Author: George Kakkanatt

ട്രംപ് തെരഞ്ഞെടുപ്പു പ്രചാരണത്തിനൊരുങ്ങുന്നു

ന്യൂ​​​യോ​​​ര്‍​​​ക്ക്: കോ​​​​വി​​​​ഡ്-19 അ​​​തി​​​ന്‍റെ തീ​​​വ്ര​​​ത​​​യി​​​ല്‍​​​ത്ത​​​ന്നെ തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലും അ​​​മേ​​​രി​​​ക്ക​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍​​​ഡ് ട്രം​​​പ് അ​​​ടു​​​ത്ത ആ​​​ഴ്ച​​​യോ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍ സ​​​ജീ​​​വ​​​മാ​​​കു​​​മെ​​​ന്നു സൂ​​​ച​​​ന. പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ല്‍ ഫെ​​​​ഡ​​​​റ​​​​ല്‍ ഗ​​​​വ​​​​ണ്‍​​​​മെ​​​​ന്‍റ് ഏ​​​​ര്‍​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന സാ​​​​മൂ​​​​ഹി​​​​ക അ​​​​ക​​​​ലം പാ​​​​ലി​​​​ക്ക​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​​ത​​​​ല്‍ അ​​​​വ​​​​സാ​​​​നി​​​​ച്ച​​​താ​​​യി ട്രം​​​​പ് അ​​​​റി​​​​യി​​​​ച്ചി​​​രു​​​ന്നു. എ​​​​ന്നാ​​​​ല്‍, ഓ​​​​രോ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​യും സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ള്‍ അ​​​​നു​​​​സ​​​​രി​​​​ച്ച്‌ അ​​​​വി​​​​ട​​​​ത്തെ ഗ​​​​വ​​​​ര്‍​​​​ണ​​​​ര്‍​​​​മാ​​​​ര്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ തു​​​​ട​​​​രും. ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ലു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ ഇ​​​​നി നീ​​​​ട്ടി​​​​ല്ലെ​​​​ന്നും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ ഒ​​​​ന്ന​​​​ര മാ​​​​സ​​​​മാ​​​​യി വൈ​​​​റ്റ് ഹൗ​​​​സി​​​​ല്‍ മാ​​​​ത്രം ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ് അ​​​​ടു​​​​ത്ത ആ​​​​ഴ്ച മു​​​​ത​​​​ല്‍ അ​​​മേ​​​രി​​​ക്ക​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ്ര​​​​ച​​​​ാര​​​​ണ​​​​ത്തി​​​​ന് ഇ​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​ണ്. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ല്‍ ഈ ​​​​വ​​​​ര്‍​​​​ഷം ന​​​​വം​​​​ബ​​​​ര്‍ മൂ​​​​ന്നാം തീ​​​​യ​​​​തി​​​​യാ​​​​ണ് പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. കോ​​​​വി​​​​ഡി​​​​നെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ ട്രം​​​​പി​​​​നു വീ​​​​ഴ്ച പ​​​​റ്റി​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ജ​​​​ന​​​​പ്രീ​​​​തി താ​​​​ഴെ​​​​പ്പോ​​​​യെ​​​​ന്നും മ​​​റ്റും ചി​​​​ല സ​​​​ര്‍​​​​വേ​​​​ക​​​​ള്‍ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ല്‍ ലോ​​​​ക്ക്ഡൗ​​​​ണി​​​​ല്‍ ഇ​​​​ള​​​​വു​​​​ക​​​​ള്‍ വ​​​​രു​​​​ത്തി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍ വീ​​​​ണ്ടും തു​​​​റ​​​​ക്കാ​​​​ന്‍ ധൃ​​​​തി കൂ​​​​ട്ടു​​​​ന്ന​​​​തി​​​​നെ നാ​​​​ഷ​​​​ണ​​​​ല്‍ ഇ​​​​ന്‍​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് അ​​​​ല​​​​ര്‍​​​​ജി ആ​​​​ന്‍​​​​ഡ് ഇ​​​​ന്‍​​​​ഫെ​​​​ക്ഷ്യ​​​​സ് ഡി​​​​സീ​​​​സ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​റും വൈ​​​​റ്റ് ഹൗ​​​​സ് ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വു​​​​മാ​​​​യ ഡോ. ​​​​ആ​​​​ന്‍റ​​​​ണി ഫൗ​​​​ച്ചി വി​​​​മ​​​​ര്‍​​​​ശി​​​​ച്ചു. ഇ​​​​പ്പോ​​​​ഴ​​​​ത്തെ ധൃ​​​​തി​​​​കൂ​​​​ട്ട​​​​ല്‍ കോ​​​​വി​​​​ഡി​​​​നെ പെ​​​​ട്ടെ​​​​ന്നു​​​​ത​​​​ന്നെ തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം മു​​​​ന്ന​​​​റി​​​​യി​​​​പ്പും ന​​​​ല്കി. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ല്‍ കൊ​​​​റോ​​​​ണ വൈ​​​​റ​​​​സി​​​​ന്‍റെ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​വാ​​​​ത്ത ഒ​​​​രു ര​​​​ണ്ടാം ​വ​​​​ര​​​​വ് ഉ​​​​ണ്ടാ​​​​കാ​​​​മെ​​​​ന്നു ഡോ. ​​​​ഫൗ​​​​ച്ചി ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍, അ​​​​ത് എ​​​​ത്ര ​മാ​​​​ത്രം തീ​​​​വ്ര​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​പ്പോ​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന പ്ര​​​​തി​​​​രോ​​​​ധ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ ആ​​​​ശ്ര​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. ഇ​​​​പ്പോ​​​​ള്‍ അ​​​​ലം​​​​ഭാ​​​​വം കാ​​​​ട്ടി​​​​യാ​​​​ല്‍ ഈ ​​​​വ​​​​ര്‍​​​​ഷാ​​​​വ​​​​സാ​​​​നം അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്ക് അ​​​​ത്ര ശു​​​​ഭ​​​​ക​​​​ര​​​​മാ​​​​യി​​​​രി​​​​ക്കി​​​​ല്ലെ​​​​ന്നും ഡോ. ​​​​ഫൗ​​​​ച്ചി മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി​​​​യി​​​​രു​​​​ന്നു. ഷോ​​​​ളി...

Read More

കോവിഡ് വ്യാപനം; ഫിലിപ്പിന്‍സില്‍ പതിനായിരത്തോളം തടവുകാരെ വിട്ടയച്ചു

മനില: കോവിഡ് വൈറസ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ ഫിലിപ്പിന്‍സില്‍ പതിനായിരത്തോളം തടവുകാരെ വിട്ടയച്ചു. ജയിലിലെ ജതടവുകാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും കുറഞ്ഞ താമസ സൗകര്യവും കാരണം വൈറസ് ബാധ തടവുകാരിലേക്കും ഉദ്യോഗസ്ഥരിലേക്കും പടരാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. സുപ്രീംകോടതി ജഡ്ജി മരിയോ വിക്ടര്‍ ലിയോനെന്‍ ആണ് 9,731 പേരെ വിട്ടയച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. ആറു മാസമോ അതില്‍ താഴെയോ ശിക്ഷ ലഭിച്ചവരെയാണ് മാര്‍ച്ച്‌ 17നും ഏപ്രില്‍ 29നും ഇടയില്‍ മോചിപ്പിച്ചത്. തലസ്ഥാനമായ മനിലയിലെ ക്യൂസെന്‍ സിറ്റി ജയിലില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.നിലവിലെ സെല്ലിലെ സൗകര്യത്തിന് അഞ്ചിരിട്ടി തടവുകാരാണ് ജയിലിലുള്ളത്. ജന ബാഹുല്യത്താല്‍ ശാരീരിക അകലം പാലിക്കാന്‍ തടവുകാര്‍ക്ക്...

Read More

യുഎസിലെ ക്യൂബന്‍ എംബസിക്കു നേരെ വെടിവെയ്‌പ്‌ ; അക്രമി പിടിയില്‍

വാഷിങ്ടണ്‍ : അമേരിക്കയിലെ ക്യൂബന്‍ എംബസിയില്‍ യന്ത്രത്തോക്കുപയോഗിച്ച്‌ ആക്രമണം. ആര്‍ക്കും പരിക്കില്ല. വടക്കന്‍ വാഷിങ്ടണിലുള്ള ക്യൂബന്‍ എംബസിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 2.20നാണ് ആക്രമണമുണ്ടായത്. നാല്‍പത്തിരണ്ടുകാരനായ ടെക്സാസ് സ്വദേശി അലക്സാണ്ടര്‍ അലാസോ എകെ 47 ഉപയോഗിച്ച്‌ വെടിവെയ്ക്കുകയായിരുന്നു. വെടിവെയ്പില്‍ കെട്ടിടത്തിന് കേടുപാട് പറ്റി. അലാസോയെ അറസ്റ്റു ചെയ്തതായും ആക്രമണ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനും അനധികൃതമായി തോക്ക് കൈവശം വച്ചതിനും കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ക്യൂബന്‍ എംബസി പ്രതികരിച്ചു. ആരാണ് ആക്രമണം നടത്തിെയതെന്നും എന്താണ് ഉദ്ദേശ്യമെന്നും അറിയേണ്ടതുണ്ടെന്നും എംബസി പ്രതികരിച്ചു. എംബസി ആക്രമിച്ചവരെ ശിക്ഷിക്കണം: സിപിഐ എം വാഷിങ്ടണിലെ ക്യൂബന്‍ എംബസിക്കുനേരെയുണ്ടായ വെടിവയ്പിനെ സിപിഐ എം അപലപിച്ചു. നയതന്ത്രകാര്യാലയങ്ങള്‍ക്ക് ആതിഥേയരാഷ്ട്രങ്ങള്‍ മതിയായ സുരക്ഷ നല്‍കണമെന്നാണ് വിയന്ന കണ്‍വന്‍ഷന്‍ ചട്ടം. ഇത് നിറവേറ്റുന്നതില്‍ അമേരിക്ക പരാജയപ്പെട്ടു. ക്യൂബന്‍ സുരക്ഷാ ഗാര്‍ഡുകള്‍ ഇടപെട്ടതിനാലാണ് അപായം ഒഴിവായത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വിദേശ സെക്രട്ടറി മൈക്ക് പോംപിയോയും നടത്തിവരുന്ന വിദ്വേഷജനക പരാമര്‍ശങ്ങളാണ് ഈ ആക്രമണത്തിനു കാരണം. കോവിഡ് മഹാമാരിക്ക് എതിരായ പോരാട്ടം സേഷ്യലിസ്റ്റ് ക്യൂബ മുന്നില്‍നിന്ന് നയിക്കുന്ന സാഹചര്യത്തിലാണ് ഈ ആക്രമണം. യൂറോപ്പ്, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലായി 59 രാജ്യത്ത് ക്യൂബന്‍ മെഡിക്കല്‍സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ക്യൂബയ്ക്ക് എതിരായ സാമ്ബത്തിക ഉപരോധം അമേരിക്ക ഉടന്‍ പിന്‍വലിക്കണം. ഈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ വ്യക്തികളെയും സംഘടനകളെയും ശിക്ഷിക്കണം. സോഷ്യലിസ്റ്റ് ക്യൂബയോടുള്ള ഐക്യദാര്‍ഢ്യം സിപിഐ എം ആവര്‍ത്തിച്ച്‌...

Read More

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37776 ആയി: 24 മണിക്കൂറിനിടെ 2293 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37776 ആയി. 24 മണിക്കൂറിനിടെ 2293 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒറ്റദിവസത്തിനിടെ രാജ്യത്ത് ഇത്രയേറെ പേര്‍ കൊവിഡ് ബാധിതര്‍ ആകുന്നത് ആദ്യമായാണ്. ഇതുവരെ 1223 കൊവിഡ് ബാധിച്ച്‌ മരിച്ചു. 24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ ഇന്നലെമാത്രം ആയിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 10018 പേര്‍ക്ക് രോഗം ഭേദമായെങ്കിലും 1223 പേര്‍ മരിച്ചു. ഗുജറാത്തിലും മഹാരാഷ്ട്രയിലും കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. മഹാരാഷ്ട്രയില്‍ 12296 പേരാണ് രോഗികള്‍. ഗുജറാത്തില്‍ 5054 പേര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 333 പേര്‍ക്കാണ് ഗുജറാത്തില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. 896 പേര്‍ക്ക് രോഗം ഭേദമായി. എന്നാല്‍ 262 പേര്‍ ഇതിനോടകം മരിച്ചുവെന്നും ആരോഗ്യവകുപ്പിന്റെ ഇന്നത്തെ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. മഹാരാഷ്ട്രയില്‍ മാത്രം മരണം 500 കടന്നു. ഇന്ന് മാത്രം 36 പേരാണ് മരിച്ചത്. ആകെ മരണം 521 ആയി. ഇന്ന് 790 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 231 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ 2757 ആയി. ചെന്നൈയില്‍ മാത്രം 174 പേര്‍ക്ക് വൈറസ് ബാധയേറ്റു. കൂടുതല്‍ പേര്‍ക്കും രോഗലക്ഷണമില്ല. തിരുപ്പൂര്‍ ഉള്‍പ്പെടെ അതിര്‍ത്തി ജില്ലകളിലും പുതിയ രോഗികളുണ്ട്. ചെന്നൈയില്‍ മാത്രം രോഗബാധിതര്‍ 1257...

Read More

കൈകോർത്ത് ചിക്കാഗോ മലയാളികൾ “ചിക്കാഗോയിലെ കോവിഡ് പ്രതിരോധത്തിന്റെ മൂന്ന് മാസങ്ങൾ പിന്നിട്ട് മുന്നോട്ട്

അനിൽ മറ്റത്തികുന്നേൽ ചിക്കാഗോ: മൂന്നു മാസങ്ങൾക്ക് മുൻപ് ചിക്കാഗോയിലെ മലയാളി സന്നദ്ധ പ്രവർത്തകർ ചേർന്ന് രൂപീകരിച്ച കൈകോർത്ത് ചിക്കാഗോ മലയാളികൾ എന്ന സന്നദ്ധ കൂട്ടായ്‌മയുടെ പ്രവർത്തനങ്ങൾ ശ്‌ളാഘനീയമാം വിധം മുന്നോട്ട്. സംഘടനാ – രാഷ്ട്രീയ – മത വിത്യാസങ്ങൾക്ക് അതീതമായി രൂപീകരിക്കപ്പെട്ട കൂട്ടായ്‍മ വളരെ സ്തുത്യർഹമായ രീതിയിൽ തന്നെ നൂറുകണക്കിന് മലയാളികൾക്ക് സഹായകമായി എന്നത് കോവിഡ് 19 എന്ന മഹാമാരിയിൽ വിഷമസന്ധിയിലായ മലയാളി സമൂഹത്തിന് ആശ്വാസം നൽകുന്ന കാര്യമാണ്. ബെന്നി വാച്ചാച്ചിറ, ബിജി സി മാണി, ജിതേഷ് ചുങ്കത്ത് എന്നിവരുടെ നേതൃത്വത്തിൽ രൂപീകൃതമായ ഈ കൂട്ടായ്‌മയുടെ ഭാഗമായി നാല് റീജിയനുകളിലായി നൂറിലധികം സന്നദ്ധ പ്രവർത്തകരാണ് പ്രവർത്തിച്ചുവരുന്നത്. മലയാളി സമൂഹത്തിന് ഏറ്റവും സഹായകമായ മെഡിക്കൽ കമ്മറ്റി, നോർത്ത് അമേരിക്കയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകയും മുൻ ഫൊക്കാനാ പ്രസിഡന്റുമായ മറിയാമ്മ പിള്ളയുടെ നേതൃത്വത്തിലാണ് പ്രവർത്തിച്ചുവരുന്നത്. ഇതിനകം തന്നെ ഇരുനൂറിലധികം കോവിഡ് 19 ബാധിച്ച രോഗികൾക്ക് സഹായം എത്തിക്കുവാൻ സാധിച്ചിട്ടുണ്ട് എന്ന് മറിയാമ്മ പിള്ള അറിയിച്ചു. മലയാളി സമൂഹത്തിൽ തന്നെയുള്ള ആരോഗ്യ പ്രവർത്തകരെ ഒരുമിച്ചുകൂട്ടി, രോഗം മൂലം വലയുന്നവർക്ക്, രോഗത്തെ നേരിടുന്നതിന് വേണ്ടിയുള്ള ഉപദേശങ്ങളും, സ്പൈറോമീറ്റർ പോലെ ചികത്സക്കാവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ എത്തിച്ചുകൊടുക്കുവാനും സാധിച്ചിട്ടുണ്ട് എന്നത് ഏറെ ചാരിതാർഥ്യം പകരുന്നു എന്ന് കമ്മറ്റിയെ പ്രതിനിധീകരിച്ച് ശ്രീമതി മറിയാമ്മ പിള്ള അറിയിച്ചു. സീനിയർ സിറ്റിസൺ കമ്മറ്റിയുടെ നേതൃത്വത്തിൽ സമൂഹത്തിലെ പ്രായമുള്ളവരെ ബന്ധപ്പെട്ട് അവരുടെ സുഖ വിവരങ്ങൾ അന്വേഷിക്കുവാനും അവർക്ക് വേണ്ട സാഹായങ്ങൾ എത്തിച്ചുകൊടുക്കുവാനും സാധിച്ചു. കൂടാതെ കൗൺസലിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ 500 ലധികം പേര് പങ്കെടുത്ത ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്‍മകളും വ്യക്തിപരമായ കൗൺസലിംഗ് സെഷനുകളും, പ്രമുഖരായ വ്യക്തികൾ നയിച്ച മോട്ടിവേഷൻ സ്‌പേച്ചുകളും സംഘടിപ്പിച്ചു. ചിക്കാഗോ സീറോ മലബാർ മെത്രാൻ ബിഷപ്പ് മാർ ജോയി ആലപ്പാട്ട്, ക്രൈസ്റ്റ് കൾച്ചർ മിനിസ്ട്രി സ്ഥാപകൻ ബ്രദർ റെജി കൊട്ടാരം, ചിക്കാഗോ എക്യൂമെനിക്കൽ വൈസ് പ്രസിഡണ്ട് ഫാ. ബാൻ സാമുവേൽ, പ്രമുഖ വചന പ്രഘോഷകൻ ഫാ. ജോസഫ് പുത്തൻപുരയിൽ, പ്രമുഖ പ്രാസംഗികരായ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഫാ. ഡേവിസ് ചിറമേൽ, മജീഷ്യൻ മുതുകാട് എന്നിവർ കൈകോർത്ത് മലയാളിയുടെ കോൺഫ്രൻസ് കോളുകൾക്ക് ജീവനേകി. ട്രാവൽ കമ്മറ്റിയുമായി ബന്ധപ്പെട്ട് നിരവധിപേർക്ക് വ്യക്തമായ നിർദേശങ്ങൾ കൊടുക്കുവാനും രേഖകൾ സംഘടിപ്പിക്കുവാനും സൗകര്യം ഒരുക്കി കൊടുത്തിട്ടുണ്ട്. രോഗത്തിന്റെ കാഠിന്യത്താൽ വലഞ്ഞ കുടുംബങ്ങൾക്കും പ്രായാധിക്യത്താൽ സുരക്ഷയെ മുൻ നിർത്തി ഭവനങ്ങളിൽ നിന്ന് പുറത്തുവരുവാൻ സാധിക്കാത്തവർക്കും വീട്ടിലേക്ക് ആവശ്യമായ സാധന സാമഗ്രികൾ എത്തിച്ചുകൊടുക്കുവാൻ ഗ്രോസറി കമ്മറ്റിവഴിയായി സാധിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് കെയർ ആൻഡ് ഷെയറുമായി ചേർന്ന് ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ മാസ്ക് വിതരണം, വരുമാനം കുറഞ്ഞവർക്ക് സൗജന്യ ഗ്രോസറി വിതരണം, ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ ഭക്ഷണ വിതരണം തുടങ്ങിയ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയത്. ചിക്കാഗോ പ്രദേശത്ത് ചെറിയ വരുമാനത്തിൽ കഴിഞ്ഞുവന്നതും കോവിഡ് 19 മൂലം ജോലി നഷ്ടപെട്ടതുമായ നൂറുകണക്കിന് മലയാളി കുടുംബങ്ങളെയും വ്യക്തികളെയും കണ്ടെത്തുവാനും അവർക്ക് ഭക്ഷണമുൾപ്പെടെയുള്ള സഹായങ്ങൾ എത്തിക്കുവാനും കൈകോർത്ത് ചിക്കാഗോ മലയാളികൾ എന്ന സന്നദ്ധ സംഘടനയിലൂടെ സാധിച്ചിട്ടുണ്ട്. വെറും മൂന്നു മാസങ്ങൾ കൊണ്ട് മലയാളി സമൂഹത്തിനെ ഒരുമിപ്പിച്ചുകൊണ്ട്, ചരിത്രത്തിന്റെ ഭാഗമായ ഈ മഹാമാരിയെ അതിജീവിക്കുവാൻ വേണ്ടി കൈകോർത്ത് ചിക്കാഗോ മലയാളികൾ എന്ന കൂട്ടായ്‍മയ്ക്ക് സാധിച്ചു എന്നത് ചിക്കാഗോയിലെ ഓരോ മലയാളിയുടെയും സാമൂഹ്യ സേവന സന്നദ്ധതയുടെ നേർക്കാഴ്ചയായാണ് കാണുന്നത് എന്ന് കോർഡിനേറ്റർ ബെന്നി വാച്ചാച്ചിറ അറിയിച്ചു. തുടക്കത്തിൽ തങ്ങളെ കൊണ്ടാവുന്ന വിധത്തിൽ സഹായം ആവശ്യമുള്ളവർക്ക് അത് എത്തിച്ചു കൊടുക്കുക എന്ന എളിയ ലക്ഷ്യമായിരുന്നു എങ്കിൽ, കൂട്ടായ പരിശ്രമവും, സന്നദ്ധപ്രവർത്തകരുടെ നിസ്വാർത്ഥമായ സേവനവും വഴിയായി വലിയ ഒരു മുന്നേറ്റമാണ് ഉണ്ടായത് എന്നും ഈ നേട്ടം കൈവരിക്കുവാനായി ഒരുമിച്ചു നിന്ന് പ്രവർത്തിച്ച എല്ലാ സന്നദ്ധ പ്രവർത്തകർക്കും കമ്മറ്റികൾക്കും നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ടോൾഫ്രീ നമ്പരിലേക്ക് വന്ന കോളുകൾ മടിക്കാതെ സ്വീകരിച്ചുകൊണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ബിജി സി മാണി, ജിതേഷ് ചുങ്കത്ത് എന്നിവർക്കും നന്മയുടെ സന്ദേശവുമായി സഹായ വിതരണത്തിനായി കൈകോർത്ത് ചിക്കാഗോ മലയാളികളോട് സഹകരിക്കുവാൻ രംഗത്ത് എത്തിയ കെയർ ആൻഡ് ഷെയറിന്റെ ഭാരവാഹികളോടും പ്രത്യേകം നന്ദി അദ്ദേഹം...

Read More