Author: George Kakkanatt

കൊവിഡ് പ്രതിരോധം: ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്ക് വാടക നല്‍കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനായി ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്കടക്കം ഒരു സ്ഥാപനത്തിനും വാടകയിനത്തില്‍ പ്രതിഫലം നല്‍കില്ലെന്ന് സര്‍ക്കാര്‍. ക്വാറന്റൈനുവേണ്ടി ഏറ്റെടുത്ത സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. കണ്ണൂരില്‍ കൊവിഡ് പ്രതിരോധം നടത്തുന്ന ഡോക്ടര്‍മാരെ താമസിപ്പിച്ച ഹോട്ടലുകള്‍ റും വാടകയ്ക്കായി സമീപിച്ചപ്പോഴാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹോട്ടല്‍ ദുരന്തനിവാരണനിയമപ്രകാരം ഏറ്റെടുത്തതാണെന്നും അതിനാല്‍ പ്രതിഫലം നല്‍കില്ലെന്നുമാണ് മറുപടിയില്‍ പറയുന്നത്. ഒന്നരമാസത്തോളമായി ആരോഗ്യപ്രവര്‍ത്തകര്‍ താമസിക്കുന്നതിന്റെ ഭാഗമായുള്ള വാടകക്കുടിശ്ശിക ഒന്‍പത് ലക്ഷത്തോളം രൂപയാണ്. ഏറ്റവും ചുരുങ്ങിയത് വെള്ളം വൈദ്യുതി, ചാര്‍ജുകളിലെങ്കിലും ഇളവു നല്‍കണമെന്നാണ് ഹോട്ടലുടമകളുടെ ആവശ്യം.സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇത്തരത്തില്‍ ഇരുപത്തിയഞ്ചോളം ഹോട്ടലുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ക്കായും നൂറോളം ഹോട്ടലുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പ്രതിഫലക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ...

Read More

പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ കൂടി ഇന്ന് കേരളത്തിലെത്തും

കോഴിക്കോട്: ഗള്‍ഫ് നാടുകളിലെ പ്രവാസികളുമായി ശനിയാഴ്ച കേരളത്തിലെത്തുക മൂന്ന് വിമാനങ്ങള്‍. കുവൈത്ത്-കൊച്ചി, മസ്കത്ത്-കൊച്ചി, ഖത്തര്‍-കൊച്ചി വിമാനങ്ങളാണ് ഇന്നെത്തുക. ശനിയാഴ്ച രാത്രി 9.15നാണ് കുവൈത്ത്-കൊച്ചി വിമാനം എത്തുക. 200 യാത്രക്കാരാണ് വിമാനത്തിലുണ്ടാവുക. മസ്കത്ത്-കൊച്ചി വിമാനം രാത്രി 8.50നും ഖത്തര്‍-കൊച്ചി വിമാനം പുലര്‍ച്ചെ രണ്ടിനും എത്തും. വിമാനത്താവളത്തിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മുഴുവന്‍ യാത്രക്കാരെയും മുന്‍കൂട്ടി നിശ്ചയിച്ച ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വീടുകളിലേക്ക് മടങ്ങി ക്വാറന്‍റീനില്‍ കഴിയാം. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ വന്ദേ ഭാരത് മിഷന്‍ ആരംഭിച്ച ശേഷം നാല് വിമാനങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലെത്തിയത്. വ്യാഴാഴ്ച അബൂദബി, ദുബൈ എന്നിവിടങ്ങളില്‍നിന്നും വെള്ളിയാഴ്ച റിയാദില്‍നിന്നും ബഹ്റൈനില്‍നിന്നും വിമാനമെത്തിയിരുന്നു. റിയാദ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നായി 329 പേരാണ് ശനിയാഴ്ച നാടണഞ്ഞത്. ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നവരുമായുള്ള യാത്രാക്കപ്പലും ശനിയാഴ്ച വൈകീട്ട് പുറപ്പെടും. 150ലേറെ യാത്രക്കാരുമായി കപ്പല്‍ ഞായറാഴ്ചയാണ് കൊച്ചിയിലെത്തുക. മാലദ്വീപില്‍ കുടുങ്ങിയവരുമായി നാവികസേനയുടെ കപ്പല്‍ ഐ.എന്‍.എസ് ജലാശ്വ ശനിയാഴ്ച പുലര്‍ച്ചെ പുറപ്പെട്ടു. 698 പ്രവാസികളാണ് ഇതിലുള്ളത്. 595 പുരുഷന്മാര്‍, 103 സ്ത്രീകള്‍ എന്നിങ്ങനെയാണ് കപ്പലിലുള്ളയാളുകള്‍. 19 ഗര്‍ഭിണികളും പത്ത് വയസില്‍ താഴെയുള്ള 14 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ നാവിക സേനയുടെ നേതൃത്വത്തില്‍ കടല്‍മാര്‍ഗ്ഗം പ്രവാസികളെ മടക്കികൊണ്ടുവരുന്നതിന് ആവിഷ്കരിച്ച ഓപ്പറേഷന്‍‌ സമുദ്രസേതുവി​​​െന്‍റ ഭാഗമായ ആദ്യ കപ്പലാണ് മാലദ്വീപില്‍ നിന്ന് പുറപ്പെട്ടത്. ഐ.എന്‍.എസ് മഗര്‍ കപ്പലും പ്രവാസികളെ കൊണ്ടുവരാന്‍ മാലദ്വീപില്‍...

Read More

ഐ പി എൽ ആറാം വാർഷീകം മെയ് 12നു – ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ മുഖ്യാഥിതി

ഹൂസ്റ്റൺ : ഐ പി എൽ ആറാം വാർഷീകത്തോടനുബന്ധിച്ചു മെയ് 12നു ചേരുന്ന പ്രത്യേക സമ്മേളനത്തിൽ;നോർത്ത് അമേരിക്ക- യൂറോപ്പ് മാർത്തോമാ ദദ്രാസനാധിപൻ റൈറ്റ് റവ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ മുഖ്യ സന്ദേശം നൽകുന്നു .കഴിഞ്ഞ ആര് വർഷമായി .വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഒരു പൊതുവേദിയാണ് ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍.ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ്‌ (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ ലയ്ന്‍ സജീവമാകുന്നത് . വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.മെയ് 12ന് ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന ദദ്രാസനാധിപന്‍റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റൺ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും, പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈ മെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. E Mail–tamathew@hotmail.com, cvsamuel8@gmail.com Phone–ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602 (കോർഡിനേറ്റർ)...

Read More

ക്‌നായി തൊമ്മനെ വിശുദ്ധ്‌നായി പ്രഖ്യാപിക്കുക: ക്നാനായ സമുദായ സംരക്ഷണ സമിതി ടെക്സാസ് റീജിയൻ

സാൻ അന്റോണിയോ: ക്നാനായ സഭയുടെ ശ്രേഷ്ഠ പിതാവ് ക്നായി തൊമ്മനെ വിശുദ്ധനായി കത്തോലിക്കാ സഭ എത്രയും വേഗം പ്രഖ്യാപിക്കുന്നതിന് നടപടിക്രമങ്ങൾ കൈക്കൊള്ളണമെന്ന് ടെക്സസിൽ കൂടിയ ക്നാനായ സമുദായ സംരക്ഷണ സമിതി (KSSS) ടെക്സാസ് റീജിയൻ ആവശ്യപെട്ടു. ഇതിനുവേണ്ടി കത്തോലിക്ക സഭ ഇതുവരെ ശ്രമങ്ങൾ ഒന്നും നടത്താത്തതിലുള്ള അമർഷവും ഉത്ക്കണ്ഠയും യോഗം രേഖപ്പെടുത്തി. ക്നാനായ സമുദായ സംരക്ഷണ സമിതിയുടെ ടെക്സാസ് റീജിയന്റെ ഔദ്യോഗിക ഉത് ഘാടനവും ക്നായി തൊമ്മൻ ദിനാചരണത്തോടുമനുബന്ധിച്ചായിരുന്നു ഈ ആവശ്യം. KSSS ടെക്സാസ് റീജിയന്റെ അഭിമുഖത്തിൽ മാർച്ച് മാസം 29 ഞായറാഴ്ച ക്നായി തൊമ്മന്റെ ദിനം കോവിഡിന്റെ മഹാമാരിയുടെ പശ്ചാത്തലത്തിൽ ടെലികോൺഫ്രൻസിലൂടെ ടെക്സാസിൽ വിവിധ ഭാഗങ്ങളിലായി ഉള്ള ക്നാനായ മക്കൾ ആചരിച്ചു. പ്രസ്തുത മീറ്റിംഗിൽ കൊവിഡ് രോഗം നമ്മുടെ ഇടയിൽ ഉണ്ടാക്കിയ വേദനകൾ പരസ്പരം പങ്കുവച്ചു. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം വരെയും വണങ്ങിയിരുന്ന വിശുദ്ധനായിരുന്നു ക്നായി തോമ. കേരളകൈസ്ത്രവ സഭ അംഗീകരിച്ചതും കുർബാന മദ്ധ്യെ ദേവാലയത്തിൽ വണങ്ങിയിരുന്ന വിശുദ്ധ ക്നായി തോമ്മ ആകമാന സുറിയാനി സഭയുടെ അഭിവാജ്യഘടകവും കേരള സാമൂഹ്യ പരിഷ്കർത്താവും കച്ചവടം പ്രമുഖനും ആയിരുന്നു. അന്തോക്യൻ പാത്രിയർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് സക്കാ പ്രഥമൻ ബാവ തിരുമനസ്സു കൊണ്ട് വിശുദ്ധ പദവിയിലേക്ക് റികാനോനസ് ചെയ്ത് ഉയർത്തിയിട്ടുള്ളതായ ക്നായി തോമായെ, കത്തോലിക്ക സഭയിലെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ച്‌, റോമിലെ പരിശുദ്ധ സിംഹാസനാധിപൻ മാർപ്പാപ്പ തിരുമനസിനോട് അപേക്ഷിക്കുന്നതിനു ഇന്ത്യൻ കത്തോലിക്കാ സമൂഹവൂം കേരള സുറിയാനി സഭയും പ്രത്യേകിച്ച്‌ സീറോ മലബാർ മലങ്കര മേലദ്ധ്യക്ഷന്മാരും കോട്ടയം അതിരൂപത നേതൃത്വവും എത്രയും പെട്ടെന്ന് ശ്രമങ്ങൾ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ക്നായി തൊമ്മന്റെ വിശുദ്ധികരണത്തിനായി വേണ്ട രേഖകളും മറ്റും ശേഖരിച്ച് സമയബന്ധിതമായി ക്രോഡീകരിയ്ക്കാൻ ഒരു കമ്മറ്റിയെ ചുമതലപെടുത്തി. വിദേശത്തും നാട്ടിലൂം എല്ലാ ക്നാനാനായക്കാരുടെയും ഭവനങ്ങളിലും ഇടവകയിലും ക്നാനായക്കാരുടെ സ്ഥാപനങ്ങളിലും അദ്ദേഹത്തിന്റെ ഛായ ചിത്രം പ്രദര്‍ശിപ്പിക്കണം ആയതിലേക്ക് ആവശ്യമുളള സ്ഥലങ്ങളിൽ ക്നായി തൊമ്മന്റെ ഛായ ചിത്രം എത്തിച്ചു വേണ്ട സഹായം ചെയ്തുകൊടുക്കാനും KSSS എക്സിക്യൂട്ടിവ് അംഗങ്ങൾ പ്രതിജ്ഞാബദ്ധമായിരിക്കും. അതോടൊപ്പം കമ്യൂണിറ്റി സെന്ററുകളിൽ ക്നായി തൊമ്മന്റെ പ്രതിമയും സ്ഥാപിക്കുന്നതിന് മറ്റ് സംഘടനകളുമായി കൂട്ടായി പ്രവർത്തനം നടത്തുവാനും തീരുമാനിച്ചു. മേൽകാര്യം നടത്തിയ്ക്കുവാൻ കോട്ടയം അതിരൂപതയ്ക്ക് വിദേശത്തും ഇന്ത്യയിലും ഉള്ള എല്ലാ സമുദായ സഭ സംഘടനകളും വിവരങ്ങൾ ശേഖരിച്ച് നൽകാൻ എല്ലാ ക്നാനായക്കാരുടെയും മറ്റുള്ളവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും യോഗം ആവശ്യപ്പെട്ടു. ക്നാനായ സമുദായം എന്നത് ഒരു വികാരമാണ്. ഈ വൈകാരികതയുടെ ഇഴയടുപ്പം ആണ് നമ്മെ ഒന്നിപ്പിക്കുന്നത്. നൂറ്റാണ്ടുകളുടെ പൈതൃകം പേറുന്ന ക്നാനായ പാരമ്പര്യം നമ്മുടെ ജീവനും ജീവിതവും ആണ് .ഇന്ന് ഈ വ്യതിരിക്ത സമുദായ ത്തിൻ്റെ വംശ മഹത്വത്തെ തകർക്കുവാൻ ഇറങ്ങി പുറപ്പെട്ട ചില സംഘടിത ശക്തികൾ ഉണ്ട് .അക്കൂടെ നമ്മുടെ കൂട്ടത്തിൽ പെട്ടവരും ഉണ്ട് എന്നത് വേദനാജനകമാണ് . സഭയോടൊത്തു ചിന്തിക്കുക എന്ന് സഭാ നേതൃത്വം ആഹ്വാനം ചെയ്യുന്നുണ്ട്. സഭ ആർക്കുവേണ്ടി ചിന്തിക്കുന്നു എന്നതൊരു മറുചോദ്യമാണ്. സഭ, ഈ സമുദായത്തിന് അനുകൂലം അല്ലെങ്കിൽ പിന്നെ സമുദായ സ്നേഹികൾ എന്ത് നിലപാട് എടുക്കണം എന്നത് ചിന്തനീയമാണ്. രണ്ടുവർഷം മുൻപ്കേരളത്തിൽ സ്ഥാപിതമായ ക്നാനായ സമുദായ സംരക്ഷണ സമിതി സമുദായത്തിനെതിരെയുള്ള നീക്കങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. ആ പരിശ്രമങ്ങൾക്ക് പ്രചോദനവും ഊർജ്ജവും നൽകുവാൻ ടെക്സാസ് ക്നാനായ സമുദായ റീജിയൺ മുന്നോട്ടു വന്നിരിക്കുന്നു എന്ന കാര്യം അഭിമാനപൂർവ്വം അറിയിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. . ഈ സംരംഭത്തിന് അമേരിക്കയിലെ എല്ലാ ക്നാനായ സഹോദരങ്ങളുടെയും സഹകരണവും പ്രാർത്ഥനയും ആവശ്യമുണ്ടെന്ന് അറിയിച്ചു. ഈ ഉദ്യമം ക്നാനായ സമുദായത്തിന്റെ സംരക്ഷണത്തിനു വേണ്ടി മാത്രമാണെന്നും അല്ലാതെ നിലവിലുള്ള ഒരു ക്നാനായ സംഘടനയ്ക്കും ബദലല്ല എന്നും ഭാരവാഹികൾ അറിയിച്ചു. തോമസ് മുകളേൽ, ബിനോയ് കേളച്ചന്ദ്ര, ആന്റണി വാണിപ്പുരയ്ക്കൽ, ഫിലിപ്പ് ആടുപാറ, സാബു വെളുത്തെടത്ത്,സ്റ്റീഫൻ മറ്റത്തിൽ,ജോബി ജോസഫ് കാവുതറ, ഷിജു കണ്ണച്ചാൻ തുടങ്ങിയവർ ചർച്ചകൾക്കു നേതൃത്വം നൽകി. നോർത്ത് അമേരിക്കയിൽ മറ്റു ഇതര സ്ഥലങ്ങളിൽ KSSS യൂണിറ്റുകൾ സ്ഥാപിയ്ക്കുവാൻ താല്പര്യപ്പെടുന്നവർക്കും ക്നായി തൊമ്മനെ വിശുദ്ധ പദവിയിലേക്ക് നാമകരണം ചെയ്യുന്നതിലേക്ക് സഹകരിക്കുവാനും മറ്റു സമാന വിഷയങ്ങളെ കുറിച്ച് കൂടുതൽ അറിയുവാനും സ്റ്റീഫൻ മറ്റത്തിൽ...

Read More

കോവിഡിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് ബ്രിട്ടനും യൂറോപ്യൻ യൂണിയനും

ലണ്ടൻ: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് ബ്രിട്ടനും യൂറോപ്യൻ യൂണിയനും. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോണ്‍ ഡെർ ലിയെനും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വെള്ളിയാഴ്ചയാണ് ഇരുവരും തമ്മിൽ ചർച്ച നടത്തിയത്. ഇതുവരെയുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പരസ്പരം അഭിനന്ദിക്കാനും ഇരുകൂട്ടരും മറന്നില്ല. 2020 ജനുവരി 31നാണ് ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂണിയൻ...

Read More