Author: George Kakkanatt

കോവിഡിന്റെ പ്രഭവ കേന്ദ്രം വു​ഹാ​ന്‍ ലാ​ബാണെന്നതിനു തെളിവില്ലെന്ന് ‌ ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക് : കോവിഡിന്റെ പ്രഭവ കേന്ദ്രം വു​ഹാ​ന്‍ ലാ​ബാണെന്നതിനു തെളിവില്ലെന്ന് ‌ ലോകാരോഗ്യ സംഘടന. ഇതു സംബന്ധിച്ച്‌ അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വാക് പോര് മുറുകുകയാണ്.അതിനിടെ, കോ​വി​ഡ്-19 വൈറസിന്‍റെ ഉത്ഭവം ചൈനയിലെ വു​ഹാ​ന്‍ ലാ​ബി​ല്‍ നിന്നാണ് എന്നാരോപിക്കുന്ന അമേരിക്ക, തങ്ങളുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിന് ഇതുവരെ തെളിവുകളൊന്നും നല്‍കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അവകാശപ്പെട്ടു. കോ​വി​ഡ്-19 വൈറസിന്‍റെ ഉത്ഭവവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ക്ക് എന്തെങ്കിലും ഒരു വിവരമോ പ്രത്യേക തെളിവുകളോ ലഭിച്ചിട്ടില്ല, അതിനാല്‍ ഈ ആരോപണം ഒരു ഊഹാപോഹമായി ലോകാരോഗ്യ സംഘടന കരുതുന്നു. ലോകാരോഗ്യ സംഘടനയുടെ ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം ഡയറക്ടര്‍ മൈക്കല്‍ റയാന്‍ ഒരു വെര്‍ച്വല്‍ ബ്രീഫിംഗിനിടെ പറഞ്ഞു അതേസമയം, കൊറോണ വൈറസ്, കോ​വി​ഡ്-19 ചൈനീസ് നഗരമായ വുഹാനില്‍ നിന്നാണ് ഉത്ഭവിച്ചതെന്നും, 2019 ഡിസംബറില്‍ വുഹാനില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടതിനുശേഷം വൈറസ് പടര്‍ന്നുപിടിക്കുന്നത് തടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ബീജിംഗ് പരാജയപ്പെട്ടുവെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആവര്‍ത്തിക്കുകയാണ്. കൂടാതെ, വൈ​റ​സ് ബാ​ധ പൊ​ട്ടി​പ്പു​റ​പ്പെ​ട്ടത് വു​ഹാ​നി​ലെ ലാ​ബി​ല്‍ നി​ന്നാ​ണ് എന്നും അതിന് നിരവധി തെ​ളി​വു​ക​ളു​ണ്ടെ​ന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈ​ക്ക് പോംപിയോയും ആവര്‍ത്തിച്ചിരുന്നു. അമേരിക്കയുടെ ആരോപണം തെറ്റാണ് ​എ​ന്ന് തെ​ളി​യി​ക്കാ​ന്‍ ചൈ​ന ഇ​തു​വ​രെ ഒ​രു വ​സ്തു​ത​യും മു​ന്നോ​ട്ട് വ​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തിയിരുന്നു. വൈറസ് വ്യാപനം സംബന്ധിച്ച്‌ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണമെന്നും ചൈ​ന​യു​ടെ ഭാ​ഗ​ത്ത് പി​ഴ​വു​ക​ളി​ല്ലെ​ങ്കി​ല്‍ പി​ന്നെ എ​ന്തി​നാ​ണ് അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ പ്ര​തി​രോ​ധ​ക്കോ​ട്ട തീ​ര്‍​ക്കു​ന്ന​തെ​ന്നും പോംപിയോ ചോ​ദി​ച്ചിരുന്നു. കൂടാതെ, നിലവാരമില്ലാത്ത ലബോറട്ടറികള്‍ പ്രവര്‍ത്തിപ്പിച്ച ചരിത്രവും അതിലൂടെ ലോകത്ത് വൈറസ് പരത്തിയ ചരിത്രവും ചൈനയ്ക്കുണ്ട് എന്നും പോംപിയോ ആരോപിച്ചു. ലോകത്തെ മികച്ച വിദഗ്ധര്‍ ഇത് മനുഷ്യനിര്‍മിതമാണെന്ന് കരുതുന്നു. ഈ സമയത്ത് അത് അവിശ്വസിക്കാന്‍ പ്രത്യേക കാരണമില്ല എന്നും അദ്ദേഹം പറഞ്ഞു. വൈറസ് എവിടെ നിന്നാണ് ആരംഭിച്ചതെന്നതിന് ധാരാളം തെളിവുകളുണ്ട്, വുഹാനിലെ ആ ലബോറട്ടറിയില്‍ നിന്നാണ് ഇത് വന്നതെന്നതിന് ധാരാളം തെളിവുകള്‍ ഉണ്ടെന്ന് ഉറപ്പിച്ച്‌ പറയാന്‍ തനിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോ​വി​ഡ് വ്യാപനത്തിന് പിന്നില്‍ ചൈനയാണെന്ന ആരോപണത്തില്‍ അമേരിക്ക ഉറച്ചു നില്‍ക്കുകയാണ്. കൂടാതെ, ഈ വിഷയത്തില്‍ ലോകാരോഗ്യ സംഘടന ചൈനയ്ക്കു പിന്തുണ നല്‍കുന്നതായും, സംഘടന പക്ഷപാതം കാട്ടുന്നതായും അമേരിക്ക ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കി വരുന്ന ധനസഹായം താത്കാലത്തേയ്ക്ക്‌ നിര്‍ത്തി വച്ചിരിക്കുകയാണ്. എന്നാല്‍, ഇപ്പോള്‍ ചൈനയ്ക്ക് പിന്തുണയുമായി ലോകാരോഗ്യ സംഘടന വീണ്ടും...

Read More

കൊവിഡ് പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച ഡോക്ടര്‍മാര്‍ക്ക് ദുരൂഹ മരണം, റഷ്യയില്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിച്ചത് രണ്ടുപേര്‍

മോസ്കോ: റഷ്യയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പിനെ വിമര്‍ശിച്ച മൂന്ന് ഡോക്ടര്‍മാര്‍ ദുരൂഹ സാഹചര്യത്തില്‍ ആശുപത്രിയുടെ മുകളിലെ ജനാല വഴി താഴേക്ക് വീണതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താഴെ വീണ മൂന്ന് ഡോക്ടര്‍മാരില്‍ രണ്ട് പേര്‍ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവം ആത്മഹത്യയാണോ അബദ്ധത്തില്‍ താഴെ വീണതാണോ എന്ന് വ്യക്തമല്ല. മോസ്കോയിലെ ഡോക്ടര്‍ അലക്സാണ്ടര്‍ ഷൂള്‍പോവ് ശനിയാഴ്ചയാണ് ആശുപത്രിയിലെ മുകളിലുള്ള ജനാല വഴി താഴെ വീണത്. കോവിഡ് ബാധിതനായിരുന്ന ഇയാള്‍ ഈ ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ കഴിയുകയായിരുന്നു. തങ്ങള്‍ക്ക് ആവശ്യത്തിന് സുരക്ഷാ സജ്ജീകരണങ്ങളില്ലെന്നും രോഗബാധ കണ്ടെത്തിയിട്ടും രോഗികളെ ചികിത്സിക്കാന്‍ പ്രേരിപ്പിക്കുന്നതായുമുള്ള വിവരം അലക്സാണ്ടര്‍ ഒരു വീഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെയാണ് അപകടമുണ്ടായത്. സൈബീരിയയിലെ ക്രാസ്നോയാര്‍സ്കില്‍ ഒരു ആശുപത്രിയിലെ മുതിര്‍ന്ന വനിതാ ഡോക്ടര്‍ ഏപ്രില്‍ 26ന് സമാന രീതിയില്‍ ജനാല വഴി വീണ് മരിച്ചിരുന്നു. സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലെന്ന് ഇവരും മുമ്ബ് ആരോപിച്ചിരുന്നു. വേണ്ട സൗകര്യങ്ങള്‍ നല്‍കാതെ കൊവിഡ് രോഗികളെ ഈ ആശുപത്രിയില്‍ ചികിത്സിക്കാനാവില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. മോസ്കോയില്‍ യൂറി ഗഗാറിന്‍ കോസ്മോനട്ട് ട്രെയിനിംഗ് സെന്റര്‍ സ്ഥിതി ചെയ്യുന്ന സ്റ്റാര്‍ സിറ്റിയില്‍ നതാലിയ ലെബെഡേവ എന്ന ഡോക്ടര്‍ ഇതേ സാഹചര്യത്തില്‍ ഏപ്രില്‍ 24ന് മരിച്ചിരുന്നു. കൊവിഡ് ചികിത്സയില്‍ കഴിയവെയാണ് ഇവര്‍ മരിച്ചത്. ജീവനക്കാരില്‍ കൊവിഡ് കാരണമായി എന്ന് ആശുപത്രി മാനേജ്മെന്റ് ആരോപിച്ചതിന്റെ വിഷമത്തില്‍ നതാലിയ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ പറയുന്നത്. നിലവില്‍ 1,55,370 രോഗികള്‍ക്കാണ് റഷ്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,451 പേര്‍ക്ക് മരണം സംഭവിച്ചതായാണ് ഔദ്യോഗിക രേഖകള്‍...

Read More

മിഷിഗണില്‍ സെക്യൂരിറ്റി ഗാര്‍ഡ് വെടിയേറ്റു മരിച്ചു

മിഷിഗണ്‍: ഷോപ്പിംഗിനെത്തിയ നാല്‍വര്‍ സംഘത്തില്‍ മാസ്ക്ക് ധരിക്കാതിരുന്ന കുട്ടിയെ അകത്തു പ്രവേശിപ്പിക്കാഞ്ഞതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സ്റ്റോറിലെ സെക്യൂരിറ്റി ഗാര്‍ഡ് വെടിയേറ്റു മരിച്ചു. ഇതുമായി ബന്ധപ്പെട്ടു മൂന്നു പേര്‍ക്കെതിരെ പോലീസ് കൊലപാതകത്തിന് കേസെടുത്തു. മിഷിഗണ്‍ ഫ്‌ലിന്‍റിലാണ് സംഭവം. മേയ് ഒന്നിന് ഫ്‌ലിന്‍റ് സൗത്ത് ടൗണിലുള്ള ഫാമിലി ഡോളറില്‍ ഷോപ്പിംഗിനാണ് മാതാപിതാക്കളോടും മുതിര്‍ന്ന സഹോദരനോടും ഒപ്പം കുട്ടിയും എത്തിയത്. ലാറി ടീഗ് (44) ഭാര്യ ഷര്‍മില്‍ ടീഗ് (45) മകന്‍ റമോണിയ ബിഷപ്പ് (22) എന്നിവര്‍ മാസ്ക്ക് ധരിച്ചിരുന്നുവെങ്കിലും ഇവരോടൊപ്പം ഉണ്ടായിരുന്ന കുട്ടി മാസ്ക്ക് ധരിച്ചിരുന്നില്ല. മാസ്ക്ക് ധരിക്കാതെ കുട്ടിയെ അകത്തു പ്രവേശിപ്പിക്കുകയില്ലെന്ന് സെക്യൂരിറ്റി ഗാര്‍ഡ് ശഠിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് റമോണിയ സെക്യൂരിറ്റി ഗാര്‍ഡ് കാല്‍വിന്‍ മുനെര്‍ലിനെതിരെ നിറയൊഴിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിയേറ്റ കാല്‍വിന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. തലക്കു പുറകിലാണ് വെടിയേറ്റത്. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കൊലകുറ്റത്തിനു കേസെടുത്തിട്ടുണ്ടെങ്കിലും ഷര്‍മില്‍ ടീഗിനെ മാത്രമേ അറസ്റ്റു ചെയ്തിട്ടുള്ളൂ. ഇവരുടെ ഭര്‍ത്താവും മകനും ഒളിവിലാണ്. ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. കാല്‍വിന്‍റെ മരണത്തില്‍ മിഷിഗണ്‍ ഗവര്‍ണര്‍ വിറ്റ്മര്‍...

Read More

വാഹനത്തില്‍ നിന്നിറങ്ങാതെ കുട്ടികള്‍ക്ക് കുത്തിവെപ്പ് നടത്താന്‍ യു എ ഇയില്‍ സംവിധാനം

അബുദബി: വാഹനങ്ങളില്‍ നിന്ന് ഇറങ്ങാതെ കുട്ടികള്‍ക്ക് കുത്തിവെപ്പ് നടത്താന്‍ സാധിക്കുന്ന മൊബൈല്‍ വാക്‌സിനേഷന്‍ ഇ ക്ലിനിക്ക് ആരംഭിച്ച്‌ ആരോഗ്യ മന്ത്രാലയം. ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവേശിക്കേണ്ടതില്ലാത്തതിനാല്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും രോഗബാധ ഭീഷണിയില്‍ നിന്ന് ഒഴിവാകാം. അധിക ഹെല്‍ത്ത് പ്രമോഷന്‍ സെന്ററുകളിലും 4, 6, 12 , 18 മാസമായ കുട്ടികള്‍ക്ക് കുത്തിവെപ്പ് നടത്താനുള്ള ഇത്തരം സൗകര്യമുണ്ട്. അപ്പോയിന്റ്‌മെന്റിനായി ഹെല്‍ത്ത് സെന്ററുമായി ബന്ധപ്പെട്ടാല്‍ മതി. അധികൃതര്‍ നല്‍കുന്ന സമയത്ത്...

Read More

പോക്‌സോ കേസിലെ പ്രതി കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറം : പോക്സോ കേസിലെ പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ചേരി പോക്സോ കോടതിയുടെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചത്. എടവണ്ണ ചാത്തല്ലൂര്‍ തച്ചറായില്‍ ആലിക്കുട്ടിയാണ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയത്. സാരമായി പരിക്കേറ്റ ഇയാളെ ആദ്യം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് പോക്‌സോ കേസ് പ്രതിയായ ആലിക്കുട്ടി പോലീസുകാരില്‍നിന്ന് കുതറിയോടി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയത്. മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് ആലിക്കുട്ടിക്കെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം 18 നാണ് പൊലീസ് ഇയാളെ അറസ്റ്റ്...

Read More