Author: George Kakkanatt

കഴിഞ്ഞ എട്ടു വര്‍ഷമായി സൈന്യം തേടിക്കൊണ്ടിരുന്ന ഭീകരന്‍, തലക്കിട്ട വില 12 ലക്ഷം രൂപ; ഹിസ്ബുല്‍ കമാന്‍ഡര്‍ റിയാസ് നായ്ക്കുവിനെ സൈന്യം വധിച്ചു

ശ്രീനഗര്‍ : ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ റിയാസ് നായ്ക്കുവിനെ സൈന്യം വധിച്ചു. പുല്‍വാമയിലെ ബേഗ്പോറ ഗ്രാമത്തില്‍ ഒളിച്ചു താമസിച്ചിരുന്ന റിയാസിനെ സൈന്യം രാവിലെ നടന്ന ‌ഏറ്റുമുട്ടലില്‍ വളഞ്ഞിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി സൈന്യം തേടിക്കൊണ്ടിരുന്ന ഭീകരനാണ് റിയാസ് നായിക്കു. അര്‍ധരാത്രി 12.15ന് തുടങ്ങിയ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ രാവിലെ സൈന്യം വധിച്ചിരുന്നു. തുടര്‍ന്ന് ഹിസ്ബുല്‍ മുജാഹിദീന്റെ ഒരു മുതിര്‍ന്ന നേതാവും സഹായിയും സൈന്യത്തിന്റെ വലയില്‍പ്പെട്ടിട്ടുണ്ടെന്നും വാര്‍ത്ത പുറത്തുവന്നിരുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രാവിലെ മുതല്‍ താഴ്‌വരയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ എട്ടു വര്‍ഷമായി സൈന്യം തേടിക്കൊണ്ടിരിക്കുന്ന റിയാസാണ് അതെന്നും അയാളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നമുള്ള വിവരം പുറത്തുവരുന്നത്. കശ്മീരിലെ ഏറ്റവും വലിയ ഭീകരരുടെ പട്ടികയിലുള്ള 12 ലക്ഷം രൂപ തലയ്ക്കു വിലയിട്ട കൊടും ഭീകരനാണ് റിയാസ്...

Read More

കോവിഡിന് ഗുഡ് ബൈ പറഞ്ഞ് കോട്ടയവും പത്തനംതിട്ടയും; രോഗികള്‍ ആശുപത്രി വിടും

കോട്ടയം/ പത്തനംതിട്ട: കോവിഡ് ചികിത്സയിലായിരുന്ന രോഗികള്‍ സുഖം പ്രാപിച്ച്‌ ആശുപത്രിവിടുന്നതോടെ കോട്ടയവും പത്തനംതിട്ടയും കോവിഡ് മുക്തമാകും. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 6 പേരാണ് ഇന്ന് ആശുപത്രിവിടുന്നത്. ഇവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്. പത്തനംതിട്ടയില്‍ കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറന്മുള സ്വദേശിയുടെ പരിശോധന ഫലം നെഗറ്റീവ് ആയി. 22 ടെസ്റ്റുകള്‍ക്ക് ശേഷമാണ് ഫലം നെഗറ്റീവ് ആയത്. ഇയാളും ഇന്ന് ആശുപത്രി വിടും. ലണ്ടനില്‍ നിന്നെത്തിയ ഇയാള്‍ക്ക് മാര്‍ച്ച്‌ 25നാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേ സമയം കോവിഡ് സ്ഥിരീകരിച്ച നാമക്കല്‍ മുട്ടലോറിയിലെ ഡ്രൈവറുടെ സമ്ബര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍...

Read More

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന്‌ 41-ാം വിവാഹവാര്‍ഷികം; ആശംസകളറിയിച്ച്‌ താരങ്ങള്‍

മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയ്ക്കും ഭാര്യ സുല്‍ഫത്തിനും ഇന്ന് 41-ാം വിവാഹവാര്‍ഷികം. കൊച്ചുമകള്‍ മറിയത്തിന്റെ മൂന്നാം പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെയായാണ് കുടുംബത്തില്‍ അടുത്ത ആഘോഷം എത്തിയിട്ടുള്ളത്. നിരവധി പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ച്‌ എത്തിയിട്ടുള്ളത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി ആശംസ പോസ്റ്റുകളെല്ലാം വൈറലായി മാറിയിരുന്നു. ജോജു ജോര്‍ജ്, അനു സിതാര, സംവിധായകരായ അജയ് വാസുദേവ്, അരുണ്‍ ഗോപി തുടങ്ങി നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍...

Read More

ലംബോര്‍ഗിനി വാങ്ങാനായി മാതാപിതാക്കളുമായി വഴക്കിട്ട് കാലിഫോര്‍ണിയയിലേക്ക് ഒറ്റയ്ക്ക് കാര്‍ ഓടിച്ച്‌ ‘5 വയസുകാരന്‍’; പിടികൂടി പോലീസ്

ലംബോര്‍ഗിനി വാങ്ങാനായി കാലിഫോര്‍ണിയയിലേക്ക് ഒറ്റയ്ക്ക് കാര്‍ ഓടിച്ച്‌ പോയ 5 വയസുകാരനെ പിടികൂടി പോലീസ്. ഹൈ വേ പെട്രോളിംഗിന് ഇറങ്ങിയ പോലീസുകാരാണ് 3 ഡോളറുമായി ലംബോര്‍ഗിനി വാങ്ങാനായി കാറില്‍ പുറപ്പെട്ട കുട്ടിയെ പിടികൂടിയത്. ആഡംബര കാര്‍ വാങ്ങിതരണമെന്ന ആവശ്യവുമായി അമ്മയുമായി തര്‍ക്കം നടത്തിയ ശേഷമാണ് മാതാപിതാക്കളുടെ എസ്‌യുവിയില്‍ കുട്ടി പോയതെന്ന് യൂട്ട ഹൈവേ പട്രോള്‍ ട്വിറ്ററില്‍ കുറിച്ചു. 30 മൈല്‍ വേഗതയിലാണ് വാഹനം ഓടിച്ചിരുന്നത്. “കാറിനരികില്‍ ചെന്നു നോക്കിയപ്പോള്‍ ഫ്രന്റ് സീറ്റിന്റെ അരികില്‍ ഇരിക്കുന്ന കുട്ടിയെയാണ് പോലീസ് കണ്ടത്. എത്ര വയസ്സായി എന്ന പോലീസിന്റെ ചോദ്യത്തിന് 5 വയസ്സായി എന്നായിരുന്നു കുട്ടിയുടെ മറുപടി. ഡാഷ് ക്യാമറ ഫൂട്ടേജില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. തനിക്ക് ഒരു ലംബോര്‍ഗിനി വാങ്ങാന്‍ കാലിഫോര്‍ണിയയിലേക്ക് പോകുകയാണെന്നാണ് പോലീസിനോട് കുട്ടി പറഞ്ഞത്. ഒരു പുതിയ ലംബോര്‍ഗിനിയുടെ ആരംഭ വില ഏകദേശം 200,000 ഡോളര്‍ ആണ്. എന്നാല്‍ 3 ഡോളറുമായാണ് കുട്ടി ലംബോര്‍ഗിനി വാങ്ങാനായി പുറപ്പെട്ടത്.” സംഭവത്തില്‍ മറ്റ്‌ അപകടങ്ങള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആര്‍ക്കും പരിക്കില്ലെന്നും പോലീസ് പറയുന്നു. വീട്ടില്‍ നിന്ന് അകലെയായിരിക്കെ കുട്ടിയെ സഹോദരന്റെ പരിചരണത്തില്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്കെതിരെ കുറ്റം ചുമത്തണോ എന്ന് തീരുമാനിക്കേണ്ടത് പ്രാദേശിക പ്രോസിക്യൂട്ടറാണെന്നും പോലീസ്...

Read More

വി​ശാ​ഖപ​ട്ട​ണ​ത്ത് മ​ദ്യ​ശാ​ല​ക​ളി​ലെ തി​ര​ക്കു നി​യ​ന്ത്രി​ക്കാ​ന്‍ അ​ധ്യാ​പ​ക​ര്‍

വി​ശാ​ഖ​പ​ട്ട​ണം: മ​ദ്യ​ശാ​ല​യ്ക്കു മു​ന്‍​പി​ലെ തി​ര​ക്കു നി​യ​ന്ത്രി​ക്കാ​ന്‍ അ​ധ്യാ​പ​ക​ര്‍. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്താ​ണ് സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്കു പു​തി​യ ചു​മ​ത​ല. ലോ​ക്ക്ഡൗ​ണി​നി​ടെ തു​റ​ന്ന മ​ദ്യ​ശാ​ല​ക​ള്‍​ക്കു മു​ന്‍​പി​ല്‍ ജ​ന​സാ​ഗ​ര​മാ​ണ് തി​ങ്ങി നി​റ​ഞ്ഞ​ത്. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം പാ​ലി​ച്ചി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മദ്യശാലകള്‍ക്കു മുന്‍പില്‍ ആ​ളു​ക​ളെ ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചു ക്യൂ ​നി​ര്‍​ത്താ​നും സാ​മൂ​ഹ്യ അ​ക​ലം ഉ​റ​പ്പാ​ക്കാ​നും പോ​ലീ​സു​കാ​ര്‍​ക്കൊ​പ്പം അ​ധ്യാ​പ​ക​രെ​യും സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച​ത്. ജി​ല്ല​യി​ലെ 311 മ​ദ്യ​ശാ​ല​ക​ളി​ല്‍ 272 എ​ണ്ണം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് എ​ക്‌​സൈ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഭാ​സ്‌​ക​ര്‍ റാ​വു പ​റ​ഞ്ഞു. അ​മി​ത​മാ​യ ജ​ന​ത്തി​ര​ക്കു നി​യ​ന്ത്രി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രെ മ​ദ്യ​ശാ​ല​ക​ളി​ല്‍ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ ഈ ​തീ​രു​മാ​ന​ത്തി​നെ​തി​രെ അ​ധ്യാ​പ​ക​ര്‍ രം​ഗ​ത്തെ​ത്തി. സ​ര്‍​ക്കാ​ര്‍ ഏ​ല്‍​പ്പി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വം പൂ​ര്‍​ണ സ​ന്തോ​ഷ​ത്തോ​ടെ ചെ​യ്യും. എ​ന്നാ​ല്‍ മ​ദ്യ​ശാ​ല​ക​ളി​ലെ ഈ ​ജോ​ലി ചെ​യ്യാ​ന്‍ നാ​ണ​ക്കേ​ടു തോ​ന്നു​ന്നു​വെ​ന്ന് അ​ധ്യാ​പ​ക​ര്‍...

Read More