Author: George Kakkanatt

ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് വന്ന കുട്ടിക്ക് കൊവിഡ്

തിരുവനന്തപുരം : ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് വന്ന കുട്ടിക്ക് കൊവിഡ് വൈറസ് ഉണ്ടെന്ന് സ്ഥിരീകരിച്ച്‌ തമിഴ്‌നാട് . ഇതേ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് വന്ന കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി . ചെന്നൈയില്‍ നിന്ന് കുടുംബാംഗങ്ങള്‍ക്ക് ഒപ്പം ചൊവ്വാഴ്ചയാണ് കുട്ടി കേരളത്തിലെത്തിയത് . കുട്ടിയുടെ സ്രവം കേരളത്തിലും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ചെന്നൈയില്‍ മാത്രം കഴിഞ്ഞ ദിവസം 316 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5409 ലേക്കെത്തി . അതേസമയം കേരളത്തില്‍ കഴിഞ്ഞദിവസം ആര്‍ക്കും കൊവിഡ് വൈറസ് സ്ഥിരീകരിച്ചിട്ടില്ല. അഞ്ച് പേര്‍ രോഗമുക്തരാകുകയും ചെയ്തു . ഇനി 25 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 474 പേര്‍ രോഗമുക്തി...

Read More

ലോ​ക്ക്ഡൗ​ണ്‍ ലംഘനം; സം​സ്ഥാ​ന​ത്ത് ഇന്നലെ 2,052 പേ​ര്‍​ക്കെ​തി​രെ കേ​സ്;2,088 അറസ്റ്റ്

തി​രു​വ​ന​ന്ത​പു​രം : ലോ​ക്ക്ഡൗ​ണ്‍ നിയന്ത്രണങ്ങള്‍ ലം​ഘി​ച്ചു യാ​ത്ര ചെ​യ്ത​തി​നു സം​സ്ഥാ​ന​ത്ത് ഇന്നലെ 2,052 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു . 2,088 പേ​രെ​യും അ​റ​സ്റ്റു ചെ​യ്തു. 1,221 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു . മാ​സ്ക് ധ​രി​ക്കാതെ പുറത്തിറങ്ങിയതിന് 1,517 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക് ചു​വ​ടെ; (കേ​സി​ന്‍റെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​ര്‍, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ എ​ന്ന ക്ര​മ​ത്തി​ല്‍) ആ​പ​ല്‍​ഘ​ട്ട​ത്തി​ല്‍ തു​ണ​യാ​യ പൊ​ലീ​സി​നോ​ട്‌ ന​ന്ദി​പ​റ​യാ​ന്‍ എ​ട്ട് വ​യ​സ്സു​കാ​ര​ന്‍ സ്​​റ്റേ​ഷ​നി​ല്‍ എ​ത്തി കോ​വി​ഡ്; ആ​ഫ്രി​ക്ക‍​യി​ല്‍ ര​ണ്ട് ല​ക്ഷം പേ​ര്‍ മ​രി​ച്ചേ​ക്കാ​മെ​ന്ന് മുന്നറിയിപ്പ് നല്‍കി ‌ലോ​കാ​രോ​ഗ്യ സം​ഘ​ട​ന തി​രു​വ​ന​ന്ത​പു​രം സി​റ്റി – 62, 48, 22 തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ – 234, 240, 128 കൊ​ല്ലം സി​റ്റി – 256, 273, 174 കൊ​ല്ലം റൂ​റ​ല്‍ – 106, 113, 88 പ​ത്ത​നം​തി​ട്ട – 71, 96, 25 ആ​ല​പ്പു​ഴ- 270, 280, 204 കോ​ട്ട​യം – 40, 57, 6 ഇ​ടു​ക്കി – 166, 100, 80 എ​റ​ണാ​കു​ളം സി​റ്റി – 16, 37, 1 എ​റ​ണാ​കു​ളം റൂ​റ​ല്‍ – 120, 124, 60 തൃ​ശൂ​ര്‍ സി​റ്റി – 104, 120, 84 തൃ​ശൂ​ര്‍ റൂ​റ​ല്‍ – 68, 78, 40 പാ​ല​ക്കാ​ട് – 93, 110, 60 മ​ല​പ്പു​റം – 82, 113, 45 കോ​ഴി​ക്കോ​ട് സി​റ്റി – 83, 83, 70 കോ​ഴി​ക്കോ​ട് റൂ​റ​ല്‍ – 32, 3, 28 വ​യ​നാ​ട് – 80, 16, 46 ക​ണ്ണൂ​ര്‍ – 155, 162, 53 കാ​സ​ര്‍​ഗോ​ഡ് – 14, 35,...

Read More

കേരളത്തിന് അഭിമാനം: ‘വോഗ് വാരിയേഴ്സ്’ പട്ടികയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയും

ലോകപ്രശസ്ത ഫാഷന്‍/ ലൈഫ്സ്‌റ്റൈല്‍ മാഗസിന്‍ വോഗ് അവതരിപ്പിക്കുന്ന വോഗ് വാരിയേഴ്സ് പട്ടികയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയും. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള വനിതകളെ ആദരിക്കാനാണ് കോവിഡ് വാരിയേഴ്സ് സീരിസ് അവതരിപ്പിച്ചിരിക്കുന്നത്. .മഹാവ്യാധിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുന്ന ആരോഗ്യമന്ത്രിയെന്ന തലക്കെട്ടിലാണ് ടീച്ചറെക്കുറിച്ചുള്ള ലേഖനം. നിപ്പ വൈറസിന് ശേഷം, പൊതുജനാരോഗ്യമെന്ന ലക്ഷ്യവുമായി കൊറോണ വൈറസുമായുള്ള യുദ്ധത്തില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി മുന്നിട്ട് നില്‍ക്കുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു. അധ്യാപികയായി കരിയര്‍ ആരംഭിച്ച അവര്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.2018ല്‍ നിപ്പ വൈറസിനെ വിജയകരമായി നേരിടുന്നതിന് സഹായിച്ചത്, മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്ന് അവര്‍ നടത്തിയ മികച്ച ആസൂത്രണങ്ങളും അവയുടെ നടപ്പാക്കലുമാണ്. ഒരിക്കല്‍ കൂടി അവര്‍ ഒരു മഹാമാരിയില്‍ നിന്ന് കേരളത്തെ കരകയറ്റുകയാണെന്നും വോഗ് ലേഖനത്തില്‍...

Read More

രാജ്യത്ത് കോവിഡ് ബാധ 52,000 കടന്നു, മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരം…

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം 52,000 കടന്നിരിയ്ക്കുകയാണ്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്‌ രാജ്യത്ത് ഇതുവരെ 52,952 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,561 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചി രിയ്ക്കുന്നത്‌. കൂടാതെ, വൈറസ് ബാധ മൂലം ഇതുവരെ 1,783 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 89 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ രാജ്യത്ത് ഇതുവരെ 15,267 പേര്‍ക്കാണ് രോഗം സുഖപ്പെട്ടത്. അതേസമയം, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി അതി രൂക്ഷമാണ്. മുംബയില്‍ മാത്രം രോഗികളുടെ എണ്ണം പതിനായിരം കടന്നതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗ‌ര്‍വാളിന്‍റെ നേതൃത്വത്തിലുള്ള സംഘം മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ടു. എട്ട് ഡോക്ടര്‍മാരും ഈ സംഘത്തിലുണ്ട്. മഹാരാഷ്ട്ര 14,541, ഗുജറാത്ത് 5,804, ഡല്‍ഹി 4,898, തമിഴ്നാട് 3,550 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ വൈറസ് ബാധ റിപ്പോര്‍ട്ട്. അതേസമയം, മുംബെയിലെ ലോക് മാന്യ തിലക് ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ കോവിഡ് രോഗിയുടെ മൃതദേഹം മറ്റുരോഗികളുടെ ബെഡിന് സമീപം കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബി.ജെ.പി എം.എല്‍.എ നിതേഷ് റാണയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കോവിഡ് വാര്‍ഡിലെ ദുരവസ്ഥയില്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണവും മഹാരാഷ്ട്രയില്‍ വര്‍ധിക്കുകയാണ്. ഇതുവരെ 531 പോലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഒരു എ.എസ്.ഐ കൂടി മരിച്ചതോടെ മരിച്ച പോലീസുകാരുടെ എണ്ണം അഞ്ചായി. മുംബയില്‍ ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനും കോവിഡ് ബാധിച്ച്‌ ഇന്നലെ മരിച്ചു. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിലും ഡല്‍ഹിയിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. തമിഴ്‌നാട്ടില്‍ ഇന്നലെ 508 പുതിയ കോവിഡ് കേസുകളാണുണ്ടായത്. സംസ്ഥാനത്ത് ഇതുവരെ 3,550 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഇതുവരെ 4,898 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 64 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഞ്ചാബ്, രാജസ്ഥാന്‍, കര്‍ണാടക, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം...

Read More

തെഹ്റാനില്‍ ഭൂകമ്ബം; ഒരാള്‍ മരിച്ചു 11 പേര്‍ക്ക് പരിക്കേറ്റു

തെഹ്റാന്‍: ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ 5.1 തീവ്രതയില്‍ ഭൂകമ്ബം. ഒരാള്‍ മരിച്ചു 11 പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ തെഹ് റാന്‍ സ്വദേശിയായ 60കാരനാണ് മരിച്ചത്. ഗിലാവന്ത് പട്ടണം സ്വദേശികളായ അഞ്ചു പേര്‍ക്കും കിഴക്കന്‍ തെഹ് റാന്‍ സ്വദേശികളായ ആറു പേര്‍ക്കുമാണ് പരിക്കേറ്റതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് കൈനുഷ് ജഹന്‍പുര്‍ അറിയിച്ചു. തെഹ് റാന് 69 കിലോമീറ്റര്‍ വടക്ക് കിഴക്ക് ദമാവന്ദ് പട്ടണത്തില്‍ ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്ബത്തിന്‍റെ പ്രഭവ കേന്ദ്രം. ആദ്യത്തെ ശക്തിയേറിയ ഭൂകമ്ബത്തിന് പിന്നാലെ എട്ട് തുടര്‍ ചലനങ്ങളും ഉണ്ടായെന്നും...

Read More