക്കുന്നുണ്ടെന്നും ഇടവകാംഗം ജില്‍സി ഉണ്ണിമക്കല്‍ പ്രതികരിച്ചു. പള്ളിയോട് ചേർന്ന് നിലകൊള്ളുന്ന പൊതുസെമിത്തേരിയിലെ...

Read More

നിപ; നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന എല്ലാവരും ആശുപത്രി വിട്ടു

നിപരോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 3 പേരെയും ഡിസ്ചാർജ് ചെയ്‌തു. ഇതോടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും ആശുപത്രി വിട്ടു. സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ സാമ്പിൾ ഇന്ന് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. രോഗിയുടെ സമ്പർക്ക പട്ടികയിൽ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പരിശോധനയ്ക്ക്...

Read More

സർക്കാർ ആക്ഷൻ; ഉഷ ടൈറ്റസിനെ അസാപ് CMD സ്ഥാനത്ത് നിന്ന് നീക്കി

വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർ നിയമനങ്ങൾ സർക്കാർ റദ്ദാക്കി തുടങ്ങി. ഇതിന്റെ ആദ്യ പടിയായി ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഉഷ ടൈറ്റസ് ഐഎഎസിനെ അസാപ് സിഎംഡിയാക്കിയത് വിവാദമായിരുന്നു. വിരമിച്ചവരുടെ പുനർ നിയമനം പരിശോധിച്ച് നീങ്ങാനാണ് സർക്കാർ ശ്രമം. ഇന്നാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയത്....

Read More

’25 ലക്ഷം സൗജന്യ ചികിത്സ, UDF പദ്ധതിക്ക് നീക്കി വച്ചത് 10 കോടി; അഞ്ച് വർഷം LDF സർക്കാർ നൽകിയത് 8700 കോടി’; വീണാ ജോർജ്

യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 25 ലക്ഷം രൂപ സൗജന്യ ചികിത്സ നൽകുന്ന പദ്ധതി യുഡിഎഫിന്‍റെ ഇലക്ഷൻ ഗ്യാരന്‍റി ആയിരുന്നു. പക്ഷേ ഇതിനായി ബജറ്റിൽ ആകെ നീക്കി വച്ചിരിക്കുന്നത് 10 കോടി രൂപയാണെന്ന് വീണ ജോര്‍ജ് ചൂണ്ടിക്കാട്ടി. എൽഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ച് വർഷം 8700 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നൽകിയത്. കാരുണ്യ ആരോ​ഗ്യ സുരക്ഷാ പദ്ധതിയിലൂടെ കാസ്പ് കാർഡുള്ള ഓരോ...

Read More

മെഡി.കോളജിലെ ചില അധ്യാപകർ വിദ്യാർഥികളെ മാനസിക പീഡനത്തിന് ഇരയാക്കുന്നു; നിർണായക നീരിക്ഷണവുമായി ഹൈക്കോടതി

മെഡിക്കൽ കോളജിലെ ചില അധ്യാപകർ വിദ്യാർഥികളെ കൊടിയ മാനസിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് ഹൈക്കോടതി. ഇത്തരം പീഡനങ്ങൾ നേരിടുന്ന കുട്ടികളിൽ പലർക്കും ഇത് തുറന്ന് പറയാൻ അവസരമില്ലെന്നും കോടതി നിരീക്ഷിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ BDS വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പ്രഥമദൃഷ്ട്യാ ഡോ എൻ കെ റാമിന്റെ വാക്കുകൾ കാരണമായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസിൽ മാധ്യമ ഇടപെടലുകളെ ഹൈക്കോടതി...

Read More

ബജറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായും കൈയൊഴിഞ്ഞു; പി രാജീവ്

വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ മുൻ സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയിൽ രൂക്ഷ വിമർശനം. പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ബജറ്റാണ് പ്രഖ്യാപിച്ചതെന്ന് പി രാജീവ് കുറ്റപ്പെടുത്തി. MSME കളെക്കുറിച്ചുള്ളത് കാഴ്ചപ്പാടില്ലാത്ത പ്രഖ്യാപനമാണ്. വ്യവസായ മേഖലയ്ക്ക് നൽകിയതിൽ 302 കോടി രൂപ കുറഞ്ഞു. പൂർണമായും സ്വകാര്യവത്കരണത്തിനുള്ള കാഴ്ചപ്പാട്.പൊതുമേഖലയെ പൂർണമായും കൈയൊഴിഞ്ഞു. ഇത്...

Read More

പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്, കോളജ് വിദ്യാർത്ഥികൾക്കുള്ള 1000 രൂപ എവിടെ; UDF സർക്കാരിൻ്റെ ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പ്: കെ.സുരേന്ദ്രൻ

സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. കേരളത്തിലെ ജനത്തെ കളിയാക്കുന്ന ബജറ്റ്. പുതിയുഗ കേരളം സൃഷ്ടിക്കാൻ ബജറ്റിന് ആയിട്ടില്ല. മുങ്ങിത്താഴുന്ന കേരളത്തെ ഉണ്ടാക്കുന്നതാണ് ബജറ്റ്. കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്. ഇന്ദിരാ ഗ്യാരണ്ടിയിലെ പ്രഖ്യാപനങ്ങൾ ഒന്നും ബജറ്റിലില്ല. കോളേജ് വിദ്യാർത്ഥികൾക്കുള്ള 1000 രൂപ എവിടെ. UDF...

Read More
Loading