Author: George Kakkanatt

ലോക്ഡൗൺ അവസാനിപ്പിക്കാന്‍ തിടുക്കം കാട്ടരുതെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: കോവിഡ്‌ വ്യാപനം തടുക്കാനായി നടപ്പിലാക്കിയ ലോക്ഡൗൺ അവസാനിപ്പിക്കാന്‍ തിടുക്കം കാട്ടരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. നിയന്ത്രണങ്ങളില്‍ പെട്ടെന്ന് നല്‍കുന്ന ഇളവുകള്‍ രോഗ൦ വന്‍ തോതില്‍ പരക്കുന്നതിന് കാരണമാകുമെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പില്‍ പറയുന്നു. അമേരിക്കയടക്കം പല വന്‍കിട രാജ്യങ്ങളും കോവിഡ്‌ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്‍കി ത്തുടങ്ങിയത് മുന്നില്‍ക്കണ്ടാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വൈറസ് വ്യാപനം വളരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ ലോക്ഡൗൺ ഘട്ടംഘട്ടമായി അവസാനിപ്പിക്കുക എന്നതും വിദൂരമായിരിക്കും. ജനീവയിൽ നടന്ന ഒരു വെർച്വൽ ബ്രീഫിംഗിനെ അഭിസംബോധന ചെയ്തുകൊണ്ട് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. എല്ലാവരേയും പോലെ നിയന്ത്രണങ്ങളില്‍ ഒരു ലഘൂകരണത്തിന് ആഗ്രഹിക്കുന്നുണ്ട് തങ്ങളും. അതേ സമയം തന്നെ നിയന്ത്രണം മാറ്റുമ്പോള്‍ വൈറസ് മാരകമായ ഒരു പുനരുജ്ജീവനത്തിലേക്ക് നയിച്ചേക്കാമെന്നും കാര്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയൊരു അപകടത്തിലേക്കായിരിക്കും ചെന്നെത്തുകയെന്നും അദ്ദേഹം പറഞ്ഞു. കൊറോണവൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഇത് കൊറോണ വീണ്ടും തിരിച്ചുവരാന്‍ കാരണമാകുമെന്നും കൂടുതല്‍ രോഗബാധയിലേക്കാണ് അത് നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച ചില രാജ്യങ്ങൾ ഇപ്പോൾ lock down ഇളവുകള്‍ നല്‍കികൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കുന്നുണ്ട്. പുതിയ നടപടികൾ കൈക്കൊള്ളുന്നതിനുമുമ്പ് അവയുടെ ആഘാതം സമയമെടുത്ത് വിലയിരുത്തുകയും ആവശ്യമായ നടപടികൾ ക്രമേണ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിന് രാജ്യങ്ങളിൽ പ്രഖ്യാപിച്ചിരിക്കുന്ന lock down നിയന്ത്രണങ്ങൾ പെട്ടെന്ന് പിൻവലിക്കരുതെന്ന മുന്നറിയിപ്പ് പല ഘട്ടങ്ങളിലായി ലോകാരോഗ്യ സംഘടന നല്‍കി വരുന്നുണ്ട്. നിയന്ത്രണങ്ങൾ പെട്ടെന്ന് പിൻവലിക്കുന്നത് കടുത്ത രോഗവ്യാപനത്തിന് കാരണമാകുമെന്നും സംഘടന മുന്നറിയിപ്പ്...

Read More

കോ​വി​ഡ് വ്യാ​പി​ച്ച​ത് ചൈ​ന​യു​ടെ തെ​റ്റ് അ​ല്ലെ​ങ്കി​ല്‍ ക​ഴി​വി​ല്ലാ​യ്മ; അ​ഞ്ഞ​ടി​ച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: കോ​വി​ഡ് വ്യാ​പ​ന വി​ഷ​യ​ത്തി​ല്‍ ചൈ​ന​യെ കു​റ്റ​പ്പെ​ടു​ത്തി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ചൈ​ന​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ വ​ലി​യ തെ​റ്റോ അ​ല്ലെ​ങ്കി​ല്‍ ചൈ​ന​യു​ടെ ക​ഴി​വി​ല്ലാ​യ്മ​യോ ആ​ണ് കോ​വി​ഡ് ലോ​കം മു​ഴു​വ​ന്‍ വ്യാ​പി​ക്കു​വാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ഉ​ത്ഭ​വ സ്ഥാ​ന​ത്തു ത​ന്നെ വൈ​റ​സി​നെ ത​ട​യാ​ന്‍ സാ​ധി​ക്കു​മാ​യി​രു​ന്നു. അ​ങ്ങ​നെ ചെ​യ്യാ​ന്‍ പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ എ​ന്തോ സം​ഭ​വി​ച്ചു. വൈ​റ്റ്ഹൗ​സി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വേ ട്രം​പ് വ്യ​ക്ത​മാ​ക്കി. ഒ​ന്നു​കി​ല്‍ ഇ​ത് ചൈ​ന​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ വ​ലി​യ തെ​റ്റാ​ണ്, അ​ല്ലെ​ങ്കി​ല്‍ അ​വ​രു​ടെ ക​ഴി​വി​ല്ലാ​യ്മ​യാ​ണ്. ചെ​യ്യേ​ണ്ട ജോ​ലി അ​വ​ര്‍ ചെ​യ്തി​ല്ല. ഇ​ത് വ​ള​രെ മോ​ശ​മാ​ണെന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​തേ​സ​മ​യം, അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 12 ല​ക്ഷ​മാ​യി. 76,000 ആ​ളു​ക​ള്‍ ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ചു...

Read More

എ​ല്ലാ ദി​വ​സ​വും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​കു​മെ​ന്ന് ഡോ​ണ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: എ​ല്ലാ ദി​വ​സ​വും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. വൈ​റ്റ്ഹൗ​സി​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ട്രം​പി​ന്‍റെ തീ​രു​മാ​നം. അ​യാ​ളെ എ​നി​ക്ക് ന​ന്നാ​യി അ​റി​യാം. ന​ല്ല മ​നു​ഷ്യ​നാ​ണ്. പ​ക്ഷെ അ​ദേ​ഹ​വു​മാ​യി ഞാ​ന്‍ ചെ​റി​യ രീ​തി​യി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടി​ട്ടു​ണ്ട്. വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ന്‍​സും അ​ദേ​ഹ​വു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടി​രു​ന്നു. ഞ​ങ്ങ​ള്‍ ര​ണ്ടു പേ​രും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​യി​രു​ന്നു. വൈ​റ്റ്ഹൗ​സി​ല്‍ ട്രം​പ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റും വൈ​റ്റ് ഹൗ​സി​ലെ മ​റ്റു ജീ​വ​ന​ക്കാ​രും എ​ല്ലാ ദി​വ​സ​വും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​കാ​റു​ണ്ട്. ഇ​ന്ന​ലെ​യും ഇ​ന്നും ഞാ​ന്‍ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​യി. നെ​ഗ​റ്റീ​വാ​യി​രു​ന്നു പ​രി​ശോ​ധ​ന ഫ​ല​മെ​ന്നും ട്രം​പ്...

Read More

കൊവിഡ്-19 നെതിരെയുള്ള വാക്‌സിന്‍ നിര്‍മിക്കാന്‍ ഒരു വര്‍ഷം വേണ്ടി വരുമെന്ന് ഡോ. മാര്‍ക് മല്ലിഗന്‍

പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്:കൊവിഡ്-19 നെതിരെയുള്ള ഫലപ്രദമായ വാക്‌സിന്‍ നിര്‍മിക്കാന്‍ ഒരു വര്‍ഷം വരെ വേണ്ടി വരുമെന്ന് കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞന്‍ ഡോ. മാര്‍ക് മല്ലിഗന്‍. ‘വര്‍ഷങ്ങളെടുത്ത് ചെയ്യേണ്ട കാര്യമാണ് നമ്മള്‍ മാസങ്ങള്‍ക്കുള്ളില്‍ ചെയ്യുന്നത്,’ ഡോ. മാര്‍ക് മല്ലിഗന്‍ പറഞ്ഞു. ന്യൂയോര്‍ക്ക് ആരോഗ്യ സര്‍വകലാശാലയിലെ വാക്‌സിന്‍ സെന്റര്‍ ഡയരക്ടറാണ് ഇദ്ദേഹം. മരുന്ന കമ്പനികളായ Pfizer onc, biontech se എന്നിവയുമായി ചേര്‍ന്ന് വാക്‌സിന്‍ പരീക്ഷണം നടത്തി വരികയാണ് ഇദ്ദേഹം. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ കൊവിഡ് പരീക്ഷണം നടത്താനിരിക്കെയാണ് ഡോക്ടറുടെ പരാമര്‍ശം.വാക്‌സിന്‍ ഫലപ്രദവും ശരീരത്തില്‍ സ്വീകരിക്കപ്പെടുമോ എന്നും ആന്റി ബോഡി ഉല്‍പാദിപ്പിക്കുമോ എന്നും ആദ്യം ഞങ്ങള്‍ക്കറിയണം.ഇത് കൊവിഡില്‍ നിന്നും സംരക്ഷണം നല്‍കുമോ എന്നതാണ് അടുത്ത ചോദ്യം അതിനു കുറച്ചു മാസങ്ങളെടുക്കും. കൃത്യമായ ഉത്തരം ലഭിക്കണമെങ്കില്‍ ഈ വര്‍ഷമവസാനമോ അടുത്ത വര്‍ഷം ആദ്യമോ എടുക്കും എന്നാണ് ഞാന്‍ കരുതുന്നത്,’ ഡോ. മാര്‍ക് മല്ലിഗന്‍...

Read More

കേ​ര​ള​ത്തി​ലെ​ത്തി​യ പ്ര​വാ​സി​കളില്‍ രോ​ഗ ​ല​ക്ഷ​ണ​മു​ള്ള എ​ട്ടു​പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

കൊ​ച്ചി: ആ​ദ്യ ര​ണ്ട് വി​മാ​ന​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ലെ​ത്തി​യ പ്ര​വാ​സി​ക​ളെ പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മു​ന്‍​ കൂ​ട്ടി നി​ശ്ച​യി​ച്ച ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. രോ​ഗ​ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് എ​ട്ടു​പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ഞ്ചു​പേ​രെ​യും ക​രി​പ്പൂ​രി​ലെ​ത്തി​യ മൂ​ന്നു​പേ​രെ​യു​മാ​ണ് ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. കൊ​ച്ചി​യി​ലെ​ത്തി​യ​വ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും ക​രി​പ്പൂ​രി​ല്‍ എ​ത്തി​യ​വ​രി​ല്‍ ഒ​രാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റു ര​ണ്ടു പേ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു​മാ​ണ് മാ​റ്റി​യ​ത്. 182 യാത്രക്കാരുമായാണ് ദുബായില്‍ നിന്നും വിമാനം കരിപ്പൂരില്‍ എത്തിയത്. ആദ്യം നിശ്ചയിച്ചിരുന്നത് പ്രകാരം 189 യാത്രക്കാരുമായി വിമാനം എത്തുമെന്നായിരുന്നു. എന്നാല്‍, പിന്നീട് 182 യാത്രക്കാരെ ഉള്‍പ്പെടുത്തി വിമാനം യാത്ര തിരിക്കുകയായിരുന്നു. ഇതില്‍ 177 പേര്‍ മുതിര്‍ന്നവരും അഞ്ച് പേര്‍ കുഞ്ഞുങ്ങളുമാണ്. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്. അ​ബു​ദാ​ബി​യി​ല്‍​നി​ന്നും 181 യാ​ത്ര​ക്കാ​രു​മാ​യി എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 10.08നാ​ണ് വി​മാ​നം കൊ​ച്ചി​യു​ടെ മ​ണ്ണി​ലി​റ​ങ്ങി​യ​ത്.​യാ​ത്ര​ക്കാ​രി​ല്‍ 49 ഗ​ര്‍​ഭി​ണി​ക​ളും നാ​ലു കു​ട്ടി​ക​ളു​മാ​ണ്...

Read More