Author: George Kakkanatt

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലില്‍ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി

എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലില്‍ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കുടിയൊഴിപ്പിക്കലിലെ സാവകാശം ഈ മാസം 16 വരെ നീട്ടി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. റൂറല്‍ എസ്പി നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി. അതുവരെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി വിഷയത്തില്‍ മറ്റ് ഉത്തരവ് ഇറക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മലയിടം തുരുത്ത് ഒഴിപ്പിക്കലില്‍ ഈ മാസം 9 വരെ ഹൈക്കോടതി സര്‍ക്കാരിന് സാവകാശം അനുവദിച്ചിരുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം കുടിയൊഴിപ്പിക്കലില്‍ സാവകാശം ഈ മാസം 9 ന് അപ്പുറത്തേക്ക് നീട്ടി നല്‍കാനാകില്ലെന്നും, അതിനകം നടപടി സ്വീകരിക്കണമെന്നും പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി അഭിഭാഷക കമ്മീഷനോട് നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നാളെ കുടിയൊഴിപ്പിക്കലിന്ഈ സാഹചര്യത്തിലാണ് വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് ഈ മാസം 16 വരെ കോടതി സാവകാശം അനുവദിച്ചു. എന്നാല്‍ ഒഴിപ്പിക്കല്‍ ഉത്തരവില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്നും, ഇനിയും സാവകാശം അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, ഉന്നതിയിലെ താമസക്കാരുമായി മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ചയ്ക്ക് നടത്തുമെന്നാണ്...

Read More

വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര, യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ: വൻ പ്രഖ്യാപനങ്ങളുമായി ഡി കെ ശിവകുമാർ

കർണാടകയിൽ പുതിയ സർക്കാർ ജനപ്രിയ പ്രഖ്യാപനങ്ങളുമായി രംഗത്ത്. മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ വിദ്യാർത്ഥികൾ, യുവാക്കൾ, കർഷകർ എന്നിവരെ ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകുമെന്ന് സർക്കാർ അറിയിച്ചു. യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ സ്വകാര്യ മേഖലയുമായി ബന്ധിപ്പിക്കുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു. 56,000 സർക്കാർ തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തുമെന്നും, “ഭരത് ജോഡോ” പദ്ധതിയുടെ ഭാഗമായി 10,000 യൂത്ത് ക്ലബുകൾക്ക് പത്ത് ലക്ഷം രൂപ വീതം ഗ്രാന്റ് അനുവദിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ബെംഗളൂരു റോഡ് വികസനത്തിന് 2,000 കോടി രൂപയും കർഷക ക്ഷേമത്തിനായി പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് മുൻപ് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്. 13 മന്ത്രിമാർ പങ്കെടുത്ത ആദ്യ യോഗത്തിന് ശേഷമാണ് നിർണായക പ്രഖ്യാപനങ്ങൾ...

Read More

യൂണിഫോമിൽ മുട്ടുകുത്തി പ്രൊപ്പോസൽ; വൈറൽ ആർമി പൈലറ്റ് ഭരത് ഭരദ്വാജിന് കരസേനയുടെ നോട്ടീസ്

സമൂഹമാധ്യമങ്ങളിൽ തരംഗമായ പ്രൊപ്പോസിങ് വീഡിയോയിലെ നായകനായ യുവ കരസേനാ ക്യാപ്റ്റനെതിരെ ഇന്ത്യൻ ആർമി വിശദീകരണം തേടി. സൈനിക അച്ചടക്കത്തിന് നിരക്കാത്ത രീതിയിലാണ് ആർമി പൈലറ്റായ ക്യാപ്റ്റൻ ഭരത് ഭരദ്വാജ് പെരുമാറിയതെന്നാണ് കരസേനയുടെ വിലയിരുത്തൽ. യൂണിഫോം ധരിച്ചിരിക്കുമ്പോൾ പാലിക്കേണ്ട ഔദ്യോഗിക പെരുമാറ്റച്ചട്ടങ്ങൾ  ഓഫീസർ ലംഘിച്ചെന്നാണ് പ്രാഥമിക കണ്ടെത്തൽ. നാസിക്കിലെ കോംപാക്ട് ആർമി ഏവിയേഷൻ ട്രെയിനിങ് സ്കൂളിലെ  പാസിങ് ഔട്ട് പരേഡ് ദിവസമായിരുന്നു രാജ്യം മുഴുവൻ ചർച്ച ചെയ്ത ഈ പ്രൊപ്പോസൽ നടന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഹപ്രവർത്തകരും നോക്കിനിൽക്കെയായിരുന്നു ക്യാപ്റ്റൻ ഭരത് ഭരദ്വാജ് തന്റെ പെൺസുഹൃത്തിനെ പ്രൊപ്പോസ് ചെയ്തത്. ഔദ്യോഗിക സൈനിക യൂണിഫോം ധരിച്ച്, പങ്കാളിയുടെ മുന്നിൽ മുട്ടുകുത്തി നിന്ന് മോതിരം നീട്ടിയാണ് അദ്ദേഹം വിവാഹാഭ്യർത്ഥന നടത്തിയത്.ഒരു സൈനിക ഹെലികോപ്റ്ററിന് മുൻപിൽ വെച്ചായിരുന്നു ഈ പ്രണയാഭ്യർത്ഥന. ക്യാപ്റ്റൻ ഭരത് ഭരദ്വാജ് വിവാഹാഭ്യർത്ഥന നടത്തിയതിലല്ല കരസേനയ്ക്ക് വിയോജിപ്പുള്ളത്. മറിച്ച്, അതിനായി അദ്ദേഹം തിരഞ്ഞെടുത്ത സ്ഥലവും ഔദ്യോഗിക പരേഡ് സമയവുമാണ് സേനയെ ചൊടിപ്പിച്ചത്. അതീവ സുരക്ഷയുള്ള സൈനിക മേഖലയിലും ഔദ്യോഗിക ചടങ്ങുകൾക്കിടയിലും ഇത്തരം വ്യക്തിപരമായ കാര്യങ്ങൾ ചെയ്യുന്നത് അച്ചടക്ക ലംഘനമായിട്ടാണ് സേന കണക്കാക്കുന്നത്. എങ്കിലും, യുവ സൈനിക ഉദ്യോഗസ്ഥനെതിരെ കടുത്ത അച്ചടക്ക നടപടികൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ച് വിശദീകരണം ചോദിക്കുന്നതിലേക്ക് മാത്രമായി നടപടികൾ ഒതുക്കാനാണ് കരസേനയുടെ...

Read More

ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഷനും; ഗതാഗത നിയമങ്ങൾ കടുപ്പിച്ച് എംവിഡി

സംസ്ഥാനത്ത് ഗതാഗത നിയമങ്ങൾ കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ഇനിമുതൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ഈടാക്കുന്നതിന് പുറമെ മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനമായി. സസ്പെൻഷൻ കാലാവധിക്ക് ശേഷം മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലന ക്ലാസിൽ പങ്കെടുത്താൽ മാത്രമേ ലൈസൻസ് തിരികെ ലഭ്യമാകുകയുള്ളൂ. ഇതിനൊപ്പം സുരക്ഷിത ഡ്രൈവിംഗിനെക്കുറിച്ചുള്ള പാഠഭാഗങ്ങളും നിർബന്ധമായും പഠിച്ചിരിക്കണം. മുൻകാലങ്ങളിൽ ഹെൽമെറ്റ് ധരിക്കാത്തത് ഉൾപ്പെടെയുള്ള ചെറിയ നിയമലംഘനങ്ങൾക്ക് ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നില്ല. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ഇത്തരം ഗതാഗത നിയമലംഘനങ്ങൾക്ക് ലൈസൻസ് റദ്ദാക്കാൻ വ്യവസ്ഥയുണ്ടെങ്കിലും സംസ്ഥാനത്ത് ഇത് പൂർണ്ണമായി നടപ്പാക്കിയിരുന്നില്ല. നിയമലംഘനങ്ങൾ വ്യാപകമായതിനാലും സംസ്ഥാനത്ത് വെറും മൂന്ന് പരിശീലന കേന്ദ്രങ്ങൾ മാത്രം നിലവിലുള്ളതിനാലും ഇത്തരം നടപടികൾ പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. കുറ്റകൃത്യങ്ങളുടെ ഗൗരവം അടിസ്ഥാനമാക്കി ലൈസൻസ് സസ്പെൻഷൻ കാലാവധിയും പരിശീലന കാലയളവും സംസ്ഥാനത്ത് കൃത്യമായി നിശ്ചയിച്ചിരുന്നില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനായി മോട്ടോർ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങളെ 13 വിഭാഗങ്ങളായി തിരിച്ചാണ് നിലവിൽ പുതിയ ശിക്ഷാ കാലാവധി നിശ്ചയിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. നിശ്ചിത പരിശീലനം പൂർത്തിയാക്കി കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ അധികൃതർ ലൈസൻസ് പുനഃസ്ഥാപിച്ചു നൽകുകയുള്ളൂ. വിവിധ നിയമലംഘനങ്ങൾക്കുള്ള പുതിയ ശിക്ഷാ നടപടികൾ വകുപ്പ് കൃത്യമായി നിർവചിച്ചിട്ടുണ്ട്. മദ്യപിച്ചോ അലക്ഷ്യമായോ വാഹനം ഓടിച്ച് ആളപായം ഉണ്ടാക്കിയാൽ ഒരു വർഷത്തേക്ക് ലൈസൻസ് റദ്ദാക്കുകയും അഞ്ച് ദിവസത്തെ ക്ലാസിൽ പങ്കെടുക്കുകയും വേണം. ഇതേ കുറ്റങ്ങൾ മൂലം അപകടമുണ്ടാകുകയും അതിൽ ഗുരുതരമായ പരിക്കുകൾ സംഭവിക്കുകയും ചെയ്താൽ ആറ് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുക.  ഇവർക്കും അഞ്ച് ദിവസത്തെ പരിശീലനം നിർബന്ധമാണ്. മദ്യപിച്ചുള്ള ഡ്രൈവിംഗ്, അലക്ഷ്യമായി വാഹനം ഓടിക്കൽ, നിരത്തുകളിലെ മത്സരയോട്ടം, സാങ്കേതിക തകരാറുള്ള വാഹനങ്ങൾ നിരത്തിലിറക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് ആറ് മാസത്തെ സസ്പെൻഷനും മൂന്ന് ദിവസത്തെ ക്ലാസുമാണ് ശിക്ഷയായി നിശ്ചയിച്ചിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ സർവ്വീസ് നടത്തുന്ന ആംബുലൻസ്, അഗ്നിശമന സേനാ വാഹനങ്ങൾ എന്നിവയുടെ യാത്ര തടസ്സപ്പെടുത്തിയാൽ ആറ് മാസത്തേക്ക് ലൈസൻസ് നഷ്ടമാകുന്നതിനൊപ്പം ഒരു ദിവസത്തെ ക്ലാസിലും പങ്കെടുക്കണം.  അമിതഭാരം കയറ്റുന്നതിനും അമിതവേഗത്തിൽ വാഹനം ഓടിക്കുന്നതിനും പിടിക്കപ്പെട്ടാൽ മൂന്ന് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്. ഇതിൽ അമിതഭാരം കയറ്റുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ഒരു ദിവസത്തെ ക്ലാസിലും, അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവർ മൂന്ന് ദിവസത്തെ ക്ലാസിലും നിർബന്ധമായും...

Read More

വാഹന മോഡിഫിക്കേഷൻ നയം: 18 തരത്തിലുള്ള മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി എംവിഡി റിപ്പോര്‍ട്ട്

തെരഞ്ഞെടുപ്പിനു മുൻപ് വി.ഡി. സതീശൻ നടത്തിയ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു വാഹന മോഡിഫിക്കേഷനുള്ള അനുമതി. ഇതുമായി ബന്ധപ്പെട്ട് മുൻകൂർ അനുമതിയില്ലാതെ വരുത്താവുന്ന 18 രൂപ മാറ്റങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ് ഗതാഗത കമ്മിഷണർ .വാഹനങ്ങളിൽ ഇഷ്ടമുള്ള ചിത്രങ്ങളും രൂപങ്ങളും അനുവദിക്കുന്നതിനൊപ്പം പൊതുസ്ഥലത്ത് പ്രദർശിപ്പിക്കാവുന്ന തരത്തിൽ മാന്യമായിരിക്കണം ചിത്രങ്ങൾ. വാഹനത്തിനുള്ളിൽ രസകരമായ പല നിറത്തിലുള്ള ലൈറ്റുകൾ അനുവദിക്കും. പാട്ടൊക്കെയായി അടിച്ചു പൊളിച്ച് പോകാൻ കൂടുതൽ സ്പീക്കറുകളും അനുവദിക്കും. സീറ്റ് കവർ, ഫ്‌ലോർ മാറ്റ്, സ്റ്റിയറിങ് വീൽ കവർ,ഡാഷ് കാം, റിവേഴ്സ് കാം, പാർക്കിങ് സെൻസറുകൾ, പാർക്കിങ് സെൻസറുകൾ, ജിപിഎസ് ട്രാക്കർ, റൂഫ് കാരിയേഴ്‌സ്, എന്നിവയും അനുവദിക്കും. അതോടൊപ്പം അൻപതു ശതമാനത്തിൽ കൂടുതൽ കാഴ്ച മറയ്ക്കാത്ത സൺഫിലിംസ് അനുവദിക്കും. എന്നാൽ, വലിയ മാറ്റങ്ങൾക്ക് കേന്ദ്ര മോട്ടോർ വാഹന നിയമം റൂൾ 112 പ്രകാരം മുൻകൂർ അനുമതി നിർബന്ധമാണ്. വാഹനത്തിന്റെ നിറം, എഞ്ചിൻ, ചേസിസ് ഫ്രെയിം എന്നിവ മാറ്റുന്നതിനും പ്രത്യേക അനുമതി വേണം. എൽപിജി – സിഎൻജി കിറ്റുകൾ ഘടിപ്പിക്കാനും, സാധാരണ വാഹനത്തെ ഇലക്ട്രിക് വാഹനമാക്കി മാറ്റാനും, ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ പാകത്തിൽ രൂപമാറ്റം വരുത്താനും ആർടിഒയുടെ അനുമതിയോടെ ആർസി ബുക്കിൽ രേഖപ്പെടുത്തേണ്ടതുണ്ട്. വാഹന ആൾട്ടറേഷൻ സംബന്ധിച്ച സുപ്രധാന വകുപ്പായ ‘സെക്ഷൻ 52’ പരാമർശിക്കാതെയാണ് പുതിയ റിപ്പോർട്ട് തയ്യാാക്കിയിരിക്കുന്നത്. ഗതാഗത കമ്മീഷണർ തയാറാക്കിയ പട്ടിക സംസ്ഥാന സർക്കാർ പരിശോധിച്ച ശേഷമാകും അന്തിമ...

Read More