Author: Editorial Team

‘നല്ല കുട്ടികളെ ചിലപ്പോള്‍ സ്വര്‍ഗത്തിലായിരിക്കും ആവശ്യം’; മകളുടെ ജന്മദിനത്തിൽ കുറിപ്പുമായി കെ എസ് ചിത്ര

അകാലത്തിൽ നഷ്ടമായ മകൾ നന്ദനയുടെ ജന്മദിനത്തിൽ വൈകാരിക കുറിപ്പ് പങ്കുവെച്ച് ഗായിക കെ.എസ് ചിത്ര. ‘സ്വർഗത്തിലെ മാലാഖ കുഞ്ഞെന്നാണ്’ മകൾ നന്ദനയെ ചിത്ര വിശേഷിപ്പിച്ചത്. ഹൃദയംതൊടുന്ന കുറിപ്പിനൊപ്പം മകളുടെ ചിത്രവും പങ്കുവച്ചാണ് ചിത്ര ജന്മദിനാശംസകൾ നേർന്നത്.  ‘ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുമകള്‍, സ്വര്‍ഗത്തിലെ ഞങ്ങളുടെ മാലാഖ- നീ ഞങ്ങളെ വിട്ടു വളരെ നേരത്തേ പോയി. നിനക്കായി ഞങ്ങള്‍ സ്വപ്‌നംകണ്ട ജീവിതം നയിക്കാന്‍ കൂടുതല്‍ സമയം കിട്ടിയിരുന്നെങ്കിലെന്ന്...

Read More

യൂറിക് ആസിഡ് ഹൈ ആണോ? കുറയ്ക്കാൻ 5 വിദ്യകളിതാ, ഗുളികയോ മരുന്നോ കഴിക്കേണ്ടതില്ല

പ്യൂരിനുകളുടെ തകർച്ചയിലൂടെ ശരീരത്തിൽ ഉൽ‌പാദിപ്പിക്കപ്പെടുന്ന ഒരു മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. സാധാരണയായി രക്തപ്രവാഹത്തിലൂടെ വൃക്കകളിലേക്ക് സഞ്ചരിച്ച് മൂത്രത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നു. ഇത് അമിതമായി ഉത്പാദിപ്പിക്കപ്പെടുകയോ വൃക്കകൾ ശരിയായി പുറന്തള്ളപ്പെടാതിരിക്കുകയോ ചെയ്താൽ, രക്തത്തിലെ അതിന്റെ അളവ് ഉയരും, ഇത് ഹൈപ്പർ യൂറിസെമിയ എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണ്. ഉയർന്ന യൂറിക് ആസിഡിന്റെ അളവ് ഭാരക്കുറവ്, ക്ഷീണം, വീക്കം എന്നിവയ്ക്ക് കാരണമാകും. പലരും ഇത് സന്ധി വേദനയുമായി മാത്രം ബന്ധപ്പെടുത്തുന്നു. എന്നാൽ ഇത് ഊർജ്ജം, ഉറക്കം, ദൈനംദിന ജീവിതം എന്നിവയെയും ബാധിക്കും. ഒരാളുടെ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെങ്കിൽ, ചെറിയ, ദൈനംദിന ശീലങ്ങൾ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. മരുന്നുകളെ ആശ്രയിക്കാതെ തന്നെ ഇത് ചെയ്യാൻ കഴിയും. അപ്പോൾ ആ കാര്യങ്ങളെക്കുറിച്ച് നമുക്ക്...

Read More

 കുഞ്ഞുണ്ടാകണമെന്നത് ഭയങ്കര ആഗ്രഹമായിരുന്നു, പക്ഷേ അത് നടന്നില്ല: ജുവൽ മേരി

മലയാളികൾക്ക് പ്രിയങ്കരിയായ അവതാരകയും നടിയുമാണ് ജുവൽ മേരി. തന്റെ വിവാഹബന്ധം വേർപിരിഞ്ഞതിനെക്കുറിച്ചും അമ്മയാകാൻ ആഗ്രഹിച്ചതിനെക്കുറിച്ചുമെല്ലാം തുറന്നുപറയുകയാണ് താരം. അടുത്തിടെ തന്റെ കാൻസർ അതിജീവന യാത്രയെക്കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. പിങ്ക് പോഡ‍്കാസ്റ്റ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജുവൽ മേരി. ”ഒരു വിവാഹബന്ധത്തിൽ ആയിരിക്കുമ്പോൾ നമ്മൾ സ്നേഹത്തിലാണ്. ഒരു കുടുംബമുണ്ടാക്കിയിരിക്കുകയാണ്. അതിൽ നിന്ന് പുറത്ത് കടക്കാം എന്ന തീരുമാനത്തിലെത്താൻ തന്നെ എനിക്ക് വർഷങ്ങളെടുത്തു. എന്റെ മനസ് 100% തകർന്ന് തരിപ്പണമായിരുന്നു. മനസ് മരവിച്ച അവസ്ഥയിൽ പോലും ഞാൻ ജോലി ചെയ്തിട്ടുണ്ട്. കാരണം പൈസ വേണം. ഇഎംഐ, കടം, വാടക എല്ലാമുണ്ട്.  മൂന്നു വർഷം കോടതിയിൽ കേസുണ്ടായിരുന്നു. ആദ്യത്തെ കുറേ ആഴ്ചകൾ കോടതിയിൽ പോകുന്നത് ആലോചിച്ച് തന്നെ എന്റെ ഉറക്കം പോയിരുന്നു. ഡിവോഴ്സ് മ്യൂച്വൽ ആയത് കൊണ്ട് ഇപ്പോൾ ഏറ്റവും അവസാനത്തെ സ്റ്റേജിലാണ്. അതിനു മുൻപ് ഡിവോഴ്സിനായി ഒരുപാട് ഫൈറ്റ് ചെയ്‍തിട്ടുണ്ട്. പിന്നീട് ഞാനല്ല ഒതുങ്ങേണ്ടത്, ഞാനല്ല പേടിക്കേണ്ടത് എന്ന്...

Read More

ദിലീപിന്റെ തിരിച്ചു വരവോ? ‘ഭഭബ’ പ്രക്ഷക പ്രതികരണം ഇങ്ങനെ

നടൻ ദിലീപ് നായകനായി എത്തിയ ‘ഭഭബ’ എന്ന പുതിയ സിനിമയ്ക്ക് തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണം. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനുമൊക്കെ നിറഞ്ഞാടിയ ആദ്യ പകുതി പ്രതീക്ഷയ്ക്കൊത്ത് ഉയർന്നു എന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ ടാഗ്​ലൈൻ സൂചിപ്പിക്കുന്നതുപോലെ ലോജിക്ക് തീരെ ഇല്ലാത്ത മുഴുനീള മാഡ്നെസ്സ് ആണ് ചിത്രം. ദിലീപിന്റെ പ്രകടനവും കോമഡി സീനുകളും ശ്രദ്ധ നേടുമ്പോൾ, കഥയിൽ പുതുമ കുറവുണ്ടെന്ന വിമർശനവും ഉയരുന്നുണ്ട്. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നും വിലയിരുത്തലുണ്ട്. കഥയിൽ വലിയ പുതുമ ഇല്ലെങ്കിലും, സാധാരണ കുടുംബ വിനോദമായി ചിത്രം കാണാനാകുമെന്നാണ് ഒരുവിഭാഗം പ്രേക്ഷകർ...

Read More

 കർണാടകയിലെ തന്ത്രപ്രധാന നാവിക കേന്ദ്രത്തിന് സമീപം ചൈനീസ് ജിപിഎസ് ഘടിപ്പിച്ച കടൽകാക്കയെ കണ്ടെത്തി

കർണാടകയിലെ കാർവാർ തീരത്ത് ചൈനീസ് നിർമ്മിത ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽകാക്ക കണ്ടെത്തിയത് സുരക്ഷാ ഏജൻസികളിലും നാട്ടുകാരിലും വലിയ ആകാംക്ഷയും സംശയവും ജനിപ്പിച്ചു. തന്ത്രപ്രധാനമായ ഐഎൻഎസ് കദംബ നാവിക താവളത്തിന് സമീപമുള്ള തിമ്മക്ക ഗാർഡൻ പരിസരത്താണ് പക്ഷിയെ കണ്ടെത്തിയത്. പക്ഷിയുടെ പുറത്ത് അസാധാരണമായ ഉപകരണം കണ്ട നാട്ടുകാർ ഉടൻ തന്നെ വനംവകുപ്പിന്റെ മറൈൻ വിഭാഗത്തെ വിവരം...

Read More