Author: George Kakkanatt

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടാം നിര;നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം പുറത്തിറക്കിയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസ് സേനയുടെ പ്രവര്‍ത്തനം തടസപ്പെട്ടാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ രണ്ടാം നിരയെ തയ്യാറാക്കി നിര്‍ത്താനും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് എന്നീ വിഭാഗങ്ങളെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും മന്ത്രാലയം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, പൊലീസ് മേധാവിമാര്‍, പാരാമിലിട്ടറി തലവന്മാര്‍ എന്നിവരോട് ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.പൊലീസ് സേനയിലെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് കൊറോണ ബാധിച്ചതോടെയാണ് പ്രതിരോധത്തിനായി രണ്ടാം നിരയെ തയ്യാറാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം...

Read More

ട്രാന്‍സ്പോര്‍ട്ട് ബസുകളെ കൊറോണ ടെസ്റ്റിങ് യൂണിറ്റാക്കി ബഹ്‌റൈന്‍

ബഹ്റൈനില്‍ കൊറോണ പ്രതിരോധത്തിന്‍്റെ ഭാഗമായി രോഗ പരിശോധനകള്‍ വ്യാപകമാക്കുന്നു. ലേബര്‍ ക്യാമ്ബുകളിലും താമസ സ്ഥലങ്ങളിലും മാത്രമല്ല പാതയോരങ്ങളിലും പരിശോധന കര്‍ശനമാക്കുന്നു. ചില പബ്ളിക് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഇപ്പോള്‍ രാജ്യത്ത് മൊബൈല്‍ കൊറോണ ടെസ്റ്റിങ് യൂണിറ്റുകളായാണ് പ്രവര്‍ത്തിച്ച്‌ വരുന്നത്. ബഹ്റൈനില്‍ പൊതുഗതാഗതത്തിന് ഉപയോഗിച്ചിരുന്ന ചുവപ്പ് നിറത്തിലുള്ള ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ ചിലതാണ് കൊറോണ പരിശോധനക്കുള്ള മൊബൈല്‍ യൂണിറ്റുകളായി മാറിയത്. നീല നിറത്തിലേക്ക് മാറിയ ഇത്തരം വാഹനങ്ങള്‍ തെരുവുകളിലും പാതയോരങ്ങളിലും പാര്‍ക്ക് ചെയ്ത് കൂടുതല്‍ പേര്‍ക്ക് പരിശോധനാ സംവിധാനമൊരുക്കുന്നു.സൗകര്യപ്രദമായി രോഗം തിരിച്ചറിയാനുള്ള ഈ സഹായം പ്രവാസികളടക്കം നിരവധി പേര്‍ ഉപയോഗിക്കുന്നു. ഇന്‍്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്‍്ററടക്കമുള്ള കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്ന പരിശോധനാ സൗകര്യങ്ങള്‍ക്ക് പുറമെയാണിത്. ലബോറട്ടറി ടെസ്റ്റുകള്‍ക്ക് ശേഷം പരിശോധനാ ഫലം വെബ്സൈറ്റില്‍ തന്നെ ആരോഗ്യ മന്ത്രാലയം ലഭ്യമാക്കുന്നുണ്ട്. രാജ്യത്തെ ആകെ രോഗ പരിശോധനകള്‍ ഒന്നര...

Read More

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സുരക്ഷിതരായി മ​ട​ക്കി അ​യ​ച്ച കേ​ര​ള​ത്തി​ന് ന​ന്ദി അ​റി​യി​ച്ച്‌ ഒ​ഡീ​ഷ

ഭു​വ​നേ​ശ്വ​ര്‍: കേ​ര​ള​ത്തി​ല്‍ നി​ന്നും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി പു​റ​പ്പെ​ട്ട ആ​ദ്യ ട്രെ​യി​ന്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ഡീ​ഷ​യി​ലെ ഭു​വ​നേ​ശ്വ​രി​ലെ​ത്തി​യി​രു​ന്നു. ആ​ദ്യ ട്രെ​യി​ന്‍ ഭു​വ​നേ​ശ്വ​റി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ കേ​ര​ള​ത്തി​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്നാ​യി​ക് ന​ന്ദി അ​റി​യി​ച്ചു. കോവി​ഡ് കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ച്ച​തി​നും സു​ര​ക്ഷി​ത​മാ​യി തി​രി​കെ എ​ത്തി​ക്കാ​ന്‍ സ​ഹാ​യി​ച്ച​തി​നും കേ​ര​ള​ത്തി​നും മു​ഖ്യ​മ​ന്ത്രി​ക്കും ന​ന്ദി അ​റി​യി​ച്ച്‌ അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു. റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍​ക്കും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. 1,150 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യാ​ണ് പ്ര​ത്യേ​ക ട്രെ​യി​ന്‍ ഞാ​യ​റാ​ഴ്ച ഗ​ഞ്ചാം ജി​ല്ല​യി​ലെ ജ​ഗ​ന്നാ​ഥ്പു​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​യ​ത്. ക​ണ്ഡ​മാ​ല്‍,ഗ​ഞ്ചാം, റാ​യ​ഗ​ഡ, ബൗ​ദ്ധ ന​ബ​രം​ഗ​പു​ര്‍, ഗ​ജ​പ​തി കോ​രാ​പു​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ ജ​ഗ​ന്നാ​ഥ്പു​ര്‍ സ്റ്റേ​ഷ​നി​ലും ബാ​ക്കി​യു​ള്ള ആ​ളു​ക​ള്‍ ഖു​ര്‍​ദ സ്റ്റേ​ഷ​നി​ലും ഇ​റ​ക്കി. കേ​ര​ള​ത്തി​ല്‍ നി​ന്നെ​ത്തി​യ​വ​രെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ ശേ​ഷം 26 പ്ര​ത്യേ​ക ബ​സു​ക​ളി​ലും കാ​റു​ക​ളി​ലു​മാ​യി സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക്...

Read More

മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളെ കുറിച്ചു ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: കോവിഡിനെ പോരാടി തോല്‍പ്പിച്ച ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ തന്റെ ആശുപത്രി വാസത്തിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ്. ”മരണം മുന്നില്‍ക്കണ്ട ദിനങ്ങള്‍. ശ്വാസം നേരെവീഴാന്‍ ഓക്സിജന്‍ വന്‍തോതില്‍ ഉപയോഗിക്കേണ്ടിവന്ന മണിക്കൂറുകള്‍. കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് തോന്നിയ ഡോക്ടര്‍മാര്‍ ഇതിനിടെ മരണറിപ്പോര്‍ട്ടുതന്നെ തയ്യാറാക്കി വെച്ചു.” -ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റേതാണ് വെളിപ്പെടുത്തല്‍. കോവിഡ്-19 ബാധിച്ച്‌ ലണ്ടനിലെ സെയ്‌ന്റ് തോമസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ജോണ്‍സണ്‍ രോഗമുക്തനായി പുറത്തെത്തിയശേഷം ‘ദ സണ്‍’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആ ദിനങ്ങള്‍ ഓര്‍ത്തെടുത്തത്. ”തീവ്രപരിചരണ വിഭാഗത്തിലായിരുന്നപ്പോള്‍ തന്‍റെ മരണം പ്രഖ്യാപിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറെടുത്തിരുന്നു. ‘സ്റ്റാലിന്‍റെ മരണം’ എന്നതിന് സമാനമായ സഹചര്യം നേരിടാന്‍ ഡോക്ടര്‍മാരും സര്‍ക്കാരും തയ്യാറെടുക്കുകയായിരുന്നു. കഠിനമായ കാലമായിരുന്നു. അത് ഞാന്‍ നിഷേധിക്കുന്നില്ല. മരിക്കുമെന്ന് ഒരിക്കല്‍പ്പോലും ഞാന്‍ ചിന്തിച്ചിരുന്നില്ല. എങ്ങനെ ഇതില്‍ നിന്ന് പുറത്തുകടക്കാമെന്ന് മാത്രമാണ് ആലോചിച്ചത്” – ജോണ്‍സണ്‍ പറയുന്നു. മാര്‍ച്ച്‌ 27-നാണ് ജോണ്‍സണ് രോഗം സ്ഥിരീകരിച്ചത്. തനിക്ക് ലഭിച്ച പരിചരണം അസാധാരണമാണെന്നും ജോണ്‍സണ്‍ പറഞ്ഞു. പരിചരിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‍സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വീണ്ടും വീണ്ടും നന്ദി പറഞ്ഞു. പ്രധാനമന്ത്രിയെ ചികിത്സിച്ച്‌ ഭേദമാക്കാന്‍ കഴിഞ്ഞതില്‍ ആശുപത്രി അധികൃതര്‍ സന്തോഷം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്‍റെ രോഗാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രി പുറത്തുവിട്ടിരുന്നില്ല. ചികിത്സിച്ച ഡോക്ടര്‍മാരോടുള്ള ആദരസൂചകമായി ബുധനാഴ്ച പിറന്ന തന്റെ ആണ്‍കുഞ്ഞിന് ഡോക്ടര്‍മാരുടെ പേരാണ് അദ്ദേഹം നല്‍കിയത്. വില്‍ഫ്രഡ് നികോളാസ് ജോണ്‍സണ്‍ എന്നാണ് ജോണ്‍സന്റെയും പങ്കാളി കാരി സൈമണ്ട്സിന്റെയും കുഞ്ഞിന്റെ...

Read More

കൊറോണ;ലോകത്ത് മരണം രണ്ടര ലക്ഷത്തിലേക്ക്

ലോകത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷത്തോട് അടുക്കുന്നു. രോഗബാധിതര്‍ 35,60,000 കടന്നു.അമേരിക്കയില്‍ 68,500 ലധികം മരണം റിപ്പോര്‍ട്ട് ചെയ്തു.അമേരിക്കയില്‍ ഇന്നലെ മാത്രം കൊറോണ ബാധിച്ച്‌ 1000 ലധികം പേര്‍ മരിച്ചു. 20,000 ലധികം പുതിയ കൊറോണ ;കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് ലോക്ഡാണില്‍ ഇളവ് നല്‍കിയത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. യൂറോപ്പില്‍ ഇറ്റലിയിലും ബ്രിട്ടണിലും ആകെ മരണം 28,000 കടന്നു. ലാറ്റിനമേരിക്കയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ബ്രസീലിലാണ്. ഒന്നരലക്ഷത്തിലധികം രോഗികളുള്ള ബ്രസീലില്‍ ഇന്നലെ മാത്രം 275 പേര്‍ മരിച്ചു. 7000 ലധികം പേരാണ് ഇതുവരെ ബ്രസീലിന്‍ കൊറോണ ബാധിച്ച്‌ മരിച്ചത്. ഇറ്റലി ,ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മനി അടക്കമുള്ള രാജ്യങ്ങള്‍ ഫാക്ടറികള്‍, ഓഫിസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് . ചൈനയില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടെ ആഭ്യന്തര യാത്ര നിയന്ത്രണങ്ങളിള്‍ ഇളവ് പ്രഖ്യാപിച്ചു. റഷ്യയില്‍ 10,000 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതേസമയം ഐവറി കോസ്റ്റ് പ്രധാനമന്ത്രി അര്‍മാദോ ജോണ്‍ കുലാബായെ അടിയന്തര ചികിത്സയ്ക്കയി ഫ്രാന്‍സിലേക്ക് കൊണ്ടു പോയി. മാര്‍ച്ച്‌ മുതല്‍ ഇദ്ദേഹം...

Read More