Author: George Kakkanatt

വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്ന മലയാളികള്‍ക്ക് പ്രത്യേക ചികിത്സ സൗകര്യം ഒരുക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ്

കോഴിക്കോട് : കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നവര്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ്. വിവിധ അസുഖങ്ങള്‍ ബാധിച്ചവര്‍ , ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സകളും പ്രത്യേകം ലഭ്യമാക്കുമെന്നും ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു. തൊഴില്‍ നഷ്ടപ്പെട്ട് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രത്യേക സൗജന്യ പാക്കേജുകളും മറ്റുള്ളവര്‍ക്ക് സൗജന്യനിരക്കിലും പരിശോധനാ സൗകര്യങ്ങളും ചികിത്സയും ലഭ്യമാക്കണമെന്ന ഡോ. ആസാദ് മൂപ്പന്റെ നിര്‍ദ്ദേശം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ക്ലസ്റ്റര്‍ സി.ഇ.ഒ. ഫര്‍ഹാന്‍ യാസിന്‍...

Read More

കോവിഡ് ഭേദമായി ആശുപത്രി വിടാനിരിക്കേ ഹൃദയാഘാതം; 55 കാരിക്ക് ദാരുണാന്ത്യം

ചെന്നൈ: കോവിഡ് രോഗം ഭേദമായി ആശുപത്രി വിടാന്‍ ഒരുങ്ങവേ, 55 കാരി ഹൃദയാഘാതം വന്ന് മരിച്ചു. ഇവരുടെ രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായിരുന്നു. തുടര്‍ന്ന് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കേയാണ് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുവണ്ണാമല സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ മൂന്നാഴ്ചയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീയാണ് മരിച്ചത്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇവരുടെ കഴിഞ്ഞ രണ്ടുപരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. തുടര്‍ന്ന് ഒന്നോ രണ്ടോ ദിവസത്തിനകം ആശുപത്രി വിടാന്‍ ഇരിക്കേയാണ്, ഹൃദയാഘാതം ജീവന്‍ എടുത്തത്. രാവിലെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥിതി വഷളാവുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രമേഹ രോഗം ഇവരെ അലട്ടിയിരുന്നു. ഏപ്രില്‍ 13നാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍...

Read More

പ്രവാസികള്‍ക്കുള്ള ഭക്ഷണവും വെള്ളവും ഇന്ത്യയില്‍ നിന്ന്; ആദ്യ ഷെഡ്യൂളിനുള്ള ജീവനക്കാര്‍ കൊവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കി

എറണാകുളം:ഇന്ത്യയിലേക്ക് വരുന്ന പ്രവാസികള്‍ക്കായി എയര്‍ ഇന്ത്യ എക്സ്പ്രസ് പതിമൂന്ന് സര്‍വീസ് നടത്തും. അറുപത് പൈലറ്റുമാരടക്കം രണ്ടായിരം ജീവനക്കാരാണ് ദൗത്യത്തില്‍ പങ്കുചേരുന്നത് എന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ക്കുള്ള ഭക്ഷണവും വെള്ളവും ഇന്ത്യയില്‍ നിന്ന് കൊണ്ടുപോകും.ആദ്യ ഷെഡ്യൂളിനുള്ള ജീവനക്കാര്‍ കൊവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കി. അതേസമയം, നെടുമ്ബാശേരിയില്‍ നാളെ പ്രവാസികളുമായി എത്തുക ഒരുവിമാനം മാത്രമായിരിക്കും. അബുദബിയില്‍ നിന്നുള്ള വിമാനം മാത്രമാണ് എത്തുന്നത്. ദോഹയില്‍നിന്ന് എത്തേണ്ടിയിരുന്ന വിമാനം ശനിയാഴ്ചത്തേക്ക് മാറ്റിയെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. 12 രാജ്യങ്ങളില്‍ നിന്ന് 64 വിമാന സര്‍വീസുകളില്‍ ഇന്ത്യയിലെ പത്തുസംസ്ഥാനങ്ങളിലേയ്ക്ക് ഇന്ത്യക്കാരെ എത്തിക്കാനാണ് ശ്രമം. നാളെ മുതല്‍ പതിമൂന്നാം തീയതിവരെയാണ് നിലവില്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. അബുദാബി, ദുബായ്, സൗദി അറേബ്യ, ഖത്തര്‍, ബഹ്റിന്‍, കുവൈത്ത്, ഒമാന്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കേരളത്തിലേയ്ക്ക് സര്‍വീസ് നടത്തുന്നത്. യാത്രാക്കൂലി,നിരീക്ഷണ കാലത്തെ ചെലവ് എന്നിവ പ്രവാസികള്‍ തന്നെ...

Read More

വന്ദ്യ പിതാവിന് വിട: തേങ്ങല്‍ അടക്കാനാകാതെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

വാഴത്തോപ്പ്: മലയോര മണ്ണിന്റെ വന്ദ്യ പിതാവ് ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനു കണ്ണീരോടെ വിട. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രൽ പള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷകളില്‍ കോവിഡ് പ്രോട്ടോകോള്‍ പശ്ചാത്തലത്തില്‍ ചുരുക്കം ആളുകള്‍ മാത്രമാണ് സംബന്ധിച്ചത്. മൃതസംസ്കാര ശുശ്രൂഷയ്ക്കിടെ സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സങ്കടമടക്കാനാവാതെ വിതുമ്പി. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്കിടെ പള്ളിയ്ക്കകത്തു തയ്യാറാക്കിയിരുന്ന കബറിടം വെഞ്ചരിച്ചതിനുശേഷമുള്ള പ്രാര്‍ത്ഥന പുരോഗമിക്കുന്നതിനിടെയാണ് പിതാവ് ശബ്ദം ഇടറി വിതുമ്പി കരഞ്ഞത്. ‘അഭിവന്ദ്യ പിതാവേ, ഇതുവരെ ഞങ്ങള്‍ അങ്ങയെ അനുഗമിച്ചു. ഇനി ദൈവത്തിന്റെ മാലാഖമാര്‍ അങ്ങയെ അനുഗമിച്ചുകൊള്ളും’ എന്ന പ്രാര്‍ത്ഥന തുടരവേ, ‘അങ്ങയുടെ അദ്ധ്വാനങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും അങ്ങ് സമര്‍പ്പിച്ചിട്ടുള്ള പരിശുദ്ധ കുര്‍ബാനകള്‍ക്കും ദൈവം പ്രതിഫലം നല്‍കട്ടെ’ എന്നു ചൊല്ലിയ സമയത്താണ് പിതാവ് കണ്ണീരടക്കാനാവാതെ വിതുമ്പിയത്. ഏതാനും നിമിഷങ്ങള്‍ക്കുശേഷം വിങ്ങിയ ഹൃദയവുമായി ദുഃഖമൊതുക്കി അദ്ദേഹം ആശീര്‍വാദം നല്‍കുകയായിരുന്നു. നേരത്തെ സംസ്കാരശുശ്രൂഷകൾ 2.30ന് വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രൽ പള്ളിയിൽ ആരംഭിച്ചു. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോര്‍ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു. മാർ ജോര്‍ജ് മഠത്തിക്കണ്ടത്തിൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ മാത്യു അറയ്ക്കൽ, മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവർ സഹകാർമ്മികരായി. ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ ബാച്ചുകാരൻ തന്നെയായ മാർ മാത്യു അറയ്ക്കൽ അനുശോചന സന്ദേശം നൽകി. ലൈവ് സ്ടീമിങ്ങിലൂടെ പതിനായിരങ്ങളാണ് അന്തിമശുശ്രൂഷകൾക്ക് സാക്ഷ്യം...

Read More

ശോശാമ്മ ചാക്കോ (90) ന്യു യോര്‍ക്കില്‍ നിര്യാതയായി

ന്യു യോര്‍ക്ക്: പുത്തൻകാവ് അങ്ങാടിക്കൽ കാര്‍ത്തികപ്പള്ളില്‍ പീടികയില്‍ പരേതനായ കെ.എം. ചാക്കോയുടെ ഭാര്യ ശോശാമ്മ ചാക്കോ (90) ന്യു യോര്‍ക്കില്‍ നിര്യാതയായി. തുമ്പമണ്‍ കടുവാതുക്കല്‍ കെ. തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും പുത്രിയാണ്. മക്കള്‍: സൂസമ്മ ഇട്ടി, പരേതയായ ഗ്രേസി തോമസ്, മോളി തോമസ്, ലീലാമ്മ തോമസ്, വല്‍സ രാജുസാം, ലിസി രാജു, സരസു തോമസ്. മരുമക്കള്‍: പാസ്റ്റര്‍ ഇട്ടി ഏബ്രഹാം, എം.എം. തോമസ്, പരേതനായ ടി.സി. തോമസ്, പരേതനായ ഡാനിയല്‍ തോമസ്, രാജുസാം കുരുവിള, രാജു തോമസ്, തോമസ് കുരുവിള.12 കൊച്ചുമക്കളുണ്ട്. ലിസ, ലെസ്ലി, ജോജി, ജിജൊ, റിന്‍സി, നിഷ, നീതു, ടീന, റീന, ജസ്റ്റിന്‍, ജോയല്‍, ജെറി. കൊച്ചുമക്കളുടെ 8 മക്കളുമുണ്ട്. ജിയ, ധായ, ജ്യൂവല്‍, അഹന, അലന, ജോഷ്വ, ജോഹന,...

Read More