Author: George Kakkanatt

ഹോട്ട്സ്പോട്ടായ കാസര്‍കോട്ടെ രോഗ മുക്തര്‍ക്ക് ഒന്നിച്ച്‌ ഡിസ്ചാര്‍ജ്

കാസര്‍കോട് : ഹോട്ട്സ്പോട്ടായ കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗ മുക്തി നേടിവരെ കൂട്ടത്തോടെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ചികത്സയിലുണ്ടായിരുന്നവരില്‍ 37 ശതമാനം പേര്‍ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ ഒരു ആശുപത്രിയില്‍ ഇത്രയധികം പേര്‍ രോഗമുക്തി നേടുന്നത് ഇതാദ്യമായിട്ടാണ്. പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലയില്‍ 28 പേര്‍ക്ക് കൂടി രോഗം ഭേദമായി. 105 പേരാണ് കാസര്‍കോട് രോഗ ബാധിതരായി ഇനി ചികിത്സയിലുള്ളത്. ആശങ്ക പരത്തിയ പതിനേഴ് ദിവസങ്ങള്‍ക്കു ശേഷം ജില്ലയില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യാത്ത ആദ്യ ദിനമായിരുന്നു ഞായറാഴ്ച. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികത്സയിലുണ്ടായിരുന്ന 26 പേരും പരിയാരം മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്ന 2 പേരുമാണ് ഞായറാഴ്ച ആശുപത്രി വിട്ടത്. കാസര്‍കോട് ജനറലാശുപത്രിയില്‍ രോഗമുക്തരായവരുടെ എണ്ണം രാജ്യത്തെ തന്നെ ഏറ്റവും മികച്ച കണക്കാണ്. ചികത്സയിലുണ്ടായിരുന്നവരില്‍ 37 ശതമാനം പേരാണ് രോഗം ഭേദമായത്. ദേശീയ ശരാശരിയെക്കാള്‍ 26 ശതമാനം കൂടുതലാണിത്. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ 38 ശതമാനത്തിന്റെ പരിശോധനാഫലം നെഗറ്റീവായി. രോഗമുക്തരായവരുടെ എണ്ണം കുറയുന്നതിനൊപ്പം രോഗബാധിതരുടെ എണ്ണവും കുറയുന്നതാണ് ആശ്വാസമാണെങ്കിലും ജാഗ്രതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകരുതെന്ന നിലപാടിലാണ് ജില്ല ഭരണകൂടം. അതേസമയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പൊലീസ് കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നു. ഈ മേഖലകളെ അഞ്ച് സോണുകളായി തിരിച്ച്‌ ട്രിപ്പിള്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ഡൌണിന്റെ ഭാഗമായി ഫ്‌ളൈയിങ് സ്‌ക്വാഡ്, ബൈക്ക് പട്രോളിങ്, ഡ്രോണ്‍ നിരീക്ഷണം എന്നിവ...

Read More

ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം 19 ലക്ഷത്തിലേക്ക്, മരണം 1.14 ലക്ഷം പിന്നിട്ടു, എന്തുചെയ്യണമെന്നറിയാതെ രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: ഭീതി ഇരട്ടിപ്പിച്ച്‌ ലോകത്ത് കൊറോണ രോഗികളുടെ എണ്ണവും മരണസംഖ്യയും വര്‍ധിക്കുന്നു. ലോകത്താകെ കൊറോണ ബാധിതരുടെ എണ്ണം 19 ലക്ഷത്തിലേക്ക് കടന്നു. 1,846,680 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, മരണ സംഖ്യയും കുതിച്ചുയരുകയാണ്. 1,14,101 പേരുടെ ജീവനുകളാണ് കൊറോണ കവര്‍ന്നെടുത്തത്. ഞായറാഴ്ച മാത്രം 5000ത്തോളം പേര്‍ മരിച്ചു.ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചതും രോഗബാധിതരുമുള്ള രാജ്യം അമേരിക്കയാണ്. 22,105 പേരാണ് അമേരിക്കയില്‍ കൊറോണ ബാധിച്ച്‌ മരിച്ചത്. അഞ്ചര ലക്ഷത്തിലേറെ രോഗികളാണ് രാജ്യത്തുള്ളത്. ഇതില്‍ 9000 മരണവും ന്യൂയോര്‍ക്കിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1500ലേറെ മരണം യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌പെയ്‌നില്‍ 603 പേരും ഇറ്റലിയില്‍ 431 പേരുമാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. 19,899 പേരാണ് ഇതുവരെ ഇറ്റലിയില്‍ മരിച്ചത്. രോഗബാധിതര്‍ 156,363 പേര്‍. സ്‌പെയ്‌നില്‍ 166,831 രോഗബാധിതരില്‍ 17,209 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 14,393 പേരാണ് മരിച്ചത്. . ബ്രിട്ടണില്‍ മരണ സംഖ്യ പതിനായിരവും ജര്‍മനിയില്‍ മൂവായിരവും പിന്നിട്ടു.71000ത്തിലേറെ രോഗികളുള്ള ഇറാനില്‍ മരണം 5000ത്തിലേക്ക് അടുക്കുന്നു. ബെല്‍ജിയത്തില്‍ 3600 പേരും നെതര്‍ലന്‍ഡ്‌സില്‍ 2737 പേരും മരിച്ചു. അതേസമയം 423,311 പേരാണ് രോഗമുക്തരായത്. ചൈനയിലാണ് കൂടുതല്‍ രോഗമുക്തര്‍. 13 ലക്ഷത്തിലേറെ പേര്‍ വിവിധ രാജ്യങ്ങളില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 50000ത്തോളം പേരുടെ നില...

Read More

കോ​വി​ഡ്: ഇ​റ്റ​ലി​യി​ല്‍ മൂ​ന്നാ​ഴ്ച​ത്തെ കു​റ​ഞ്ഞ മ​ര​ണ​നി​ര​ക്ക് ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍

റോം: ​യൂ​റോ​പ്പി​ല്‍ കോ​വി​ഡ് ഏ​റ്റ​വും രൂ​ക്ഷ​മാ​യി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​റ്റ​ലി. ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ ഇ​റ്റ​ലി​യി​ല്‍ നി​ന്ന് ആ​ശ്വാ​സ വാ​ര്‍​ത്ത​യാ​ണ് വ​രു​ന്ന​ത്. ക​ഴി​ഞ്ഞ മു​ന്നാ​ഴ്ച​ത്തെ ക​ണ​ക്ക് പ​രി​ശോ​ധി​ക്കു​മ്ബോ​ള്‍ ഏ​റ്റ​വും കു​റ​ഞ്ഞ മ​ര​ണ​നി​ര​ക്കാ​ണ് ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ ഇ​റ്റ​ലി​യി​ലേ​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക് പ്ര​കാ​രം ഇ​റ്റ​ലി മ​ര​ണ​സം​ഖ്യ​യി​ലും പു​തി​യ കേ​സു​ക​ളി​ലും ചെ​റി​യ ആ​ശ്വാ​സം ക​ണ്ടി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച ഇ​റ്റ​ലി​യി​ല്‍ കൊ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത് 431 പേ​രാ​ണ്. ഇ​തോ​ടെ ഇ​റ്റ​ലി​യി​ലെ ആ​കെ മ​ര​ണം 19,899 ആ​യി. ഇ​റ്റ​ലി 4092 കേ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ ആ​കെ 1,56,363ല്‍ ​എ​ത്തി. ഇ​തു​വ​രെ 34211 പേ​രാ​ണ് ഇ​റ്റ​ലി​യി​ല്‍ രോ​ഗ​മു​ക്തി നേ​ടി​യ​ത്. ഫ്രാ​ന്‍​സി​ലും സ്പെ​യി​നി​ലും സ്ഥി​തി​യി​ല്‍ ആ​ശാ​വ​ഹ​മാ​യ ചെ​റി​യ മാ​റ്റ​മു​ണ്ട്. ഫ്രാ​ന്‍​സി​ലെ 4,785 പു​തി​യ കേ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ ആ​കെ 1,29,654 കേ​സു​ക​ള്‍ സ്ഥി​രീ​ക​രി​ച്ചു. സ്പെ​യി​നി​ല്‍ പു​തി​യ കേ​സു​ക​ളും മ​ര​ണ​നി​ര​ക്കും കു​റ​യു​ക​യാ​ണ്. ഇ​തു​വ​രെ​യാ​യി 1,66,019 സ്ഥി​രീ​ക​രി​ച്ചു. മ​ര​ണം ആ​കെ 16,972 ആ​ണ്. രോ​ഗ​ത്തി​ന്‍റെ രൂ​ക്ഷ​ത കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ...

Read More

ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യ യു​വ​തി ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി

ഈ​റോ​ഡ്: ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യ യു​വ​തി ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി. പെ​രു​ദു​രൈ ഐ​ആ​ര്‍​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇവര്‍ . ശ​നി​യാ​ഴ്ച രാ​ത്രി സി​സേ​റി​യി​ലൂ​ടെ​യാ​ണ് ഇ​വ​ര്‍ ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്‍​മം ന​ല്‍​കി​യ​ത്. കു​ട്ടി ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. ഇ​വ​ര്‍ ഉ​ള്‍​പ്പെ​ടെ 14 സ്ത്രീ​ക​ളാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഈ​റോ​ഡ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 60 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​വ​രി​ല്‍ ആ​റു വി​ദേ​ശി​ക​ള്‍ അ​ട​ക്കം 56 പേ​രും പെ​രു​ദു​രൈ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ബാ​ക്കി​യു​ള്ള നാ​ല് പേ​ര്‍ കോ​യ​മ്ബ​ത്തൂ​രി​ലെ ഇ​എ​സ്‌ഐ...

Read More

കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരേ കേസ്

പത്തനംതിട്ട: കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരേ പോലിസ് കേസെടുത്തു. പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ സിപിഎം പ്രവര്‍ത്തകര്‍ വീടാക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരേയാണ് ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓര്‍ഡിനന്‍സ് പ്രകാരമാണ് കേസെടുത്തത്. കോയമ്ബത്തൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ വീടിനു നേരെ കഴിഞ്ഞ ആഴ്ചയാണ് കല്ലേറും വാതില്‍ തകര്‍ക്കുകയും ചെയ്തത്. കൊവിഡ് പടരുന്നതിനിടെ ഇതര സംസ്ഥാനത്തു നിന്നെത്തിയ പെണ്‍കുട്ടി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കേബിള്‍ ഓപറേറ്ററായ പിതാവ് മകളെത്തിയതിനെ തുടര്‍ന്ന് ഓഫിസിലായിരുന്നു താമസം. എന്നാല്‍, പിതാവ് പുറത്തിറങ്ങി നടക്കുന്നുവെന്നും കല്ലെറിയണമെന്നും ആഹ്വാനം ചെയ്തുള്ള വാട്ട്‌സ് ആപ് സന്ദേശങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ പെണ്‍കുട്ടി മുഖ്യമന്ത്രിക്കു പരാതി നല്‍കി. ഇതിനു തൊട്ടുപിന്നാലെയാണ് വീടിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പരസ്യമായി അപലപിക്കുകയും ഏതു പാര്‍ട്ടിക്കാരായാലും ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാവുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, വീടാക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ സിപിഎമ്മുകാര്‍ക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന് ആരോപിച്ച്‌ പെണ്‍കുട്ടി നിരാഹാരം തുടങ്ങി. കേസില്‍ സിപിഎം പ്രവര്‍ത്തകരായ നവീന്‍, സനില്‍, ജിന്‍സണ്‍ എന്നിവര്‍ക്കെതിരെയാണ് ആദ്യം പോലിസ് കേസെടുത്തത്. ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇവരുള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട ആറുപേരെയും സിപിഎം ജില്ലാ കമ്മിറ്റി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍, പ്രതികള്‍ക്കെതിരേ നിസ്സാര വകുപ്പുകളാണ് ചുമത്തിയതെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. പോലിസ് നടപടിക്കെതിരേ പെണ്‍കുട്ടി വീട്ടുമുറ്റത്താണ് നിരാഹാരം നടത്തിയത്. തുടര്‍ന്ന് പോലിസ് വീണ്ടുമെത്തി വീട്ടുകാരുടെ മൊഴിയെടുക്കുകയും നേരത്തേ ക്വാറന്റൈനിലായതിനാലാണ് മൊഴി എടുക്കാതിരുന്നതെന്ന് അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ച്‌ പെണ്‍കുട്ടിക്കെതിരേ...

Read More