Author: George Kakkanatt

കോവിഡിന് ഇടയില്‍ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കുന്നത് ആഘോഷമില്ലാതെ,പ്രവേശനമില്ലാതെ ക്ഷേത്രങ്ങളും

നിനച്ചിരിക്കാതെ പടര്‍ന്നു പിടിച്ച കോവിഡിന് ഇടയില്‍ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കുന്നത് ആഘോഷമില്ലാതെ. പ്രളയവും വരള്‍ച്ചയും അടക്കം എണ്ണമറ്റ പ്രതിസന്ധികള്‍ കടന്നു പോന്ന മലയാളിക്ക് അതിജീവന ചരിത്രത്തിലെ പുതിയഅധ്യായമാണ് കോവിഡ് കാലത്തെ വിഷു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പൂര്‍ണമായ വിലക്ക് ഏര്‍പ്പെടുത്തി. ക്ഷേത്രത്തിന്റെ നാലു നടകളുടെ ഗേറ്റിനുള്ളിലേക്കു പോലും ഭക്തരെ പ്രവേശിപ്പിക്കില്ല. സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതിനെത്തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ജീവനക്കാരുടെ എണ്ണത്തിലും കലക്ടര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ പൂജയ്ക്കെത്തുന്നവരുടേയും മറ്റു ജോലിക്കാരുടേയും പട്ടിക പൊലീസിനു കൈമാറാന്‍ നിര്‍ദേശമുണ്ട്. ഇന്നു മുതല്‍ ലിസ്റ്റിലുള്ള ജീവനക്കാരെ മാത്രമേ കയറ്റി വിടുകയുള്ളു. ക്ഷേത്രത്തിലെ ഡ്യൂട്ടിക്കാരായ വിരലിലെണ്ണാവുന്ന ശാന്തിക്കാര്‍ക്കും പാരമ്ബര്യക്കാര്‍ക്കും മാത്രമാണ് ഇന്ന് വിഷുക്കണി ദര്‍ശിക്കാന്‍ അവസരം ഉണ്ടായത്. ക്ഷേത്ര ചരിത്രത്തില്‍ ആദ്യമെന്നോണമാണ് ഭക്തരില്ലാതെ വിഷുക്കണി ദര്‍ശനം...

Read More

കോവിഡ് 19: ഒരു മലയാളി കൂടി ന്യൂയോർക്കിൽ മരിച്ചു

ന്യൂയോർക്ക്: പത്തനംതിട്ട വാര്യാപുരം ഉപ്പു കണ്ടത്തിൽ കുടുംബാംഗവും ന്യൂയോർക്ക് ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ ജോസഫ് കുരുവിള (ബാബു – 68) ഉപ്പുകണ്ടത്തിൽ ന്യൂയോർക്കിൽ നിര്യാതനായി.ഭാര്യ റോസമ്മ. മക്കൾ: ഡോ. ജസ്റ്റിൻ , ജെയിംസ് . മരുമക്കൾ: യൂനിസ് , അനുസഹോദരങ്ങൾ: പരേതനായ വർഗീസ് കുരുവിള, അന്നമ്മ , റോസമ്മ, സാറാമ്മ, മാത്യൂ കുരുവിള, ഡേവിഡ് കുരുവിള ( ലാലു ), ജാനസ്സംസ്ക്കാരം...

Read More

ജോര്‍ജ് വര്‍ഗീസ് (75-കുഞ്ഞുമോന്‍) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ജോര്‍ജ് വര്‍ഗീസ് (75-കുഞ്ഞുമോന്‍) ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ നിര്യാതനായി. അക്കര വടക്കേതില്‍ കുടുംബാംഗമാണ്. അടൂര്‍ ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി അംഗമാണ്. ഇപ്പോള്‍ ന്യൂയോര്‍ക്ക് ക്യൂന്‍സ് ചെറി ലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗം . ഭാര്യ കുഞ്ഞമ്മ വര്‍ഗീസ് (ഏഴംകുളം). മക്കള്‍: റൂബിന്‍ വര്‍ഗീസ്, റോമി വര്‍ഗീസ്. മരുമക്കള്‍: ജിബി വര്‍ഗീസ്, ജോഷ് ഗോല്‍ഖെ. കൊച്ചുമക്കള്‍: റോസ്ലെ, നഥാനിയല്‍, റേച്ചല്‍. സഹോദരങ്ങള്‍: പരേതനായ വര്‍ക്കി ബേബി, ഡാനിയേല്‍ ജോര്‍ജ്, പൊടിമോന്‍ ജോര്‍ജ്, ബാബുജി ജോര്‍ജ്. കൂടുതല്‍ വിവരങ്ങള്‍ക്ക്; ഡാനിയല്‍ ജോര്‍ജ് (407)...

Read More

കോവിഡ് പ്രതിരോധം, അഭിമാനത്തോടെ കേരളം

രഞ്ജിനി ജോര്‍ജ് കോവിഡ് -19 എന്ന മഹാമാരി ലോക രാഷ്ട്രങ്ങളെ കാർന്നു തിന്നുമ്പോൾ ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം എന്ന കൊച്ചു സംസ്ഥാനം പ്രതിരോധ മതിൽ തീർത്തു ലോകത്തെ ഞെട്ടിക്കുകയാണ്. ഏപ്രിൽ 13 വരെ ഉള്ള കണക്കു പ്രകാരം 385രോഗ ബാധിതരിൽ 182 പേർ സുഖം പ്രാപിച്ചു. 93 ഉം 88ഉം വയസ്സുള്ള വൃദ്ധ ദമ്പതികൾ ആരോഗ്യത്തോടെ വീട്ടിലേക്കു മടങ്ങിയവരിൽ പെടുന്നു. അസുഖം ഭേദമായ വിദേശ പൗരൻമാർ കേരളത്തെ വാനോളം പുകഴ്ത്തുന്നു. ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്ന 2പേർ മാത്രം ആണ് മരണത്തിനു കീഴടങ്ങിയത്. കേരളം ലോകത്തിന്റെ മുമ്പിൽ തല ഉയർത്തി നിൽക്കുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട 5 വിഭാഗങ്ങളാണ് ഉള്ളത്. ഒന്നാമതായി, ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചറും, മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അടങ്ങുന്ന നിസ്സീമ മായ കരുതലുള്ള ഗവൺമെന്റ്. രണ്ടാമതായി, അർപ്പണബോധവും സേവനസന്നദ്ധതയും ഉള്ള ഡോക്ടർമാർ, നഴ്സുമാർ, പാരമെഡിക്കൽ പ്രവർത്തകർ അടങ്ങിയ മെഡിക്കൽ സംഘം. മൂന്നാമതായി കാക്കി എന്ന വസ്ത്രത്തെ ഭയത്തോടെ മാത്രം സമീപിച്ചിരുന്ന ജനങ്ങൾ ഇന്ന് പോലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് എന്നീ ഡിപ്പാർട്ട്മെന്റ്കൾ ഊണും ഉറക്കവുമില്ലാതെ ജനങ്ങളുടെ ജീവന് കരുതലായി അത്യന്തം ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നത് കണ്ടു കാക്കിയെ നെഞ്ചിലേറ്റിയി രിക്കുന്നു. നാലാമതായി, സംസ്ഥാനത്തിന്റെ കൊച്ചുഗ്രാമത്തിൽ പോലും പ്രവർത്തനസജ്ജരായ രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക നേതാക്കളും ആരോഗ്യ പ്രവർത്തകരും കൊറോണ പ്രതിരോധത്തിനു വേണ്ടി മാത്രം സർക്കാർ നിയോഗിച്ച രണ്ടുലക്ഷത്തോളം യുവജനങ്ങളും അടങ്ങിയ സാമൂഹ്യക്ഷേമ വിഭാഗം. അവസാനമായി സ്വയം സാമൂഹ്യ അകലം പാലിക്കുകയും മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ മുൻകരുതൽ എടുക്കുകയും നിയമത്തെയും ഗവൺമെന്റ് നെയും അനുസരിക്കുകയും ചെയ്യുന്ന കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ. അഞ്ചു വിഭാഗങ്ങളും തോളോട് തോൾ ചേർന്ന് അഹോരാത്രം കഷ്ടപ്പെടുന്നതുകൊണ്ടാണ് ഈ മഹാമാരിയെ മാതൃകാപരമായി നേരിടുന്നത്. അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും ഈ പ്രവർത്തനങ്ങൾക്ക് ഓരോ മലയാളിക്കും അഭിമാനിക്കാം.ഇതിൽ ഓരോ വിഭാഗങ്ങളും അവരുടെ പ്രവർത്തനശൈലിയും പ്രത്യേക പ്രതിപാദിക്കപ്പെടെ ണ്ടതും, അഭിനന്ദനം അർഹിക്കുന്നതുമാണ്. നാളെ കരുതലിന്റെ കരുത്തോടെ കേരള...

Read More

കോവിഡ് 19 : പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ഭൂമി വില്‍ക്കാനൊരുങ്ങി കര്‍ണാടകം

ബംഗളുരൂ: കോവിഡ് 19 പ്രതിരോധിക്കാന്‍ ആവശ്യമായ പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ഭൂമി ലേലം ചെയ്യാന്‍ ആലോചിക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ വെളിപ്പെടുത്തി. ബംഗളുരു നഗരത്തിലെ കണ്ണായ പ്രദേശത്തുളള ഭൂമിയാണ് ലേലം ചെയ്യാനൊരുങ്ങുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായി യദിയൂരപ്പ ചര്‍ച്ച നടത്തി. കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് സര്‍ക്കാര്‍ നേരിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സര്‍ക്കാര്‍ നീക്കത്തെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് എതിര്‍ക്കുകയാണ്. കേന്ദ്ര വിഹിതമായി സംസ്ഥാനത്തിന് കിട്ടേണ്ടതില്‍ 11,215 കോടിയുടെ കുറവുണ്ടായി. ശമ്ബളം, പെന്‍ഷന്‍, വായ്പ തിരിച്ചടവ്, പലിശ എന്നിവയ്ക്കായി 10000 കോടിയെങ്കിലും അധികം വേണമെന്ന് യദിയൂരപ്പ പറഞ്ഞു. ലോക്ക് ഡൗണ്‍ മൂലം സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വലിയ ഇടിവുണ്ടായി. ബംഗളുരുവില്‍ വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി ലേലത്തില്‍ വിറ്റാല്‍ 15,000 കോടിയെങ്കിലും കണ്ടെത്താനാകുമെന്ന് കരുതുന്നതായി മുഖ്യമന്ത്രി...

Read More