Author: Editorial Team

എൽഡിഎഫിന് ഭരണത്തുടർച്ചയെന്ന് സംസ്ഥാന ഇൻ്റലിജൻസ്, 74-75 സീറ്റുകൾ ലഭിക്കും; മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി

തിരുവനന്തപുരം: എൽഡിഎഫിൻ്റെ ഭരണം തുടർച്ച ഉറപ്പെന്ന് സംസ്ഥാന ഇൻ്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട്. മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഭരണത്തുടർച്ചയുണ്ടാകുമെന്ന് വിജിലൻസ് ചൂണ്ടിക്കാണിക്കുന്നത്. എൽഡിഎഫിന് 74-75 സീറ്റുകൾ ലഭിച്ചേക്കുമെന്നാണ് ഇൻ്റലിജൻസ് മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. എൽഡിഎഫിന് ഉറച്ച 67 സീറ്റും യുഡിഎഫിന് ഉറച്ച 45 സീറ്റുമാണ് ഉള്ളതെന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. ബിജെപിക്ക് മഞ്ചേശ്വരം, പാലക്കാട്, നേമം സീറ്റുകളിൽ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.  24 മണ്ഡലങ്ങളിൽ കടുത്ത പേരാട്ടമാണ് നടക്കുന്നതെന്നും ഇൻ്റലിജൻസ് റിപ്പോർട്ടിലുണ്ട്. കടുത്ത മത്സരം നടക്കുന്ന 24 സീറ്റുകളിൽ 12 എണ്ണം എൽഡിഎഫിനും 10 എണ്ണം യുഡിഎഫിനും രണ്ടെണ്ണം ബിജെപിക്കും അനുകൂലമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മന്ത്രിമാർ ഉൾപ്പെടെ കടുത്ത മത്സരം നേരിട്ടുവെന്ന സൂചനയാണ് റിപ്പോർട്ടിലുള്ളത്. ധനകാര്യമന്ത്രി കെ എൻ ബാല​ഗോപാൽ വിജയിക്കുമെങ്കിലും ഭൂരിപക്ഷം 2000ത്തിൽ താഴെയായിരിക്കുമെന്നാണ് റിപ്പോർട്ട്. പത്തനാപുരത്ത് കെ ബി ​ഗണേഷ് കുമാറിൻ്റെ ലീഡ് 1000ത്തിൽ താഴെ ആയിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. കണ്ണൂരിലെ പല മണ്ഡ‍ലങ്ങളിലും എൽഡിഎഫിന് ഭൂരിപക്ഷം കുറയുമെന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ടിലുള്ളത്. പാലക്കാട് ജില്ലയിൽ നിന്നാണ് എൽഡിഎഫിന് ഏറ്റവും കൂടുതൽ സീറ്റ് ലഭിക്കുക എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിൽ എട്ട് വീതം എൽഡിഎഫിന് സീറ്റുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്. 100 സീറ്റിലധികം നേടി അധികാരത്തിൽ എത്തുമെന്നാണ് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണു​ഗോപാൽ എന്നിവർ വിജയ പ്രതീക്ഷ പങ്കുവെച്ചിരുന്നു. 85 സീറ്റുകളിൽ അധികം നേടി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നാണ് മുസ്ലിം ലീ​ഗിൻ്റെ...

Read More

പ്രതിസന്ധികളും വികസനവും; ന്യൂയോർക്ക് മേയർ പദവിയിൽ 100 ദിവസം പൂർത്തിയാക്കി മംദാനി

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക നഗരമായ ന്യൂയോർക്കിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‍ലിം വംശജൻ സൊഹ്‌റാൻ മംദാനി തന്റെ ഭരണത്തിന്റെ 100 ദിവസങ്ങൾ പൂർത്തിയാക്കുന്നു. സാധാരണക്കാരുടെ ജീവിതച്ചെലവ് കുറക്കുമെന്ന വാഗ്ദാനവുമായി അധികാരമേറ്റ ഈ യുവ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവ്, ചുരുങ്ങിയ കാലയളവിനുള്ളിൽ ശ്രദ്ധേയമായ ചില മാറ്റങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു. മംദാനിയുടെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കപ്പെടുന്നത് നഗരത്തിലെ എല്ലാവർക്കും സൗജന്യ ശിശുപരിചരണ സൗകര്യം ഉറപ്പാക്കിയതാണ്. ഇതിനായി ഗവർണർ കാത്തി ഹോച്ചലുമായി ചേർന്ന് 1.2 ബില്യൺ ഡോളറിന്റെ ഫണ്ട് അദ്ദേഹം അനുവദിച്ചു. ജൂൺ മുതൽ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് ഡേകെയർ സെന്ററുകളിൽ മുൻഗണന ലഭിക്കും. ഇതിനുപുറമെ, നഗരത്തിലെ റോഡുകളിലെ ഒരു ലക്ഷത്തോളം കുഴികൾ അടച്ചുതീർത്തതും ജനശ്രദ്ധയാകർഷിച്ചു. ചെറിയ കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കി ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മംദാനി പറഞ്ഞു. നഗരത്തിലെ 62 ശതമാനം ജനങ്ങൾക്കും ആവശ്യമായ വരുമാനമില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഭക്ഷ്യവസ്തുക്കൾക്കും വീട്ടുവാടകക്കുമായി ഒരു സാധാരണ കുടുംബത്തിന് പ്രതിവർഷം 40,000 ഡോളറിന്റെ കുറവുണ്ടെന്നും ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കറുത്ത വർഗ്ഗക്കാരെയും ഹിസ്പാനിക് വംശജരെയുമാണെന്നും മേയർ ചൂണ്ടിക്കാട്ടി. നഗരത്തെ സാധാരണക്കാർക്ക് താങ്ങാനാവുന്നതാക്കി മാറ്റുകയാണ് തന്റെ പ്രധാന ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അതിസമ്പന്നർക്ക് മേൽ കൂടുതൽ നികുതി ചുമത്താനുള്ള മംദാനിയുടെ നീക്കം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. നികുതി വർദ്ധിപ്പിച്ചാൽ കോടീശ്വരന്മാർ നഗരം വിടുമെന്നാണ് വിമർശകരുടെ വാദം. കൂടാതെ, മംദാനിയുടെ വംശീയ പശ്ചാത്തലത്തിന്റെ പേരിൽ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളിൽ നിന്ന് വംശീയ അധിക്ഷേപങ്ങളും ഭീഷണികളും അദ്ദേഹം നേരിടുന്നുണ്ട്. മേയറുടെ വസതിയായ ഗ്രേസി മാൻഷന് മുന്നിൽ നടന്ന പ്രതിഷേധം വൻ സംഘർഷത്തിലാണ് കലാശിച്ചത്.വെല്ലുവിളികൾക്കിടയിലും സാധാരണക്കാരുടെ പ്രശ്നങ്ങൾ നഗരഭരണത്തിന്റെ കേന്ദ്രസ്ഥാനത്ത് എത്തിക്കാൻ കഴിഞ്ഞു എന്നതാണ് മംദാനിയുടെ ആദ്യ 100 ദിവസങ്ങളുടെ...

Read More

ഒരു കോടി മാസ വരുമാനം വന്ന ഇന്‍സ്റ്റ അക്കൗണ്ട് പൂട്ടി? ‘പര്‍പ്പിള്‍ ഹാല്‍സിയനെ’ അന്വേഷിച്ച് ഫോളോവേഴ്സ്

ഭീമമായ പ്രതിമാസ വരുമാനം നേടുന്നതിന്‍റെ പേരില്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആയിരുന്നു പര്‍പ്പിള്‍ ഹാല്‍സിയന്‍ എന്ന പേരിലുള്ള അശ്വനി എയുടേത്. സബ്സ്ക്രൈബേഴ്സിന് മാത്രമായുള്ള എക്സ്ക്ലൂസീവ് കോണ്ടെന്‍റ് ആണ് അശ്വനി പങ്കുവച്ചിരുന്നത്. പ്രതിമാസം 390 രൂപ ഉണ്ടായിരുന്ന സബ്സ്ക്രിപ്ഷന്‍ 26,000 ല്‍ അധികം ആളുകള്‍ എടുത്തിരുന്നു. അതായത് ഒരു കോടിയില്‍ അധികം മാസ വരുമാനം. എന്നാല്‍ നിലവില്‍ ഈ അക്കൗണ്ട് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. ക്ഷമിക്കണം, ഈ പേജ് ലഭ്യമല്ല. നിങ്ങള്‍ ഫോളോ ചെയ്ത ലിങ്ക് ചിലപ്പോള്‍ തകര്‍ന്നിരിക്കാം. അതല്ലെങ്കില്‍ ഈ പേജ് നീക്കം ചെയ്തിരിക്കാം, എന്നാണ് പ്രസ്തുത പേജിനായുള്ള സെര്‍ച്ചില്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ലഭിക്കുന്ന മറുപടി. വരുമാനം കൊണ്ട് സമീപകാലത്ത് ശ്രദ്ധ നേടിയ ക്രിയേറ്റര്‍ ആയതിനാല്‍ത്തന്നെ പേജ് ലഭ്യമല്ലാതായതും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. 2.85 ലക്ഷം ഫോളോവേഴ്സ് ആണ് അശ്വനിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നത്. ഇന്ത്യയില്‍ തന്നെ ഇന്‍സ്റ്റ​ഗ്രാം സബ്സ്ക്രിപ്ഷനിലൂടെ ഏറ്റവും വരുമാനം നേടുന്ന ഇന്‍ഫ്ലുവന്‍സര്‍ എന്ന നിലയിലും അശ്വനിയെക്കുറിച്ച് സമീപകാലത്ത് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സെലിബ്രിറ്റികളായ പേളി മാണി, പ്രിയ വാര്യര്‍, അഹാന കൃഷ്ണ എന്നിവരേക്കാള്‍ സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്നു മോഡലായ അശ്വനിക്ക്. സമീപകാലത്ത് ഇന്‍സ്റ്റഗ്രാം സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണത്തിലെ നേട്ടം വാര്‍ത്തയായതിന് പിന്നാലെ നിരവധി റോസ്റ്റിം​ഗ് വീഡിയോകളും അശ്വനിക്കെതിരെ വന്നിരുന്നു. അത്തരത്തില്‍ ഒരു വീഡിയോ ചെയ്തയാള്‍ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണെന്നും അവര്‍ അറിയിച്ചിരുന്നു. ഒപ്പം റോസ്റ്റിം​ഗ് നടത്തുന്നവര്‍ക്കുള്ള ബോധവത്കരണം എന്ന നിലയ്ക്ക് ഒരു വീഡിയോയും അശ്വനി...

Read More

93 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പ ഒരുവർഷം കൊണ്ട് അടച്ചു; എങ്ങനെയെന്ന് പങ്കുവെച്ച് യുവതി

മാതാപിതാക്കൾക്ക് ബാധ്യതയാകാതെ വിദ്യാഭ്യാസ വായ്പ്പ ഒരു വർഷം കൊണ്ട് അടച്ചുതീർത്തത് എങ്ങനെയെന്ന് വെളിപ്പെടുത്തി യുവതി. യുഎസ്സിലെ സാൻഫ്രാൻസിസ്‌കോയിൽ ജീവിക്കുന്ന സാക്ഷി എന്ന ഇന്ത്യക്കാരിയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. മാസ്റ്റർ ഡിഗ്രി നേടാനായി യുഎസ്സിലേക്ക് പോയ സാക്ഷിക്ക് ഒരു ലക്ഷം ഡോളറാണ് (ഇന്നത്തെ നിരക്കിൽ ഏകദേശം 90 ലക്ഷം രൂപ) വിദ്യാഭ്യാസ വായ്പ്പ ഉണ്ടായിരുന്നത്. ‘എന്റെ ഒരുലക്ഷം ഡോളറിന്റെ വിദ്യാഭ്യാസ വായ്പ്പ ഞാൻ ഒരു വർഷം കൊണ്ട് അടച്ചുതീർത്തു. യുഎസ്സിൽ മാസ്റ്റർ ഡിഗ്രി ചെയ്യാനായി ഞാൻ ആ വായ്പ്പയെടുത്തപ്പോൾ അത് ഏകദേശം 80 ലക്ഷമായിരുന്നു. ഇതിന്റെ ഭാരം എന്റെ മാതാപിതാക്കൾക്കുമേൽ ഉണ്ടാകരുത് എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്റെ രണ്ട് വർഷത്തെ മാസ്റ്റേഴ്‌സ് പഠനകാലത്തുടനീളം ആ ചിന്തയാണ് എനിക്കുണ്ടായിരുന്നത്. ബിരുദം നേടി ഒരുവർഷത്തിനുശേഷം ഇന്റേൺഷിപ്പിന് അപേക്ഷിക്കുമ്പോഴും പുതിയൊരു രാജ്യത്ത് ജീവിതം കെട്ടിപ്പടുക്കുമ്പോഴുമെല്ലാം ഈ വിദ്യാഭ്യാസവായ്പ്പ എന്റെ മനസിലുണ്ടായിരുന്നു.’ -സാക്ഷി പറഞ്ഞു. ‘ആമസോണിലായിരുന്നു എന്റെ ഇന്റേൺഷിപ്പ്. അത് എന്നെ ഒരുപാട് സഹായിച്ചു. കാരണം, അവരെനിക്ക് നല്ലൊരു തുകയാണ് നൽകിയത്. ഞാനൊരു റിസർച്ച് അസിസ്റ്റന്റ് കൂടിയായിരുന്നു. ആ വരുമാനവും എന്നെ സഹായിച്ചു. ഒരു കാര്യം കൂടി പറയട്ടെ, ഞാൻ ഈ കടമ്പ ഒറ്റയ്ക്കല്ല മറികടന്നത്. എന്റെ കുടുംബമാണ് എനിക്ക് കരുത്തേകി ഒപ്പം നിന്നത്. പിന്നെ എന്റെ കാമുകനും ആ വർഷം മുഴുവൻ എനിക്ക് വലിയ പിന്തുണയേകി. പണത്തെ കുറിച്ചോർത്ത് ആധി പിടിച്ചിരിക്കുമ്പോൾ വരുമാനം മാത്രമല്ല, എല്ലാം ഓകെയാകും എന്ന് പറഞ്ഞ് ചേർത്തുപിടിക്കുന്ന ആളുകൾ ചുറ്റുമുണ്ടാകുക കൂടിയാണ് വേണ്ടത്.’ -സാക്ഷി തുടർന്നു. ‘ഞാൻ നിക്ഷേപമൊന്നും നടത്തിയിരുന്നില്ല, സാമ്പത്തികമായി ഒരു നീക്കവും നടത്തിയില്ല, മെച്ചപ്പെട്ട ജീവിതമായിരുന്നില്ല നയിച്ചത്. അച്ചടക്കത്തോടെ ജീവിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തത്. നന്നായി ജോലി ചെയ്യുക, നന്നായി സമ്പാദിക്കുക, അങ്ങനെ വായ്പ്പയുടെ ഭാരം എന്റെ ചുമലിൽ നിന്ന് ഇറക്കിവെക്കുക.’ -സാക്ഷി പറഞ്ഞു. സാക്ഷി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേരാണ് ഇതിനകം കണ്ടത്. ഒട്ടേറെ പേർ സാക്ഷിയുടെ നേട്ടത്തെ അഭിനന്ദിച്ച് കമന്റുകളിട്ടു....

Read More

സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും നടക്കില്ല: വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ മറുപടിയുമായി ഗണേഷ്‍കുമാര്‍

കൊല്ലം: വാഹന രൂപമാറ്റവുമായി ബന്ധപ്പെട്ട് വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, പ്രതിപക്ഷ നേതാവിന്‍റെ വാഗ്ദാത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാർ. കേന്ദ്ര സർക്കാരിന്റെ നിയമത്തെ മറികടക്കാനാവില്ലെന്നും സതീശന്‍റെ വാഗ്ദാനം നടപ്പാക്കാനാവില്ലെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. സതീശനല്ല രാഹുൽ ഗാന്ധി വന്നാലും കേന്ദ്രനിയമം മറികടക്കാൻ ആകില്ലെന്നും കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. കോടതി ഉത്തരവും മറികടക്കാൻ സാധിക്കില്ല. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ സുരക്ഷിതമായ രീതിയിൽ വാഹനങ്ങളുടെ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നത്. പ്രതിപക്ഷ നേതാവ് കഴിഞ്ഞ അഞ്ചുകൊല്ലം പറഞ്ഞ ഒന്നും സത്യമായിട്ടില്ല. വയനാട്ടിൽ വീട് വെച്ച് കൊടുക്കാൻ പറ്റാത്ത കോണ്‍ഗ്രസാണോ കേരളം ഭരിക്കാൻ പോകുന്നതെന്നും ഗണേഷ് പരിഹസിച്ചു. സതീശൻ തള്ളിന്‍റെ ആശാനാണ്. രാഹുൽ ഗാന്ധിയുടെ അ‌ഞ്ച് ഗ്യാരണ്ടിയും നടക്കാത്ത കാര്യങ്ങളാണ്. യു.ഡി.എഫിന്റെ ഗ്യാരണ്ടികളും കേരളത്തെ നശിപ്പിക്കുന്നതാണെന്നും ഗണേഷ് ആരോപിച്ചു.  മികച്ച ഭൂരിപക്ഷത്തിൽ പത്താനാപുരത്ത് വിജയിക്കുമെന്നും തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ ഇറങ്ങി വന്നു പറഞ്ഞുവെന്നും കെബി ഗണേഷ്‍കുമാര്‍. കടുത്ത മത്സരം ഉണ്ടായതായി കാണുന്നില്ലെന്നും കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. കേരളത്തിൽ വളരെ നല്ല രീതിയിൽ പോളിങ് നടന്നു. വൻ വര്‍ധനവെന്ന് പറയാൻ പറ്റില്ല. ആറ് ശതമാനമെങ്കിലും കൂടിയാലെ അസാധാരണമെന്ന് പറയാനാകു. കഴിഞ്ഞ തവണയും യു.‍ഡി.എഫ് വൻ വിജയം ഉണ്ടാകുമെന്ന് തന്നെ പറഞ്ഞിരുന്നുവെന്നും കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. സര്‍ക്കാരിന് നെഗറ്റീവില്ല. നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു.  സർക്കാരിനെതിരെയുള്ള വികാരമൊന്നും പ്രചാരണ രംഗത്തില്ല. വികാരം ആഞ്ഞടിക്കാൻ പ്രഭവ കേന്ദ്രം വേണം. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ന്യൂനപക്ഷത്തിന്‍റെ പിന്തുണ എൽ.ഡി.എഫിന് ലഭിച്ചു. യു.ഡി.എഫ് വിശ്വസിക്കാൻ പറ്റുന്ന സംവിധാനമല്ലെന്നും വയനാട് പുനരധിവാസം അതിന് ഉദാഹരണമാണെന്നും ഗണേഷ്‍കുമാര്‍...

Read More