Author: George Kakkanatt

ഭോ​പ്പാ​ലി​ൽ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് കോ​വി​ഡ്

ഭോ​പ്പാ​ൽ: ഭോ​പ്പാ​ലി​ൽ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് കോ​വി​ഡ്. ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​ക്കും മ​ക​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രെ ഭോ​പ്പാ​ലി​ലെ ആ​ശു​പ​ത്രി​യി​ൽ...

Read More

പ്ര​ധാ​ന​മ​ന്ത്രി ബു​ധ​നാ​ഴ്ച രാ​വി​ലെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ലോ​ക്ക്ഡൗ​ൺ അ​വ​സാ​നി​ക്കാ​നി​രി​ക്കെ ബു​ധ​നാ​ഴ്ച രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. രാ​വി​ലെ 10 ന് ​ആ​ണ് പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്. ലോ​ക്ക്ഡൗ​ൺ ഏ​പ്രി​ൽ 30 വ​രെ നീ​ട്ടാ​നു​ള്ള തീ​രു​മാ​നം പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യു​ള്ള വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ ഇ​ക്കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി സൂ​ചി​പ്പി​ച്ചി​രു​ന്നു. കേ​ര​ളം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ൾ ലോ​ക്ക്ഡൗ​ൺ നീ​ട്ട​ണ​മെ​ന്നാ​ണ് അ​ഭി​പ്രാ​യം അ​റി​യി​ച്ച​ത്. ഉ​പാ​ധി​ക​ളോ​ടെ ലോ​ക്ക്ഡൗ​ൺ നീ​ട്ടാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. രാ​ജ്യം വ​ലി​യ സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യെ നേ​രി​ടു​ന്ന​തി​നാ​ൽ കോ​വി​ഡ് ര​ഹി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ...

Read More

ആഗോളതലത്തിൽ 22000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന

പി പി ചെറിയാൻ ന്യൂയോർക് :ആഗോളതലത്തിൽ 52 രാജ്യങ്ങളിലായി 22000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന.ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് പ്രകാരം 22073 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജോലിസ്ഥലത്തുവെച്ചോ സമൂഹത്തില്‍ നിന്നോ കൊവിഡ് ബാധിതരായ ബന്ധുക്കളില്‍ നിന്നോ ആയിരിക്കാം ഇവര്‍ക്ക് കൊവിഡ് പകര്‍ന്നിട്ടുണ്ടാവുക എന്നാണ് പ്രാഥമിക വിലയിരുത്തല്‍.വൈറസ് ബാധിക്കാതിരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചു. മാസ്‌ക്,കയ്യുറകള്‍, ഗൗണ്‍ തുടങ്ങിയ ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. മാന്യമായ തൊഴില്‍ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ അവകാശത്തെ മാനിക്കണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഇന്ത്യയില്‍ പലസ്ഥലങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ല. ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ദല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷനാണ് (ആര്‍.ഡി.എ) പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. രാജ്യത്ത് പലയിടത്തും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. നേരത്തെ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും അധികാരികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. മുംബൈയിലെ വോക്ക്ഹാര്‍ഡ്ട് ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് രോഗം പിടിപ്പെട്ടത് അധികാരികളുടെ അനാസ്ഥ കൊണ്ടാണെന്നാണ് യു.എന്‍.എ...

Read More

കോവിഡ് 19 -പ്രവാസികൾ നേരിടുന്ന പ്രതിസന്ധിയിൽ കേന്ദ്ര,കേരള സർക്കാരുകൾ അടിയന്തരമായി ഇടപെടണം.പി എം എഫ്

ന്യൂയോർക് : ഇന്ത്യയിൽ ലോക്‌ഡോൺ നീട്ടിയ സാഹചര്യത്തിലും കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ഈഘട്ടത്തിലും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രവാസികളായി കഴിയുന്നവർ അനുഭവിക്കുന്ന ദുരിതപൂര്ണമായ ജീവിതത്തിനു കേരള, കേന്ദ്ര സർക്കാരുകൾ യുദ്ധ കാലാടിസ്ഥാനത്തിൽ ഇടപെട്ടു അടിയന്തിര പരിഹാരം കാണണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ എന്നീ നേതാക്കൾ കേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയനോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ, വികസന രംഗങ്ങളിൽ ഉദാത്തമായ പങ്കു വഹിച്ചവരാണ് പ്രവാസികൾ പ്രത്യേകിച്ച് കേരളത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിൽ വഹിച്ച പങ്കും നിസ്തുലമാണ്, കോവിഡ് -19 മഹാമാരി ഗൾഫ് രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ ലേബർ ക്യാമ്പുകളിലും മറ്റും കഷ്ടത അനുഭവിക്കുന്ന പലരും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുകയാണ് പ്രത്യേകിച്ച് യു എ ഇ പോലെയുള്ള രാജ്യങ്ങൾ സ്വന്തം നാട്ടിലേക്ക് പോകാൻ തയാറായവരെ ഉടനെ കൊണ്ട് പോകണമെന്നും ഉത്തരവിട്ടു അത്തരം പ്രവാസികളെ എത്രയും പെട്ടെന്ന് കേരള, കേന്ദ്ര സർക്കാരുകൾ നേരിട്ട് ഇടപെട്ടു കൊണ്ട് അവർക്കു വേണ്ടുന്ന യാത്ര സൗകര്യം ഒരുക്കണമെന്നും പി എം ഫ് ആവശ്യപ്പെട്ടു, പ്രസ്തുത വിഷയത്തിൽ കേരള മുഖ്യ മന്ത്രിക്കും, ഇന്ത്യൻ പ്രധാന മന്ത്രിക്കും, ഇന്ത്യൻ വിദേശ കാര്യ മന്ത്രിക്കും കത്ത് അയച്ചുട്ടുണ്ടെന്നും എം പീ സലീം അറിയിച്ചു. കേരളത്തിൽ തിരിച്ചെത്തിക്കപ്പെടുന്ന പ്രവാസികൾക്ക് നിരീക്ഷണ വാർഡുകളും, ബിൽഡിങ്ങുകളും കണ്ടെത്തുവാനും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ പി എം ഫ് കുടുംബത്തിലെ ഡോക്ടർമാരുടെയും ആശുപത്രികളുടെയും സേവനം സർക്കാരിന് വേണ്ടി ആവശ്യപ്പെട്ടാൽ ലഭ്യമാക്കുമെന്നും അറിയിച്ചു. പല പ്രവാസികളും ജോലി നഷ്ടപെട്ടും, ശമ്പളം കുറച്ചതു കൊണ്ടും ബിസിനസും മറ്റും തകർന്നത് കാരണവും നാട്ടിലേക്ക് മടങ്ങാൻ നിര്ബന്ധിതാവസ്ഥയിൽ ആയവരും ഉണ്ട് അവരെയൊക്കെ പുനരധിവസിപ്പിക്കാനും സ്വയം തൊഴിൽ കണ്ടെത്താനുള്ള സഹായങ്ങൾ നോർക്ക പോലെയുള്ള സ്ഥാപനങ്ങളുമായി സർക്കാർ ഇടപെട്ടു പ്രവാസി മലയാളികളെ ഈയൊരു ആപൽഘട്ടത്തിൽ രക്ഷിക്കണമെന്നും പി എം ഫ് നേതാക്കൾ പത്ര കുറിപ്പിൽ അറിയിച്ചു പി എം ഫ് ചെയർമാൻ ഡോക്ടർ.ജോസ് കാനാട്ട്, ചീഫ് പേട്രൺ ഡോക്ടർ മോൻസ് മാവുങ്കാൽ എന്നീ ഡയറക്ടർ ബോർഡ് നേതാക്കൾ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ...

Read More

തിരുവല്ല ബേബിയുടെ വേര്‍പാടില്‍ ഫൊക്കാനയുടെ അനുശോചനം

ന്യൂയോര്‍ക്ക് : കലാസംവിധായകനും സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തകനും ഫൊക്കാന അംഗവുമായിരുന്ന തിരുവല്ല ബേബിയുടെ വേര്‍പാടില്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ അനുശോചിച്ചു. വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങള്‍, ബന്ധുമിത്രങ്ങള്‍ എന്നിവര്‍ക്കൊപ്പം എല്ലാ ഫൊക്കാന അംഗങ്ങളും പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. കലാ- സാംസ്‌ക്കാരിക- സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സമന്വയം സാധ്യമാക്കിയ അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു തിരുവല്ല ബേബിയെന്ന് മാധവന്‍ നായര്‍ പറഞ്ഞു. നൂറില്‍പ്പരം സിനിമകളുടെ കലാസംവിധായകനായിരുന്ന തിരുവല്ല ബേബി ജീവിതത്തില്‍ എപ്പോഴും കര്‍മ്മനിരതനായിരുന്നു. 84-ാം വയസില്‍ ഈ ലോകത്തോട് വിട പറയുന്നതുവരെയും അദ്ദേഹം തന്റെ കര്‍മ്മമണ്ഡലത്തില്‍ വ്യാപൃതനായിരുന്നു. സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന അദ്ദേഹം വലിയൊരു സൗഹൃദവലയത്തിന് ഉടമയായിരുന്നു. അമേരിക്കയിലായിരുന്നു പ്രവര്‍ത്തന മണ്ഡലമെങ്കിലും വിപുലമായ ബന്ധങ്ങള്‍ നാട്ടിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകരുമായി അദ്ദേഹം സൂക്ഷിച്ചിരുന്നു. അമേരിക്കയിലേക്ക് അദ്ദേഹത്തെ യാത്രയാക്കുന്നതു തന്നെ മലയാളത്തിന്റെ നിത്യഹരിത നായകനായിരുന്ന പ്രേംനസീറും മറ്റ് പ്രമുഖതാരങ്ങളും ചേര്‍ന്നായിരുന്നു. കലാരംഗത്തെന്നപോലെ സാമൂഹ്യരംഗത്തും സജീവ സാന്നിദ്ധ്യമായിരുന്ന ബേബിയുടെ അത്തരം പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമാണ് അമേരിക്കയില്‍ ഒട്ടേറെ പള്ളികള്‍ക്കായി അദ്ദേഹം രൂപപ്പെടുത്തിയ എഴുപത്തിഒന്‍പതോളം മദബഹകളും അള്‍ത്താരകളും. ഫൊക്കാന സമ്മേളങ്ങള്‍ക്കായി അദ്ദേഹം തീര്‍ത്ത രംഗ സംവിധാനങ്ങളുടെ വര്ണപ്പൊലിമയും കേരളത്തെക്കുറിച്ചുള്ള ടാബ്ലോകളും മറക്കാനാവാത്ത കലാസൃഷ്ടികളായിരുന്നു. 1983 മുതൽ അദ്ദേഹം ഫൊക്കാന സമ്മേളനങ്ങളുടെ ആർട്ട് ഡയറക്ടറായിരുന്നു. ഓരോ സമ്മേളനത്തിനും വേണ്ടി അദ്ദേഹം രൂപംകൊടുത്ത വേദികൾ ഓരോന്നും അവിസ്മരണീയമായ കാലസൃഷ്ടികൾ തന്നെയായിരുന്നു. വരുന്ന ഫൊക്കാന തെരഞ്ഞെടുപ്പിൽ നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥിയായി മത്സരിക്കാൻ അദ്ദേഹം നാമനിർദേശം നൽകുകയും ചെയ്തിരുന്നു. ലോംഗ് ഐലന്‍ഡിലെ സെന്റ് സ്റ്റീഫന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വേളയിലാണ് അദ്ദേഹം വേര്‍പിരിയുന്നത്. തികഞ്ഞ വിശ്വാസിയിരുന്ന ബേബിയുടെ ദേഹവിയോഗം പോലും ദുഃഖവെള്ളി പ്രാര്‍ത്ഥകളില്‍ മുഴുകുന്ന സമയത്തായിരുന്നു. ഗൃഹനാഥന്‍ എന്ന നിലയിലും സമൂഹജീവി എന്ന നിലയിലും മാതൃകാപരമായ ജീവിതം കാഴ്ചവച്ച തിരുവല്ല ബേബിയുടെ വിയോഗം അദ്ദേഹത്തിന്റെ പത്‌നി ശോശാമ്മാബേബി, മക്കളായ നാന്‍സി, സിബി, ബിനു, നവീന്‍ എന്നിവര്‍ക്കൊപ്പം അമേരിക്കയിലെ മലയാളി സമൂഹത്തിനും തീരാനഷ്ടമാണെന്ന് ബി. മാധവന്‍നായര്‍ അനുസ്മരിച്ചു. തിരുവല്ല ബേബിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് മാർച്ച് 13 ന് അന്തർദേശീയ തലത്തിൽ ടെലികോൺഫറൻസ് വഴി അനുശോചനയോഗവും പ്രാർത്ഥനകളും നടത്തുമെന്നും മാധവൻ നായർ...

Read More