Author: Editorial Team

കാൽഗറി സെന്റ് മേരീസ് ദേവാലയത്തിന്റെ കൂദാശയും പ്രതിഷ്ഠാ കർമ്മവും ആഘോഷമായി നടത്തപ്പെട്ടു

കാൽഗറി : മലങ്കര ഓർത്തഡോക്സ് സഭയുടെ കാനഡ ഭദ്രാസനത്തിലെ കാൽഗറി സെന്റ് മേരീസ് ദേവാലയ കൂദാശ കർമ്മം മെയ് മാസം 29 &30 തീയതികളിൽ മലങ്കര ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് ത്രിതിയൻ കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിലും കാനഡ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. സഖറിയാ മാർ നിക്കോളോവോസിന്റെയും കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവറുഗീസ് മാർ യൂലിയോസിന്റെയും സഹ കാർമ്മികത്വത്തിലും നടത്തപ്പെട്ടു മെയ് 27നു കാൽഗറിയിൽ എത്തിച്ചേർന്ന പരിശുദ്ധ ബാവ തിരുമേനിയെയും മറ്റ് തിരുമേനിമാരെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഉചിതമായി സ്വീകരിച്ചു. 28നു ഇടവക ജനങ്ങൾ ചേർന്ന് ബാവയെ പള്ളിയിൽ സ്വീകരിച്ചു. 29നു കൂദാശയുടെ ഒന്നാം ഭാഗവും 30നു രാവിലെ കൂദാശയുടെ രണ്ടാം ഭാഗവും വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് പൊതു സമ്മേളനവും നടത്തപ്പെട്ടു പൊതു സമ്മേളനത്തിൽ രാജൻ സ്വാനി (Alberta province minister of Indigenous Relations) മുഖ്യ അതിഥി ആയിരുന്നു. മന്ത്രി പരിശുദ്ധ ബാവ തിരുമേനിക്കും മറ്റ് തിരുമേനിമാർക്കും Alberta Government ന്റെ certificate of recognition നൽകി ആദരിച്ചു. ദേവാലയ നിർമ്മാണത്തിൽ ഉൾപ്പെട്ടവർ ക്കും മറ്റ്‌ വിശിഷ്ട അതിഥികൾക്കും പ. ബാവ തിരുമേനി മെമെന്റോ നൽകി ആദരിച്ചു. എല്ലാ മനുഷ്യരിലും ദൈവീക ചൈതന്യം ഉണ്ടെന്നും എല്ലാവരെയും ഒരു പോലെ കാണുമ്പോൾ മാത്രമേ ദൈവീക ക്യപ നമ്മൾക്ക് ലഭിക്കുകയുള്ളെന്നും പ. ബാവ തന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു പറഞ്ഞു. അഭി. മാർ നിക്കോളോവോസ് , ഭദ്രാസന സെക്രട്ടറി ഫാ. തോമസ് ജോർജ്ജ് . മുൻ വികാരി ഫാ. ബിന്നി കുരുവിള എന്നിവർ ആശംസകൾ അറിയിച്ചു. വികാരി. ഫാ . ജോർജ് വറുഗീസ് സ്വാഗതവും കൺവീനർ ജോ വറുഗീസ് നന്ദിയും...

Read More

പ്രതിഷ്ഠാദിന മഹോത്സവത്തിനായി ബ്രാംപ്ടൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ഒരുങ്ങുന്നു

ഈ വർഷത്തെ പ്രതിഷ്ഠാ ദിനം ജൂൺ 21 ഞായറാഴ്ച മിഥുന മാസത്തിലെ ഉത്രം നക്ഷത്രത്തിലാണ് വരുന്നത്. അതി വിപുലമായ ആചാര, അനുഷ്ഠാന ആഘോഷങ്ങളോടെയാണ് ഇത്തവണത്തെ പ്രതിഷ്ഠാദിനവും ആഘോഷങ്ങളും ജൂൺ 17 മുതൽ ജൂൺ 21 വരെ നടക്കുന്നത്. ജൂൺ 17 ബുധനാഴ്ച വൈകുന്നേരം തുടങ്ങി ജൂൺ 18 വ്യാഴാഴ്ച ഉച്ചവരെ നടക്കുന്ന ശുദ്ധിക്രിയകൾ ക്ഷേത്ര ചെതന്യ വർദ്ധനയ്ക്കും ഭക്തരുടെ ഉന്നമനത്തിനും ഉതകുന്നതാണ്. പ്രാസാദ ശുദ്ധി, ബിംബശുദ്ധി തുടങ്ങി ക്രിയകൾക്കു പുറമെ, ഗുരുവായൂരപ്പനും ഉപദേവതകൾക്കും കലശ അഭിഷേകങ്ങളും, ഉച്ചയോടെ ശ്രീഭൂതബലിയും ഈ അവസരത്തിൽ ഉണ്ടാവും. ജൂൺ 18 വ്യാഴാഴ്ച വൈകുന്നേരം മുതൽ നാല് ദിവസം നീണ്ടു നിൽക്കുന്ന ആചാര-അനുഷ്ടാനങ്ങൾ ആരംഭിക്കുന്നു. നാമസംഗീർത്തന മുഖരിതമായ അന്തരീക്ഷത്തിൽ വെള്ളിയാഴ്ച വൈകീട്ട് ഗണപതി ഭഗവാന് സഹസ്ര അപ്പം നിവേദ്യവും, ശനിയാഴ്ച വൈകീട്ട് അയ്യപ്പസ്വാമിയ്‌ക്ക്‌ പുഷപാഭിഷേകവും നടത്തുന്നതാണ്. ജൂൺ 20 ശനിയാഴ്ച രാവിലെ ഭഗവതിയ്ക്കായി വിശേഷാൽ പൊങ്കാല ഇത്തവണയും ഭക്തർക്ക് ഓരോരുത്തർക്കും നേരിട്ട് ചെയ്യുവാൻ അവസരമുണ്ടാക്കുന്നു. ക്ഷേത്ര മൈതാനിയിൽ നൂറ്റമ്പതോളം വരുന്ന ഭക്തർ ഓരോരുത്തരും പൊങ്കാല പാകം ചെയ്തു സമർപ്പിക്കുന്നത്തിനായി തയ്യാറാക്കുന്നതാണ്. ഞയാറഴ്ച രാവിലെ ഭഗവതിക്ക് പൂമൂടൽ ചടങ്ങും ഉണ്ടായിരിക്കും. വെള്ളി-ശനി-ഞായർ ദിവസങ്ങളിൽ രാവിലെ നവക പഞ്ചഗവ്യ അഭിഷേകങ്ങൾ എന്നിവ ഉണ്ടായിരിക്കും. ദിവസേന മൂന്നു നേരവും പഞ്ചാരിമേളത്തോടെയുള്ള ശീവേലി മേളാസ്വാദകർക്ക് കാതിനും കണ്ണിനും ഇമ്പമേകും എന്ന് പറയേണ്ടതില്ലല്ലോ. കൂടാതെ, വൈകിട്ട് സഹസ്ര ദീപം ചുറ്റുവിളക്ക്, നിറമാല, സന്ധ്യ വേല എന്നിവയും ഈ മൂന്നു ദിവസങ്ങളിലും ഉണ്ടായിരിക്കും. പ്രതിഷ്ഠാ ദിനമായ ജൂൺ 21-ന് (മിഥുനത്തിൽ ഉത്രം നക്ഷത്രം) വിശേഷാൽ പൂജകൾക്കൊപ്പം ഗുരുവായൂരപ്പന് ഇരുപത്തഞ്ചു കലശാഭിഷേകവും ഉപദേവതകൾക്ക്‌ കലശാഭിഷേകവും ഉണ്ടായിരിക്കും. ദീപാലങ്കാരവും ചുറ്റുവിളക്ക്-നിറമാലയും ക്ഷേത്രത്തിന്റെ വർണഭംഗി കൂട്ടുമ്പോൾ, വൈവിധ്യമാർന്ന കലാ സംകാരിക പരിപാടികളും കലശ ഉത്സവ ദിനങ്ങളിൽ ഉടനീളം ഉണ്ടായിരിക്കും. കഥകളി, മോഹിനിയാട്ടം, ഭാരതനാട്ട്യം, സംഗീത കച്ചേരി, കൈകൊട്ടിക്കളി, ഭക്തി ഗാനമേള, ഭജന തുടങ്ങിയവയുടെ നീണ്ട നിര തന്നെ ഉണ്ട്. ആഘോഷ ദിനങ്ങളിലുടനീളം നിത്യേന മൂന്നു നേരവും അന്നദാനവും ഉണ്ടായിരിക്കും ശുദ്ധി കലശ ക്രിയകളും അഭിഷേകവും കൂടാതെ പലവിധത്തിലുള്ള പൂജകളും ഭക്തജനങ്ങൾ വഴിപാടായി നടത്തുവാൻ അവസരമുണ്ടായിരിക്കും. ശുദ്ധി കലശക്രിയകളും പ്രതിഷ്ഠാദിന ചടങ്ങുകളും ക്ഷേത്രത്തിന് വിശുദ്ധിയും ഐശ്വര്യവും ഉണ്ടാക്കുന്നതോടൊപ്പം ഭക്തജനങ്ങളുടെ ഭൗതികവും ആത്മീയവുമായ ഉന്നമത്തിന് വഴി തെളിക്കുകയും കൂടി ചെയ്യും. എല്ലാ ഭക്തര്ക്കും ഒത്തൊരുമിച്ചു കൂടി ആസ്വദിക്കാനുള്ള അവസരം കൂടിയാണ് ഇത്തവണത്തെ ആഘോഷങ്ങൾ. പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി നടക്കുന്ന പറയെടുപ്പ് (ഭഗവത് ചൈതന്യം ഭക്തരുടെ ഗൃഹത്തിലെത്തി പറ സ്വീകരിക്കുന്ന ചടങ്ങു ആണിത്) ഏപ്രിൽ മാസത്തിൽ മുതൽ വളരെ നന്നായി തന്നെ നടന്നു വരുന്നു. ഒന്റാരിയോയോയിൽ ഉടനീളം ഇരുനൂറിലധികം ഭക്തഗൃഹങ്ങളിൽ ഭക്തജന പങ്കാളിത്തത്തോടെ ഭക്തിപൂർവ്വമായ ഒരു അനുഭവമായി പറയെടുപ്പ് എന്ന് കാണാൻ കഴിയും. ജൂൺ 14-നു നടക്കുന്ന പറ സമാപനത്തിനു ശേഷം ജൂൺ 17 മുതൽ പ്രതിഷ്ഠാദിന ആഘോഷങ്ങൾ ആരംഭിക്കുകയായി.എല്ലാ ഭക്തരുടെയും പങ്കാളിത്തം ഈ ആഘോഷങ്ങളിൽ ഉടനീളം ക്ഷണിക്കുന്നതായി ക്ഷേത്രം ഭാരവാഹികളും തന്ത്രി ശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിയും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി...

Read More

ടി വീണയ്ക്ക് ഇഡി സമൻസ്; സിഎംആർഎൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി.ക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ (ED) സമൻസ്. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലും എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് ലഭിച്ച മാസപ്പടി ആരോപണങ്ങളിലും ചോദ്യം ചെയ്യലിനായി ഈ ആഴ്ച ഹാജരാകാനാണ് കേന്ദ്ര ഏജൻസി നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഈ മാസം ജൂൺ 12-ന് ഇഡിയുടെ കൊച്ചിയിലെ സോണൽ ഓഫീസിൽ ഹാജരാകാനാണ് അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അവർ ഹാജരാകുന്നതോടെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (PMLA, 2002) സെക്ഷൻ 50(2) പ്രകരാമുള്ള വ്യവസ്ഥകൾ അനുസരിച്ച് മൊഴി രേഖപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സമൻസ് അയക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും അതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും ഇഡി കൊച്ചി ഓഫീസിലെ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ ഭാരവാഹികൾ ഉൾപ്പെടെയുള്ള മറ്റ് ചില വ്യക്തികൾക്കും ഏജൻസി സമൻസ് അയച്ചിട്ടുണ്ടെന്നാണ്...

Read More

കൊട്ടാരക്കരയിൽ 10 ബംഗ്ലാദേശികൾ ATS പിടിയിൽ; ഇന്ത്യൻ തിരിച്ചറിയൽ കാർഡുകൾ കണ്ടെടുത്തു

കൊല്ലം ജില്ലയിൽ ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ഒരു വലിയ ഓപ്പറേഷൻ നടത്തി. കൊട്ടാരക്കര പ്രദേശത്ത് അനധികൃതമായി താമസിച്ചിരുന്ന 10 ബംഗ്ലാദേശി പൗരന്മാരെ എടിഎസ് സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളിൽ നിന്ന് ഇന്ത്യൻ തിരിച്ചറിയൽ കാർഡുകളും ആധാർ കാർഡുകളും കണ്ടെടുത്തു. ഈ നുഴഞ്ഞുകയറ്റക്കാരെല്ലാം ഇന്ത്യയിൽ നിയമവിരുദ്ധമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നു, ആധാർ കാർഡുകൾ ഉൾപ്പെടെ നിരവധി തിരിച്ചറിയൽ കാർഡുകൾ ഇവരിൽ നിന്ന് കണ്ടെടുത്തു, അവ ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഭീകരവിരുദ്ധ സ്ക്വാഡ് കൊട്ടാരക്കരയിൽ റെയ്ഡ് നടത്തി 10 പേരെ കസ്റ്റഡിയിലെടുത്തു. പ്രാഥമിക അന്വേഷണത്തിൽ ഇവരെല്ലാം സാധുവായ രേഖകളില്ലാതെ ഇന്ത്യയിൽ താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരാണെന്ന് കണ്ടെത്തി. ആധാർ കാർഡുകൾ ഉൾപ്പെടെ നിരവധി തിരിച്ചറിയൽ കാർഡുകളും സംഘം...

Read More

ആർട്ടെമിസ്-III ബഹിരാകാശയാത്രികരെ നാസ ഇന്ന് രാത്രി വെളിപ്പെടുത്തും: തത്സമയം എങ്ങനെ കാണാം?

മനുഷ്യരാശിയുടെ ചന്ദ്രനിലേക്ക് മടങ്ങാനുള്ള പദ്ധതിയിലെ ഒരു പ്രധാന പരീക്ഷണ പറക്കലായ ആർട്ടെമിസ്-III ദൗത്യത്തിൽ പറക്കുന്ന നാല് ബഹിരാകാശയാത്രികരെ നാസ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. ജൂൺ 9 ചൊവ്വാഴ്ച രാത്രി 9 മണിക്ക് ടെക്സസിലെ ഹൂസ്റ്റണിലുള്ള ജോൺസൺ സ്പേസ് സെന്ററിൽ നിന്നാണ് തത്സമയ പരിപാടി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആദ്യം ഒരു ലാൻഡിംഗ് ദൗത്യമായി ഉദ്ദേശിച്ചിരുന്ന ആർട്ടെമിസ്-III ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നു; നാല് ബഹിരാകാശയാത്രികരും ഇനി നാസയുടെ ശക്തമായ സ്‌പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റിലും ഓറിയോൺ ബഹിരാകാശ പേടകത്തിലുമായിരിക്കും വിക്ഷേപിക്കുക. താഴ്ന്ന ഭൂമിയുടെ ഭ്രമണപഥത്തിൽ, അവർ വാണിജ്യ ചാന്ദ്ര ലാൻഡറുകളുമായി കൂടിക്കാഴ്ച നടത്തുകയും ബന്ധിപ്പിക്കുകയും ചെയ്യും. ഭാവിയിലെ ചാന്ദ്ര ലാൻഡിംഗ് കൂടുതൽ സുരക്ഷിതമാക്കുന്നതിനാണ് ഈ പരീക്ഷണങ്ങൾ ലക്ഷ്യമിടുന്നത്, 2028 ൽ ആർട്ടെമിസ്-IV ൽ നിന്ന് യഥാർത്ഥ ലാൻഡിംഗ്...

Read More