Author: George Kakkanatt

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ വൈദികൻ അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ വൈദികനായ ഫാ. ബ്രൂണോ കാന്ത് (110) അന്തരിച്ചു. ജർമ്മനിയിലെ ഫുൾഡ രൂപതാംഗമായ അദ്ദേഹം മേയ് 29 നാണ് അന്തരിച്ചത്. 1950 മുതൽ വൈദികശുശ്രൂഷാ രംഗത്ത് സജീവമായിരുന്നു അദ്ദേഹം. ഫാ. ബ്രൂണോ കാന്തിന്റെ നിര്യാണത്തിൽ ഫുൾഡ ബിഷപ്പ് മോൺ. മൈക്കൽ ഗെർബെർ അനുശോചനം രേഖപ്പെടുത്തി. ഏതാനും മാസങ്ങൾക്കു മുൻപ് അദ്ദേഹത്തിന്റെ 110-ാം ജന്മദിനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രത്യേക ആശീർവാദം കൈമാറാൻ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് ബിഷപ്പ് അനുസ്മരിച്ചു. അവസാനകാലത്ത് അദ്ദേഹം താമസിച്ചിരുന്ന ഐഷൻസെൽ-ലോഷൻറോഡ് ഇടവകയിലെ വികാരി ഫാ. ഗൈഡോ പസനോവും അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം അറിയിച്ചു. ഇടവകയുടെ വളർച്ചയിൽ നിർണ്ണായകപങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു ഫാ. ബ്രൂണോയെന്ന് അദ്ദേഹം അനുസ്മരിച്ചു. ഔദ്യോഗിക ചുമതലകളിൽ നിന്ന് വിരമിച്ച ശേഷവും ഇടവകാംഗങ്ങൾക്ക് പ്രിയപ്പെട്ട ഒരു ആത്മീയവഴികാട്ടിയായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ഇപ്പോൾ പോളണ്ടിന്റെ ഭാഗമായ ദാൻസിഗിനു സമീപമാണ് ഫാ. ബ്രൂണോ ജനിച്ചത്. ഒൻപതാം വയസ്സിൽത്തന്നെ വൈദികനാകാൻ ആഗ്രഹിച്ചിരുന്ന അദ്ദേഹം ദൈവശാസ്ത്രപഠനം ആരംഭിച്ചെങ്കിലും നാസി ഭരണകൂടം അത് തടസ്സപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തെ നിർബന്ധിത ജോലിക്ക് നിയോഗിക്കുകയും പിന്നീട് സൈന്യത്തിൽ ചേർക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാല് വർഷത്തോളം റഷ്യയിൽ യുദ്ധത്തടവുകാരനായി കഴിഞ്ഞ അദ്ദേഹം, പിന്നീട് തടവറയിൽ നിന്ന് മോചിതനായ ശേഷമാണ് പടിഞ്ഞാറൻ മേഖലയിലേക്ക് പലായനം ചെയ്ത തന്റെ കുടുംബത്തോടൊപ്പം ചേർന്നത്. തുടർന്ന് 1950 ൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി. പതിറ്റാണ്ടുകൾ നീണ്ട സജീവശുശ്രൂഷയ്ക്കു ശേഷം വാർധക്യസഹജമായ കാരണങ്ങളാൽ അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തിയിരുന്നു. 102-ാം വയസ്സിലാണ് അദ്ദേഹം വാഹനമോടിക്കുന്നത് നിർത്തിയത്. അവസാന നാളുകളിൽ പൊതുദിവ്യബലിയിൽ നിന്ന് വിട്ടുനിന്നിരുന്നെങ്കിലും, ആരോഗ്യം അനുവദിക്കുന്നതുവരെ രോഗികളെ സന്ദർശിക്കുന്നത് അദ്ദേഹം...

Read More

എൽ നിനോ: കടുത്ത ചൂടിനെ നേരിടാൻ ലോകരാജ്യങ്ങൾ തയ്യാറെടുക്കണമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭ

വരും മാസങ്ങളിൽ ‘എൽ നിനോ’ (El Nino) പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ആഗോള താപനില ഉയരുന്നതിനും കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമായേക്കാവുന്നതാണ് ഇത്തരം പ്രതിഭാസം. ലോക കാലാവസ്ഥാ സംഘടനയുടെ (WMO) കണക്കനുസരിച്ച്, പസഫിക് സമുദ്രത്തിന്റെ മധ്യ-കിഴക്കൻ മേഖലകളിൽ സമുദ്രോപരിതലത്തിലെ താപനിലയിലുണ്ടാകുന്ന വർദ്ധനവാണ് എൽ നിനോ. സാധാരണയായി ഒൻപത് മുതൽ പന്ത്രണ്ട് മാസം വരെയാണ് ഈ പ്രതിഭാസം നീണ്ടുനിൽക്കാറുള്ളതെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. സമുദ്രത്തിലെ ചൂടുപിടിച്ച വെള്ളമാണ് എൽ നിനോയുടെ വളർച്ചയ്ക്ക് കാരണമാകുന്നത്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശരാശരിയേക്കാൾ ഉയർന്ന താപനിലയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എൽ നിനോ പ്രതിഭാസം നവംബർ വരെ തുടരാനാണ് സാധ്യതയെന്നും ഏജൻസി വ്യക്തമാക്കുന്നു. എങ്കിലും, എൽ നിനോയുടെ തീവ്രത എത്രത്തോളമായിരിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ നിശ്ചയമില്ല. ഇതിന്റെ തീവ്രത പ്രവചിക്കുന്ന വിവിധ കാലാവസ്ഥാ മോഡലുകൾ വ്യത്യസ്തമായ സൂചനകളാണ് നൽകുന്നത്. എൽ നിനോ പ്രതിഭാസം ഓസ്ട്രേലിയ, മധ്യ അമേരിക്ക, ഇന്തോനേഷ്യ, തെക്കേ ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കടുത്ത വരൾച്ചയ്ക്കും, മധ്യ-കിഴക്കൻ പസഫിക് മേഖലകളിൽ ചുഴലിക്കാറ്റുകളുടെ രൂപീകരണത്തിനും കാരണമാകുമെന്ന് ലോക കാലാവസ്ഥാ സംഘടന...

Read More

യുഎസ് സ്റ്റുഡൻ്റ് വിസ നിയമങ്ങൾ പരിഷ്‌കരിക്കുന്നു: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായേക്കും

അമേരിക്കയിൽ പഠനം പൂർത്തിയാക്കി കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയായി യു.എസ് സ്റ്റുഡന്റ് വിസ നിയമങ്ങളിൽ വൻ പരിഷ്കാരം വരുന്നു. വിസ നിയമങ്ങളിൽ വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ എ.ഐ, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രധാന മേഖലകളിൽ കടുത്ത തൊഴിലാളി ക്ഷാമത്തിന് കാരണമാകുമെന്ന് പ്രമുഖ ഇമിഗ്രേഷൻ സംഘടനയായ ‘ബിൽഡ്’ സി.ഇ.ഒ ഡാനിയേൽ ഗോൾഡ്മാൻ മുന്നറിയിപ്പ് നൽകി. ‘അമേരിക്കൻ ബസാർ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യു.എസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) കഴിഞ്ഞ മാസം പുറത്തിറക്കിയ നിർദ്ദേശമാണ് പുതിയ ആശങ്കകൾക്ക് വഴിതുറന്നത്. നിലവിൽ എഫ്-1 വിസയിലുള്ള വിദ്യാർത്ഥികൾക്ക് പഠന നിബന്ധനകൾ പാലിക്കുന്നിടത്തോളം കാലം യു.എസിൽ തുടരാം. എന്നാൽ പുതിയ നിയമം വരുന്നതോടെ ഇത് പരമാവധി നാല് വർഷത്തെ നിശ്ചിത കാലയളവായി ചുരുങ്ങും. കൂടുതൽ സമയം ആവശ്യമുള്ളവർ യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൻ്റെ പ്രത്യേക അനുമതി വാങ്ങണം. സാധാരണയായി പഠനശേഷം എച്ച്-1ബി വിസ ലോട്ടറി ലഭിക്കാത്ത വിദ്യാർത്ഥികൾ ജോലി നിലനിർത്താൻ ‘ഡേ 1 സി.പി.ടി’ വഴി അതേ നിലവാരത്തിലുള്ള മറ്റൊരു കോഴ്സിന് ചേരാറുണ്ട്. എന്നാൽ, ഇനിമുതൽ ഒരു മാസ്റ്റേഴ്സ് ബിരുദം ഉള്ളയാൾക്ക് ജോലി ആവശ്യത്തിനായി മാത്രം മറ്റൊരു മാസ്റ്റേഴ്സ് കോഴ്സ് ചെയ്യാൻ അനുവാദമുണ്ടാകില്ല. പകരം അഞ്ച് വർഷത്തെ പിഎച്ച്.ഡി പോലുള്ള ഉയർന്ന യോഗ്യതകൾ നേടേണ്ടി വരും. അമേരിക്കയിലെ ഏറ്റവും വലിയ വിദേശ വിദ്യാർത്ഥി സമൂഹങ്ങളിൽ ഒന്നാണ് ഇന്ത്യക്കാർ. പഠനകാലത്ത് തന്നെ മികച്ച ജോലി കണ്ടെത്തുകയും കമ്പനികളെക്കൊണ്ട് എച്ച്-1ബി വിസയ്ക്ക് സ്പോൺസർ ചെയ്യിക്കുകയും ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്നത് ഇന്ത്യൻ പ്രതിഭകളാണ്. അതുകൊണ്ട് തന്നെ പുതിയ നിയമം ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യൻ പ്രൊഫഷണലുകളെയായിരിക്കും. ആമസോൺ, മെറ്റാ തുടങ്ങിയ ആഗോള ഐടി ഭീമന്മാർ ഒപിടി കാലയളവിൽ വലിയ നിക്ഷേപം നടത്തി വളർത്തിയെടുക്കുന്ന മിടുക്കരായ ജീവനക്കാരെ നിലനിർത്താൻ ഇനി മുതൽ ഈ വഴികൾ ഉപയോഗിക്കാൻ സാധിക്കില്ല. തങ്ങളുടെ പ്രൊഫഷണലുകളെ കൈവിട്ടുപോകാതിരിക്കാൻ വൻകിട കമ്പനികൾക്ക് ഇനി പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടി വരും. ആയിരക്കണക്കിന് ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് കരിയർ മാറ്റാൻ ഈ സാഹചര്യം...

Read More

പരാജയം അംഗീകരിച്ചാണ് മുന്നോട്ട് പോകുന്നത്: രാഷ്ട്രീയ പോരാട്ടം അവസാനിച്ചുവെന്ന് ആരും കരുതേണ്ടെന്ന് പിണറായി വിജയൻ

സംസ്ഥാന സർക്കാരിന്റെ ധവളപത്രത്തെയും നയപ്രഖ്യാപന പ്രസംഗത്തെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ധനവകുപ്പ് വസ്തുതാപരമായ പരിശോധന നടത്തിയ ശേഷമാണോ ധവളപത്രം തയ്യാറാക്കിയതെന്ന് അദ്ദേഹം നിയമസഭയിൽ ചോദിച്ചു. ‘പുതുയുഗ കേരളം’ എന്നത് ഒരു മുദ്രാവാക്യം മാത്രമാണെന്നും അതിന് അനുയോജ്യമായ കർമ്മപരിപാടികളോ വ്യക്തമായ പദ്ധതികളോ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പിണറായി ആരോപിച്ചു. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യത്തെക്കുറിച്ച് പരാമർശമുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട സർക്കാർ നിലപാടോ നടപടിപദ്ധതിയോ രേഖയിൽ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന പുതിയ പ്രഖ്യാപനങ്ങളോ വികസന കാഴ്ചപ്പാടുകളോ നയപ്രഖ്യാപനത്തിൽ ഇല്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിച്ചാണ് തങ്ങൾ മുന്നോട്ട് പോകുന്നതെന്നും എന്നാൽ അതോടെ രാഷ്ട്രീയ പോരാട്ടം അവസാനിച്ചുവെന്ന് ആരും കരുതേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. കൂടുതൽ കരുത്തോടെയും ആത്മവിശ്വാസത്തോടെയും തിരിച്ചുവരുമെന്നും അദ്ദേഹം...

Read More

സ്വർണ്ണക്കടത്തിൽ ബിജെപി മൗനം പാലിച്ചു; ശബരിമല വെറുമൊരു രാഷ്ട്രീയ ആയുധം മാത്രം: സന്ദീപ് വാരിയർ

ശബരിമല വിഷയത്തിലും സ്വർണക്കടത്ത് വിവാദത്തിലും ബിജെപിക്കെതിരെ നിയമസഭയിൽ രൂക്ഷവിമർശനവുമായി യുഡിഎഫ്  അംഗവും തൃക്കരിപ്പൂർ എംൽഎയുമായ  സന്ദീപ് വാരിയർ. നിയമസഭയിൽ ബിജെപി നേതാവ് നടത്തിയ പരാമർശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ‘സ്വർണം കട്ടവൻ ആരപ്പാ സഖാക്കളാണെ അയ്യപ്പാ എന്ന് ഞങ്ങൾ പാടി’ എന്ന ബിജെപി നേതാവിൻ്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് സന്ദീപ് വാരിയർ ബിജെപിയുടെ ഇരട്ടത്താപ്പിനെ വിമർശിച്ചത്. സ്വർണക്കടത്ത് നടന്ന കാലത്ത് ബിജെപി മൗനത്തിൻ്റെ വാത്മീകത്തിൽ ഒളിച്ചിരിക്കുകയായിരുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു. സ്വർണക്കടത്തിനെതിരെ പ്രതിഷേധിച്ചതിൻ്റെ പേരിൽ 10 ദിവസം ജയിലിൽ കിടന്നിട്ടാണ് യുഡിഎഫിൻ്റെ അംഗമായി താൻ നിയമസഭയിൽ എത്തിയത്. അപ്പോൾ ബിജെപി നേതാക്കൾ എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു. കോൺഗ്രസിന് നേട്ടമുണ്ടാകുമെന്ന് വിലയിരുത്തി സ്വർണക്കടത്തിനെതിരെ പ്രതികരിക്കാൻ പോലും ബിജെപി തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ 2019-ലെ ‘സങ്കൽപ് പത്ര’ എന്ന പ്രകടനപത്രികയിലെ ശബരിമലയെക്കുറിച്ച് പറയുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിമർശനം തുടർന്നത്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന വാഗ്ദാനമാണ് ഇതിൽ നൽകിയിരുന്നത്. 2019-ൽ പത്തനംതിട്ടയിൽ വന്ന് പ്രധാനമന്ത്രി ‘സ്വാമിയേ ശരണം അയ്യപ്പാ’ എന്ന് വിളിച്ചു പോയതല്ലാതെ, എന്തുകൊണ്ട് ഭരണഘടനയിൽ പരിഷ്കാരം കൊണ്ടുവന്ന് ശബരിമലയെ സംരക്ഷിക്കാൻ ശ്രമിച്ചില്ല എന്ന് അദ്ദേഹം ചോദിച്ചു. ഇതിൻ്റെ ന്യായീകരണം എന്നോട് പറയേണ്ടെന്നും, പ്രതിഷേധം നടത്തിയ എൻഎസ്എസ് ജനറൽ സെക്രട്ടറിയെ ബോധ്യപ്പെടുത്തിയാൽ മതിയെന്നും സന്ദീപ് വാരിയർ പറഞ്ഞു. ബിജെപി കൊടുത്ത വാഗ്ദാനം പാലിച്ചില്ലെന്ന് എൻഎസ്എസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല എന്നത് ബിജെപിയുടെ എക്കാലത്തെയും വലിയൊരു രാഷ്ട്രീയ ആയുധം മാത്രമാണ്. നിങ്ങൾക്ക് അയ്യപ്പനിലോ ശബരിമലയിലോ ഒരു വിശ്വാസവുമില്ലെന്നും സന്ദീപ് വാരിയർ...

Read More