നടി റിമാ കല്ലിങ്കലിനെതിരെയും സംവിധായകന്‍ ആഷിഖ് അബുവിനെതിരെയും ഉയര്‍ന്ന ലഹരിമരുന്ന ആരോപണം മലയാളത്തിലെ മാധ്യമങ്ങള്‍ മുക്കിയെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. റിമയ്ക്കും ആഷിഖ് അബുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ്‌നാട് സ്വദേശിയായ ഗായിക സുചിത്ര കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. റിമ കല്ലിങ്കലിന്റെ കരിയര്‍ തകരാനുള്ള പ്രധാന കാരണം അവര്‍ നടത്തിയ മയക്കുമരുന്ന് പാര്‍ട്ടികളാണ് എന്നാണ് സുചിത്ര ആരോപിക്കുന്നത്. ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുത്ത ഗായകരാണ് തന്നോട് ഇതിനെ കുറിച്ച് പറഞ്ഞത് എന്നാണ് ഒരു അഭിമുഖത്തില്‍ സുചിത്ര വെളിപ്പെടുത്തിയത്.
റിമ കല്ലിങ്കിലിന്റെ കരിയര്‍ തകര്‍ത്തത് ലഹരിയാണ്. പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഒഴുകുകയാണ്. സ്ത്രീകളും പുരുഷന്മാരും ഈ പാര്‍ട്ടികളില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ട്. പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വസ്തുക്കളാണ് ഇവര്‍ ഉപയോഗിക്കുന്നത്.
കൊച്ചിയില്‍ റെയ്ഡുകള്‍ നടന്നത് റിമ കല്ലിങ്കലിനും ആഷിക്ക് അബുവിനും എതിരെയല്ലേ എന്നും അവര്‍ ചോദിച്ചു. ലഹരി ഒരിക്കല്‍ പോലും ഉപയോഗിക്കാത്ത ഒരുപാട് പാവം പെണ്‍കുട്ടികള്‍ക്ക് ലഹരി ആദ്യം നല്‍കിയത് റിമ കല്ലിങ്കലാണ്. റിമയുടെ വീട്ടില്‍ നടന്ന പാര്‍ട്ടികളില്‍ എത്ര പെണ്‍കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വാര്‍ത്തകള്‍ മുക്കി. മാധ്യമങ്ങളുടെ അജണ്ടയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരു തലമുറയൊയാണ് അവര്‍ നശിപ്പിക്കുന്നത്. ഇവര്‍ക്കെതിരെ അന്വേക്ഷണം വേണമെന്നും അവര്‍ പറഞ്ഞു.
മലയാള സിനിമയിലെ ലഹരി മാഫിയയെക്കുറിച്ച് നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതിനെക്കുറിച്ച് ഒരു അന്വേഷണം നടന്നില്ല. ഹേമ കമ്മറ്റിയില്‍ കേവലം നാലുപേര്‍ മാത്രമാണ് മൊഴി കൊടുത്തത്. അതിനാല്‍ കമ്മറ്റിയില്‍ വിശ്വാസമില്ലെന്നും അവര്‍ പറഞ്ഞു.
തൊഴിലാളികളായി പരിഗണിച്ചത് നാല് സ്ത്രീകളെ മാത്രമാണെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.അവരോട് ചോദിച്ചറിഞ്ഞത് ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് മാത്രമാണെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി സിനിമാ മേഖലയില്‍ വേറെയും പ്രശ്നങ്ങളുണ്ട്.
സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ സ്ത്രീകളുടെ തന്നെ കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞ ഇവര്‍ ഫെഫ്ക പോലുള്ള സംഘടനകളെ തകര്‍ക്കാന്‍ ഈ കൂട്ടായ്മകള്‍ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. കൂടാതെ ഡബ്ല്യു.സിസി അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും അന്വേഷണം വേണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടിട്ടുണ്ട്.