Author: Editorial Team

‘അധ്യാപകൻ വിഡ്ഢി എന്ന് വിളിച്ചു, സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലം, വീട്ടുകാരെ കളിയാക്കി സംസാരിച്ചു’; നിതിൻ രാജിന്റെ ശബ്ദസന്ദേശം പുറത്ത്

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഡെന്റൽ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപകർ കൂട്ടത്തോടെ അധിക്ഷേപിച്ചെന്ന് നിതിൻ രാജ് കൂട്ടുകാരോട് പറയുന്ന ശബ്ദസന്ദേശം പുറത്ത് വന്നു. അധ്യാപകൻ വിഡ്ഢി എന്ന് വിളിച്ചുവെന്നും സ്റ്റാഫ്‌ റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണെന്നും നിതിൻ രാജ് കൂട്ടുകാരോട് പറയുന്നുണ്ട്. വീട്ടുകാരെ കളിയാക്കി സംസാരിച്ചു. ഇന്റേണൽ മാർക്ക് കുറച്ചത് കുടുംബത്തിന് സർപ്രൈസ് നൽകാൻ എന്നും പറഞ്ഞു. സഹപാഠികൾക്കിടയിൽ വച്ച് നിരന്തരം അപമാനിച്ചെന്നും നിതിൻ രാജ്...

Read More

കുംഭമേള താരത്തിന്റെ വിവാഹം: മാതാപിതാക്കളുടെ മൊഴിയെടുത്തു, വ്യാജരേഖ ചമച്ചതിൽ തെളിവുകൾ ശേഖരിച്ചു, അന്വേഷണം ഊർജിതമാക്കി മധ്യപ്രദേശ് പൊലീസ്

കുംഭമേള താരത്തിന്റെ വിവാഹത്തിൽ അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. വ്യാജ രേഖ ഉണ്ടാക്കിയതിൽ തെളിവുകൾ ശേഖരിച്ചു. കൂടൂതൽ പേരെ പ്രതിയാക്കുന്നതിൽ നിയമോപദേശം തേടിയിരിക്കുകയാണ് മഹേശ്വർ പൊലീസ്. ഈ മാസം 22ന് പൂർണ്ണമായ റിപ്പോർട്ട് ദേശീയ പട്ടികവർഗ്ഗ കമ്മീഷന് സമർപ്പിക്കുമെന്ന് മധ്യപ്രദേശ് പൊലീസ്...

Read More

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; നടുക്കുന്ന ക്രൂരത കായംകുളത്ത്

കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ കൊടും ക്രൂരത. രക്ഷകന്റെ വേഷത്തിൽ എത്തിയ വ്യാപാരി നേതാവ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു. ഈ മാസം നാലിന് പുലർച്ചെ കായംകുളത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡണ്ട് സിനിൽ സബാദിനെതിരെ ആണ് പരാതി. സംഭവം പുറത്തുപറയരുതെന്ന് സിനിൽ സബാദും അയാളുടെ ആളുകളും ഭീഷണിപ്പെടുത്തിയെന്ന് യുവതി വെളിപ്പെടുത്തി. പരാതിയിൽ നിന്ന് പിന്മാറാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തുവെന്നും യുവതി പറഞ്ഞു. സംഭവ ദിവസംതന്നെ യുവതി പരാതി നൽകിയിട്ടും ഉന്നത സ്വാധീനമുള്ള പ്രതിക്കെതിരെ പോലീസ് കേസെടുത്തത് ഒഴിച്ചാൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ ഇതുവരെ വൈദ്യപരിശോധന നടത്തിയില്ല, രഹസ്യമൊഴിയും രേഖപ്പെടുത്തിയില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും പൊലീസിൽ നിന്ന് ഇതുവരെ നീതി ലഭിച്ചില്ലെന്നാണ് യുവതിയുടെ...

Read More

ചർച്ച പരാജയം, ഒരു കരാറുമില്ലാതെ മടങ്ങുകയാണെന്ന് ജെഡി വാൻസ്; അമേരിക്കയുടെ നിബന്ധനകൾ ഇറാൻ അംഗീകരിച്ചില്ല

ഇസ്ലാമാബാദ്: യുഎസ് – ഇറാൻ ചർച്ചയിൽ ധാരണയിൽ എത്താൻ കഴിഞ്ഞില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. 21 മണിക്കൂറിലേറെ മാരത്തണ്‍ ചർച്ച നടന്നു. റെഡ് ലൈൻ നിശ്ചയിച്ചെന്നും ഇറാൻ ആണവ ആയുധം ഉണ്ടാക്കരുത് എന്നതാണ് പ്രധാനമെന്നും യുഎസ് വൈസ് പ്രസിഡന്‍റ് പറഞ്ഞു. ഇത് അമേരിക്കയുടെ അവസാനത്തെ ഏറ്റവും മികച്ച ഓഫറാണെന്നും ഇറാൻ സ്വീകരിക്കുമോ എന്ന് അറിയാൻ കാത്തിരിക്കുന്നുവെന്നും ജെ ഡി വാൻസ് പ്രതികരിച്ചു. “അവർ ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കില്ലെന്ന് തീരുമാനിച്ചു. പ്രസിഡന്റ് (ഡോണൾഡ് ട്രംപ്) പറഞ്ഞത് ഒരു കരാറിലെത്താൻ ശ്രമിക്കണമെന്നാണ്. നിർഭാഗ്യവശാൽ, ഒരു പുരോഗതിയും ഉണ്ടായില്ല”- എന്നാണ് ജെ ഡി വാൻസ് മാധ്യമങ്ങളോട് പറഞ്ഞത്. 40 ദിവസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തിൽ ഒത്തുതീർപ്പിലെത്താൻ കഴിയാതെ ചർച്ചകൾ വഴിമുട്ടിയ സാഹചര്യമാണ്. അതിനിടെ ഇറാനും പ്രോക്സികൾക്കും എതിരായ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ചർച്ചയുടെ ഫലം എന്തുതന്നെയായാലും അമേരിക്ക വിജയിക്കുമെന്നും ചർച്ചയുടെ ഫലത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ പറഞ്ഞത്. ചർച്ച സൗഹൃദ അന്തരീക്ഷത്തിൽ പുരോഗമിച്ചെങ്കിലും ശുഭകരമായ വിവരങ്ങൾ ഇല്ലെന്ന് ഇറാൻ ഏജൻസികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ജെഡി വാൻസിന്‍റെ പ്രതികരണം. അതിനിടെ നിയന്ത്രണങ്ങളോടെ ഹോർമുസിൽ കപ്പൽ ഗതാഗതം തുറന്നു എന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് വിശദമാക്കിയത്. എന്നാൽ സൈനിക കപ്പലുകൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന നിലപാടിലാണ്...

Read More

ശു​ചി​മു​റി​യു​ടെ ചു​മ​രും തു​ര​ന്ന് മും​ബൈ​യി​ലേ​ക്ക്; വി​നീ​ഷി​ന് വി​ന​യാ​യ​ത് നാ​ട്ടി​ലെ ബ​ന്ധു​വി​നെ വി​ളി​ച്ച​ത്

കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ശു​ചി​മു​റി​യു​ടെ ചു​മ​ര്‍ തു​ര​ന്ന് ര​ക്ഷ​പ്പെ​ട്ട കൊ​ല​ക്കേ​സ് പ്ര​തി പി​ടി​യി​ൽ. ദൃ​ശ്യ കൊ​ല​ക്കേ​സി​ലെ പ്ര​തി വി​നീ​ഷ് ആ​ണ് മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ലാ​കു​ന്ന​ത്. മും​ബൈ​യി​ൽ നി​ന്നാ​ണ് വി​നീ​ഷി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു പ്ര​തി മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ശു​ചി​മു​റി​യു​ടെ ചു​മ​ര്‍ തു​ര​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്. വി​നീ​ഷി​നെ ഞാ​യ​റാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും. മും​ബൈ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് പ്ര​തി പി​ടി​യി​ലാ​യ​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. മൂ​ന്ന് മാ​സ​മാ​യി മും​ബൈ​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു വി​നീ​ഷ്. ഇ​തി​നി​ടെ നാ​ട്ടി​ലു​ള്ള ഒ​രു ബ​ന്ധു​വി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ വി​നീ​ഷ് ശ്ര​മി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ്ര​തി​യു​ടെ ട​വ​ര്‍ ലൊ​ക്കേ​ഷ​ൻ സം​ബ​ന്ധി​ച്ച സൂ​ച​ന പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് മും​ബൈ​യി​ലെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം ര​ണ്ട് മാ​സ​മാ​യി പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ​ട് കൂ​ടി പ്ര​തി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്നാ​ണ് വി​വ​രം. 2021 ജൂ​ൺ 17ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​ണ​യം നി​ര​സ​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ ദൃ​ശ്യ​യെ...

Read More