Author: George Kakkanatt

കഴിഞ്ഞ 14 ദിവസമായി രാജ്യത്തെ 25 ജില്ലകളില്‍ പുതിയ കൊവിഡ് കേസുകളില്ല; കൂട്ടത്തില്‍ വയനാടും കോട്ടയവും

ന്യൂഡല്‍ഹി: 15 സംസ്ഥാനങ്ങളിലായി നേരത്തെ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത 25 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് ശുഭസൂചനയാണെന്നും ആരോഗ്യമന്ത്രാലയം ജോയിന്‍ സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25 ജില്ലകളില്‍ കേരളത്തില്‍ നിന്ന് വയനാട്, കോട്ടയം എന്നീ ജില്ലകളുമുണ്ട്. വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ രാജ്യമെമ്ബാടും 796 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും 35 പേര്‍ മരിച്ചതായും ലാവ് അഗര്‍വാള്‍ അറിയിച്ചു. ഇതുവരെ രണ്ടുലക്ഷത്തിലധികം സാംപിളുകള്‍ പരിശോധിച്ചു. ചുരുങ്ങിയത് ആറാഴ്ചത്തേക്കുള്ള ടെസ്റ്റിങ് സാമഗ്രികള്‍ സ്‌റ്റോക്കുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, ഇന്ന് 335 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം അനൗദ്യോഗിക കണക്ക് പ്രകാരം 9546 ആയി. 1,154 പേര്‍ക്ക് രോഗം ഭേദമായി. നാലുപേര്‍ കൂടി മരിച്ചതോടെ മരണം 335 ആയി. മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 2064 ആയി. ഇന്ന് 82 പേര്‍ക്കാണ് മഹാാരാഷ്ട്രയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇവിടെ മരണ സംഖ്യ 150 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ ഇന്ന് 98 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 1173 ആയി. ഡല്‍ഹിയില്‍ ഗംഗാറാം ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിന് രോഗബാധ സ്ഥിരീകരിച്ചു. നേരത്തെ ഇവിടെ രണ്ടു ആശുപത്രി ജീവനക്കാര്‍ക്കും രോഗബാധ കണ്ടെത്തിയിരുന്നു. ഡല്‍ഹി സാകേതിലെ മാക്‌സ് ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. ഡല്‍ഹി ഷഹീന്‍ബാഗിനടുത്തുള്ള സാക്കിര്‍ നഗറിലെ 18ാം നമ്ബര്‍ തെരുവ് കൊറോണ സോണായി പ്രഖ്യാപിച്ചു. നാഗാലാന്റില്‍ ഇന്നലെ ആദ്യത്തെ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചു. അസം തലസ്ഥാനമായ ഗുവാഹത്തിയിലെ മെഡിക്കല്‍ കോളജിലാണ് ഇയാള്‍...

Read More

കൊറോണ കാലത്ത് പിറന്ന പൊന്നോമനയ്ക്ക് സാനിറ്റൈസര്‍ എന്ന് പേരിട്ട് മാതാപിതാക്കള്‍

ഉത്തര്‍പ്രദേശ്: കൊറോണ കാലത്ത് പിറന്ന പൊന്നോമനയ്ക്ക് സാനിറ്റൈസര്‍ എന്ന് പേരിട്ട് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ സഹരണ്‍പൂര്‍ ജില്ലയിലെ ദമ്ബതികളാണ് കുഞ്ഞിന് വ്യത്യസ്തമായ പേര് നല്‍കിയിരിക്കുന്നത്. കൊറോണ വൈറസ് ഭീതി വിതച്ചെത്തിയപ്പോള്‍ രക്ഷകനായി എത്തിയത് സോപ്പും സാനിറ്റൈസറും ആയിരുന്നു. സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈ നിരന്തരം വൃത്തിയാക്കാനായിരുന്നു ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞത്. കൊറോണയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളില്‍ ഒന്നായിരുന്നു സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈ വൃത്തിയാക്കുന്നത്. ഇത് തന്നെയാണ് കുഞ്ഞിന് ഈ പേര് നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു. നേരത്തെ, ലോക്ക്ഡൗണ്‍ കാലത്ത് ആന്ധ്രപ്രദേശില്‍ പിറന്ന കുഞ്ഞുങ്ങള്‍ക്ക് കൊറോണ കുമാരനെന്നും കൊറോണ കുമാരിയെന്നുംം മാതാപിതാക്കള്‍ പേര് നല്‍കിയതുംവാര്‍ത്തകളില്‍ ഇടം...

Read More

ഒരു മില്ലി ഉമിനീരില്‍ ‘മില്യണ്‍’ കണക്കിന് വൈറസ്; മാസ്ക് മികച്ച പ്രതിരോധമെന്ന് വിദഗ്ധര്‍

ഒരു കോവിഡ് 19 രോഗിയുടെ തുമ്മല്‍ എത്രമാത്രം വൈറസുകളെ അന്തരീക്ഷത്തില്‍ വ്യാപിപ്പിക്കുമെന്നറിയുമോ? കോവിഡ് രോഗിയുടെ ഒരു മില്ലി ഉമിനീരില്‍ ദശലക്ഷക്കണക്കിന് കൊറോണ വൈറസ്കണങ്ങളുടെ സാന്നിധ്യമുണ്ടാവാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതു കൊണ്ട് തന്നെ മാസ്ക് ധരിക്കുന്നത് മികച്ചൊരു പ്രതിരോധ മാര്‍ഗമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ കൊറോണക്കാലത്ത് മാസ്ക് ധരിക്കുന്നത് ശീലമാക്കുന്നതിലൂടെ രോഗപ്രതിരോധത്തിനുള്ള വലിയ സാധ്യത യാണ് തുറന്നു കിട്ടുന്നതെന്ന് ഹോങ് കോങ് യൂനിവേഴ്സിറ്റി പ്രഫസറായ മൈക്രോബയോളജിസ്റ്റ് യുവാങ് ക്വോക്ക് യുങ് പറയുന്നു. “കോവിഡ് രോഗിയുടെ ഒരു മില്ലി ഉമിനീരില്‍ ദശലക്ഷക്കണക്കിന് കോവിഡ് വൈറസ്കണങ്ങളുടെ സാന്നിധ്യമുണ്ടാകും. ഒരു വൈറസ് കണികക്ക് ഒരാളെ രോഗബാധിതനാക്കാന്‍ ആകില്ല. കോവിഡ് രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യവാനായ ഒരാളെ രോഗം ബാധിക്കാന്‍ 40 മുതല്‍ 200 രോഗാണുക്കള്‍ മതി. ഇത്രയും വൈറസ് കണികകള്‍ മൂക്കിലൂടെയോ വായിലൂടെയോ ശ്വാസകോശത്തിലേക്ക് എത്തുമ്ബോഴാണ് അണുബാധയുണ്ടാകുന്നത് ” – അദ്ദേഹം പറയുന്നു. സാര്‍സ് – 2003നെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് പ്രഫ. യുവാങ് ക്വോക്ക് യുങ്. മുന്‍കാല അനുഭവം മുന്‍നിര്‍ത്തി ചില ഏഷ്യന്‍ രാജ്യങ്ങള്‍ മാസ്ക് ധരിക്കുന്നത് പോലെയുള്ള വ്യക്തിശുചിത്വമാര്‍ഗങ്ങള്‍ പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നടപ്പാക്കി വരുന്നുണ്ട്. എന്നാല്‍, അത്തരം ശീലങ്ങളില്ലാത്ത അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും തിരിച്ചടികള്‍ ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തായ്വാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി പലതരം രോഗവ്യാപനങ്ങളെ നേരിട്ടവയാണ്. അതുകൊണ്ടാണ് ഇനി വരുംകാലങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള തിരിച്ചടികളെ നേരിടുന്നതിന്റെ ഭാഗമായി മാസ്ക് ധരിക്കുന്നത് പോലെയുള്ള വ്യക്തിശുചിത്വമാര്‍ഗങ്ങള്‍ അവിടെ പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്. അത് ലോകത്തെ എല്ലാവരും പ്രാവര്‍ത്തികമാക്കണമെന്നാണ് പ്രഫ. യുവാങ് ക്വോക്ക് യുങിന്റെ അഭിപ്രായം. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും മാസ്ക് ധരിക്കുന്നത് നല്ലതാണ്. മറ്റൊരാളുടെ രോഗാണു നിങ്ങളിലേക്കും തിരിച്ചും വ്യാപിക്കുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും. രോഗത്തിന് ഫലപ്രദമായ പ്രതിരോധ മരുന്നോ ചികിത്സയോ ഇല്ലാത്ത സാഹചര്യത്തില്‍ മാസ്ക് കൊണ്ട് വായയും മൂക്കും മറയ്ക്കുന്നത് ഇത്തരം പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ സഹായിക്കും. അധികസുരക്ഷ വേണ്ടവര്‍ക്ക് എന്‍-95 മാസ്കുകളും അല്ലാത്തവര്‍ക്ക് സാധാരണ സര്‍ജിക്കല്‍ മാസ്കുകളും ധരിക്കാമെന്നും പ്രഫ. യുവാങ് ക്വോക്ക് യുങ് ചൂണ്ടിക്കാട്ടുന്നു. മാസ്ക് ധരിക്കണോ വേണ്ടയോ എന്ന് ചര്‍ച്ച നടത്തി സമയം കളഞ്ഞതാണ് അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും കാട്ടിയ അബദ്ധമെന്ന് ചൈനീസ് സ​​െന്‍റര്‍ ഫൊര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ജനറല്‍ ജോര്‍ജ് ഗാവോ അഭിപ്രായപ്പെട്ടു. “ഒരാള്‍ സംസാരിക്കുമ്ബോള്‍ പോലും ധാരാളം ഉമിനീര്‍ പുറത്തു വരുന്നുണ്ട്. അന്തരീക്ഷത്തില്‍ ധാരാളം വൈറസുകള്‍ പടരാന്‍ അത് മതി. ഇത് തടയാന്‍ മാസ്ക് മികച്ച ആയുധമാണ് ” – ചൈനയുടെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹം പറയുന്നു. അതേസമയം, മാസ്ക് ധരിക്കുന്നയാള്‍ രോഗി ആണെന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്നത് ഇത്തരം ശീലങ്ങള്‍ നടപ്പാക്കുന്നതില്‍ തിരിച്ചടി ആകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഐ.സി.യുവിലെ ചെരുപ്പില്‍ രോഗാണു! കൊറോണ വൈറസ് വായുവിലൂടെ നാല് മീറ്റര്‍ (13 അടി) വരെ ദൂരത്തില്‍ പ്രഭാവമുണ്ടാക്കുമെന്ന് ബീജിങിലെ അക്കാദമി ഓഫ് മിലിട്ടറി മെഡിക്കല്‍ സയന്‍സിലെ ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. വുഹാനിലെ ഹുവോഷെന്‍ഷന്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡിലെയും കോവിഡ് ഐ.സി.യുവിലെയും രോഗികളുടെ സാമ്ബിളുകള്‍ ശേഖരിച്ചായിരുന്നു ഗവേഷണം. പ്രതലത്തിലെയും വായുവിലെയും സാമ്ബിളുകള്‍ ശേഖരിച്ചിരുന്നു. വൈറസുകള്‍ നിലത്ത് നിന്നാണ് കണ്ടെത്തിയത്. രോഗികള്‍ തുമ്മിയപ്പോഴും ചുമച്ചപ്പോഴും പുറത്തു വരുന്ന വൈറസ് പ്രതലത്തിലാണ് വീഴുക. ഗുരുത്വാകര്‍ഷണം മൂലമാകാം ഇത്. എപ്പോഴും തൊടുന്ന പ്രതലങ്ങളില്‍ സ്പര്‍ശിക്കമ്ബോള്‍ കരുതല്‍ വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്ബ്യൂട്ടര്‍ മൗസ്, മാലിന്യക്കൊട്ട, വാതില്‍പ്പിടി എന്നിവിടങ്ങളിലൊക്കെ വൈറസ് സാന്നിധ്യം കണ്ടെത്തി. ഐ.സിയുവിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ചെരുപ്പില്‍ പോലും വൈറസ് ഉണ്ടായിരുന്നെന്ന് യു.എസ് സ​​െന്‍റര്‍ ഫൊര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ ജേര്‍ണലായ എമേര്‍ജിങ് ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍...

Read More

ഡല്‍ഹിയിലെ ഒരു ആശുപത്രിയിലെ ഡോക്​ടര്‍മാരുള്‍പ്പടെ 39 പേര്‍ ക്വാറന്‍റീനില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മാക്​സ്​ ആശുപത്രിയിലെ ഡോക്​ടര്‍മാരുള്‍​പ്പടെ 39 ജീവനക്കാരെ ക്വാറന്‍റീന്‍ ചെയ്​തു. ആശുപത്രിയിലെ രണ്ടു രോഗികള്‍ക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ അവരുമായി അടുത്തിടപഴകിയവരെയാണ്​ നിരീക്ഷണത്തിലാക്കിയത്​. രണ്ടുദിവസം മുമ്ബാണ്​ ഹൃദ്രോഗ ചികിത്സക്കായി​ രണ്ടുപേ​രെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. എന്നാല്‍ പരിശോധനയില്‍ ഇവര്‍ക്ക്​ കോവിഡ്​ ബാധ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ്​ ഡോക്​ടര്‍മാരെയും നഴ്​സുമാരെയുമടക്കം 39 പേരെ നിരീക്ഷണത്തിലാക്കിയത്​. ക്വറന്‍റീനില്‍ പോയവര്‍ക്ക്​ രോഗ ലക്ഷണം ഇല്ലെന്നും ഇവരുടെ സാമ്ബിളുകള്‍ പരിശോധിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നേരത്തേ ഡല്‍ഹി എയിംസില്‍ ഹൃദ്രോഗ വിഭാഗത്തിലെ 30 ഓളം ഡോക്​ടര്‍മാരെയും ജീവനക്കാരെയും ക്വാറന്‍റീന്‍ ചെയ്​തിരുന്നു. ഹൃദ്രോഗ ചികിത്സക്കെത്തിയ 72 കാരന്​ കോവിഡ്​ ബാധ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഡല്‍ഹി മൊഹല്ല ക്ലിനിക്കുകളിലെ നിരവധി ഡോക്​ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നേരത്തേ കോവിഡ്​ ബാധ...

Read More

പതിനായിരങ്ങളെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന കോവിഡ് വൈറസിന്റെ ഉത്ഭവം : ലോകരാഷ്ട്രങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന

ബെയ്ജിംഗ് : പതിനായിരങ്ങളെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന കോവിഡ് വൈറസിന്റെ ഉത്ഭവം. ലോകരാഷ്ട്രങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന. ഡിസംബറില്‍ ചൈനീസ് നഗരമായ വുഹാനിലാണ് വൈറസ് ആദ്യമായി പടര്‍ന്നുപിടിച്ചത്. നിലവില്‍ ഒരു ലക്ഷത്തിലധികം പേരാണ് ലോകവ്യാപകമായി രോഗം ബാധിച്ചു മരിച്ചത്. ഇതേത്തുടര്‍ന്ന് വുഹാനില്‍ വൈറസ് ആദ്യമായി ഉദ്ഭവിച്ചത് എങ്ങനെ?, മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് ഇതു പകര്‍ന്നത് എങ്ങനെ? തുടങ്ങിയ കാര്യങ്ങള്‍ ആണ് പല ഗവേഷകരും പഠനവിധേയമാക്കിയത്. പല പഠനങ്ങളും സര്‍ക്കാരിന്റെ അവകാശവാദത്തെ ചോദ്യം െചയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നിയന്ത്രണം കൊണ്ടുവരാന്‍ ചൈന തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചു പ്രതികരിക്കാന്‍ അധികൃതര്‍ തയാറായില്ല. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പാണ് നിര്‍ദേശം ഇറക്കിയത്. തയാറാക്കുന്ന പഠനങ്ങള്‍ വകുപ്പിലേക്ക് അയയ്ക്കണം. വകുപ്പ് ഇതു പരിശോധിക്കുന്നതിനുവേണ്ടി തയാറാക്കിയിരിക്കുന്ന കൗണ്‍സിലിലേക്ക് അയയ്ക്കും. ഇവര്‍ ഇതു പഠിച്ചശേഷം പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്ന് സര്‍വകലാശാലകളെ അറിയിക്കും. പഠനത്തിന്റെ അക്കാദമിക മൂല്യവും ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത് അനുയോജ്യമാണോ എന്നതാണ് കൗണ്‍സില്‍...

Read More