Author: Editorial Team

ന്യൂ മെക്സിക്കോയിലും ടെക്സസിലും ഭീതി പരത്തി ‘സ്ക്രൂവേം’ ഈച്ചകൾ; അതീവ ജാഗ്രത

ടെക്സസ് : ന്യൂ മെക്സിക്കോയിൽ ആദ്യമായും, ടെക്സസിൽ രണ്ട് പുതിയ മേഖലകളിലും മാരകമായ ‘ന്യൂ വേൾഡ് സ്ക്രൂവേം’ പരാദബാധ സ്ഥിരീകരിച്ചു. യു.എസ് കൃഷി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. വളർത്തുമൃഗങ്ങളുടെയും വന്യജീവികളുടെയും ശരീരത്തിലെ മുറിവുകളിൽ മുട്ടയിട്ട്, ജീവനുള്ള മാംസം തിന്നുതീർക്കുന്ന മാരകമായ ഒരിനം ഈച്ചകളുടെ ലാർവകളാണിവ. മനുഷ്യരെയും ഇവ അപൂർവ്വമായി ബാധിക്കാറുണ്ട്. രോഗവ്യാപനം തടയാൻ ബാധിത പ്രദേശങ്ങളിൽ യു.എസ് ഭരണകൂടം കർശന ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വംശവർദ്ധനവ് തടയുന്നതിനായി വന്ധ്യംകരിച്ച ആൺ ഈച്ചകളെ വിമാനങ്ങൾ വഴി ആകാശത്തുനിന്ന് തുറന്നുവിടുന്ന പ്രതിരോധ പ്രവർത്തനങ്ങളും ജൂൺ 9 മുതൽ ആരംഭിക്കും. എന്നാൽ നിലവിൽ രാജ്യത്തെ ഭക്ഷ്യസുരക്ഷയ്ക്ക് ഇതൊരു ഭീഷണിയല്ലെന്ന് അധികൃതർ...

Read More

വേൾഡ് കപ്പ് റഫറിക്ക് യുഎസിൽ പ്രവേശന വിലക്ക്; തിരിച്ചടിയായി ട്രംപിന്റെ യാത്രാ നയം

വാഷിംഗ്ടൺ: ഫിഫ വേൾഡ് കപ്പ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സൊമാലിയയിൽ നിന്നുള്ള പ്രമുഖ ലോകകപ്പ് റഫറി ഒമർ അർട്ടാന് യുഎസിൽ പ്രവേശനാനുമതി നിഷേധിച്ചു. ടൂർണമെന്റിൽ പങ്കെടുക്കാനായി കഴിഞ്ഞ വാരാന്ത്യത്തിൽ ഇസ്താംബൂളിൽ നിന്നും മിയാമിയിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അധികൃതർ വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് പ്രവേശനം നിഷേധിച്ചതെന്നാണ് സിബിപിയുടെ ഔദ്യോഗിക വിശദീകരണം. ഭീകരവാദ സാധ്യതകൾ മുൻനിർത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യാത്രാവിലക്കോ കടുത്ത നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയ 40 രാജ്യങ്ങളുടെ പട്ടികയിൽ സൊമാലിയയും ഉൾപ്പെടുന്നുണ്ട്. സ്വന്തം രാജ്യത്തുനിന്നും ലോകകപ്പ് നിയന്ത്രിക്കാൻ യോഗ്യത നേടുന്ന ആദ്യ വ്യക്തിയാകാൻ ഒരുങ്ങവെയാണ് ഒമറിന് ഈ തിരിച്ചടി നേരിട്ടത്. ഫിഫയും കായിക ലോകവും അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് മത്സരങ്ങൾ ജൂൺ 11-ന് മെക്സിക്കോ സിറ്റിയിൽ ആരംഭിക്കാനിരിക്കെയാണ് ഈ നാടകീയ സംഭവങ്ങൾ. കടുത്ത ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ വിസകൾ അനുവദിക്കൂ എന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ...

Read More

അബ്ദുൾ പുന്നയൂർക്കുളം പുസ്തകപ്രകാശനവും കവിയരങ്ങും സംഘടിപ്പിച്ചു

വന്നേരിയിലെ വളർന്നുവരുന്ന എഴുത്തുകാരൻ ഏഴിയിൽ അബ്ദുല്ലയുടെ പ്രോത്സാഹനാർത്ഥം, അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളo പുസ്തകപ്രകാശനവും കവിയരങ്ങും സംഘടിപ്പിച്ചു. പുന്നയൂർക്കുളo നാലപ്പാടൻ സ്മാരക സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കവി ഏഴിയിൽ അബ്ദുല്ലയുടെ രണ്ടാമത് കവിതാസമാഹാരമായ ‘മൗനവാതിൽ പക്ഷി’ ഗുരുവായൂർ mla ശ്രീ. എൻ.കെ. അക്ബർ, അബ്ദുൾ പുന്നയൂർക്കുളത്തിന് നൽകി പ്രകാശനം നിർവ്വഹിച്ചു. പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്കിൽ (കെ.ജി.കരുണാകരമേനോൻ സ്മാരക ഹാൾ) വച്ചു നടന്ന ചടങ്ങിൽ സമിതി സെക്രട്ടറി സതീഷ്‌കുമാർ എ.കെ സ്വാഗതം പറഞ്ഞു. സമിതി വൈസ് പ്രസിഡണ്ട് ടി.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സമിതി ജഡ്ജിങ് കമ്മിറ്റി അംഗം ടി. മോഹൻ ബാബു പുസ്തകo പരിചയപ്പെടുത്തി. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരി, പഞ്ചായത്ത് മെമ്പർ അനിതാ ധർമ്മൻ, വന്നേരി ഹയർ സെക്കണ്ടറി സ്‌കൂൾ പ്രധാന അദ്ധ്യാപിക അജിത എം. എസ്, വന്നേരി സ്‌കൂൾ മാനേജർ രമണി അശോകൻ നാലപ്പാട്ട്, ചോ. മുഹമ്മദുണ്ണി, ജാസ്മിൻ ഷഹീർ, അലി കണ്ണത്തയിൽ, ഹക്കീം വെളിയത്ത്, ഷബീർ അണ്ടത്തോട്, ഷീബ ദിനേശ് എന്നിവർ പ്രസംഗിച്ചു. ജാതിക്കുമ്മി കവിതാ പുരസ്‌ക്കാര ജേതാവ് ടി.എം. ഡെറി പോളിനെ ചടങ്ങിൽ എൻ.കെ. അക്ബർ mla ആദരിച്ചു. പ്രകാശനത്തിന് മുമ്പായി കവിയരങ്ങ് അരങ്ങേറി. ഏഴിയിൽ അബ്ദുള്ള മറുമൊഴിയും സക്കറിയ നന്ദിയും...

Read More

ഡാലസിൽ അന്തരിച്ച ബിഷപ്പ് സിമ്മി മാത്യൂസിന്റെ പൊതുദർശനം ജൂൺ 12 വെള്ളിയാഴ്ച

ഡാലസ്: അമേരിക്കയിലെ സതേൺ എപ്പിസ്കോപ്പൽ സഭയിൽ ദീർഘനാൾ ബിഷപ്പായിരുന്ന പത്തനംതിട്ട തോന്നിയാമല താന്നിമൂട്ടിൽ കുടുംബാംഗമായ ഡാലസിൽ അന്തരിച്ച ബിഷപ്പ് സിമ്മി മാത്യൂസിന്റെ (81) പൊതുദർശനം ജൂൺ 12 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 8.30 വരെ ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ (11550 Luna Road, Farmers Branch TX 75234) വെച്ച് നടത്തപ്പെടും. സംസ്കാരം ജൂൺ 13 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും. പുനലൂർ കാഞ്ഞിരമലയിൽ കൂനംപറമ്പിൽ ലീലാമ്മയാണ് സഹധർമ്മിണി. റിജീന, വെസ്ലി, ക്രിസ്റ്റീന എന്നിവർ മക്കളും, ഡരിൽ , ജയ്മി, നിക്ക് എന്നിവർ മരുമക്കളും , ജയ, പ്രിയങ്ക, എവാ, ലയ എന്നിവർ കൊച്ചുമക്കളും ആണ്. 1970-ൽ ദൈവശാസ്ത്ര പഠനത്തിനായി അമേരിക്കയിലെത്തിയ ബിഷപ്പ് സിമ്മി മാത്യൂസ് ഒരു അധ്യാപകൻ, പ്രസംഗകൻ, പര്യവേക്ഷകൻ, എഴുത്തുകാരൻ, ആജീവനാന്ത അന്വേഷകൻ എന്നീ നിലകളിൽ പ്രശോഭിച്ച വ്യക്തിത്വമായിരുന്നു. സംസ്കാര ചടങ്ങുകൾ www.keral.tv എന്ന വെബ് സൈറ്റിൽ...

Read More

കാൽഗറി സെന്റ് മേരീസ് ദേവാലയത്തിന്റെ കൂദാശയും പ്രതിഷ്ഠാ കർമ്മവും ആഘോഷമായി നടത്തപ്പെട്ടു

കാൽഗറി : മലങ്കര ഓർത്തഡോക്സ് സഭയുടെ കാനഡ ഭദ്രാസനത്തിലെ കാൽഗറി സെന്റ് മേരീസ് ദേവാലയ കൂദാശ കർമ്മം മെയ് മാസം 29 &30 തീയതികളിൽ മലങ്കര ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് ത്രിതിയൻ കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിലും കാനഡ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. സഖറിയാ മാർ നിക്കോളോവോസിന്റെയും കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവറുഗീസ് മാർ യൂലിയോസിന്റെയും സഹ കാർമ്മികത്വത്തിലും നടത്തപ്പെട്ടു മെയ് 27നു കാൽഗറിയിൽ എത്തിച്ചേർന്ന പരിശുദ്ധ ബാവ തിരുമേനിയെയും മറ്റ് തിരുമേനിമാരെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഉചിതമായി സ്വീകരിച്ചു. 28നു ഇടവക ജനങ്ങൾ ചേർന്ന് ബാവയെ പള്ളിയിൽ സ്വീകരിച്ചു. 29നു കൂദാശയുടെ ഒന്നാം ഭാഗവും 30നു രാവിലെ കൂദാശയുടെ രണ്ടാം ഭാഗവും വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് പൊതു സമ്മേളനവും നടത്തപ്പെട്ടു പൊതു സമ്മേളനത്തിൽ രാജൻ സ്വാനി (Alberta province minister of Indigenous Relations) മുഖ്യ അതിഥി ആയിരുന്നു. മന്ത്രി പരിശുദ്ധ ബാവ തിരുമേനിക്കും മറ്റ് തിരുമേനിമാർക്കും Alberta Government ന്റെ certificate of recognition നൽകി ആദരിച്ചു. ദേവാലയ നിർമ്മാണത്തിൽ ഉൾപ്പെട്ടവർ ക്കും മറ്റ്‌ വിശിഷ്ട അതിഥികൾക്കും പ. ബാവ തിരുമേനി മെമെന്റോ നൽകി ആദരിച്ചു. എല്ലാ മനുഷ്യരിലും ദൈവീക ചൈതന്യം ഉണ്ടെന്നും എല്ലാവരെയും ഒരു പോലെ കാണുമ്പോൾ മാത്രമേ ദൈവീക ക്യപ നമ്മൾക്ക് ലഭിക്കുകയുള്ളെന്നും പ. ബാവ തന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു പറഞ്ഞു. അഭി. മാർ നിക്കോളോവോസ് , ഭദ്രാസന സെക്രട്ടറി ഫാ. തോമസ് ജോർജ്ജ് . മുൻ വികാരി ഫാ. ബിന്നി കുരുവിള എന്നിവർ ആശംസകൾ അറിയിച്ചു. വികാരി. ഫാ . ജോർജ് വറുഗീസ് സ്വാഗതവും കൺവീനർ ജോ വറുഗീസ് നന്ദിയും...

Read More