Author: Editorial Team

ഞാനും പി. ജയരാജന്‍റെ കൂടെ പല ക്ഷേത്രത്തിലും പോയിട്ടുണ്ട്, അതിനു ഫലമുണ്ടായി’: വിനിൽ പോൾ

തൃശൂർ: സിപിഎം നേതാവ് പി. ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിനെ അദ്ദേഹത്തിന്‍റെ വിശ്വാസയാത്രയായി ഹിന്ദുത്വ ഗ്രൂപ്പുകളും ചില മാധ്യമങ്ങളും വിശേഷിപ്പിക്കുന്നതിനെതിരേ എഴുത്തുകാരൻ വിനിൽ പോൾ. താനും പി. ജയരാജന്‍റെ ഒപ്പം പല ക്ഷേത്രങ്ങളും സന്ദർശിച്ചിട്ടുണ്ടെന്നും അതു പഠനത്തിന്‍റെയും ഗവേഷണത്തിന്‍റെയും ഭാഗമായിട്ടാണെന്നും വിനിൽ പോൾ കുറിച്ചു. കേരളത്തിലെ പ്രാദേശിക ദേവതകളെയും ആരാധനാ രൂപങ്ങളെയും ബ്രാഹ്മണിക സനാതന വ്യവസ്ഥ എങ്ങനെ ഏറ്റെടുത്തു എന്ന പഠനത്തിന്‍റെ ഭാഗമാണ് ഇത്തരം സന്ദർശനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഈ സന്ദർശനങ്ങളുടെ ഫലമായിട്ടാണ് സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം: കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനത്തെ വിശ്വാസയാത്രയായി അവതരിപ്പിക്കുന്ന മാധ്യമങ്ങളുടെ രാഷ്‌ട്രീയ ഉദ്ദേശം വളരെ വ്യക്തമാണ്. കേരളത്തിലെ പ്രാദേശിക ദേവതകളെയും ജനകീയ ആരാധനാരൂപങ്ങളെയും എങ്ങനെ ബ്രാഹ്മണിക സനാതന വ്യവസ്ഥ ഏറ്റെടുത്തു, എങ്ങനെ അവയെ ഹിന്ദു ബ്രാഹ്മണിക ചട്ടക്കൂടിനുള്ളിൽ ഉൾപ്പെടുത്തി എന്ന ചരിത്രം മനസിലാക്കുന്നതിന്‍റെ ഭാഗമായി ജയരാജൻ സാറിന്‍റെ ഒപ്പം ഞാനും കുറെ അമ്പലങ്ങളിലും കാവിലുമെല്ലാം പോയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് “സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇത് അവസാനിച്ച ഒരു പദ്ധതി അല്ല; തുടർച്ചയുള്ള ഗവേഷണ/ഫീൽഡ് വർക്ക് പ്രക്രിയയാണ്. ഏകദേശം ഒന്നര വർഷത്തോളം നീണ്ടുനിന്ന ഫീൽഡ് വർക്കിൽ ചില മാസങ്ങൾ ഞാൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ബ്രാഹ്മണ പൂജാരിമാരുടെ ആധിപത്യത്തിനു കീഴടങ്ങാത്ത ‘ക്ഷേത്ര‘ങ്ങളിലാണ് ഞാൻ കൂടെ പോയത്. കല്ലേലി അപ്പൂപ്പൻ, മറ്റം, വേങ്ങമല തുടങ്ങി നിരവധി നിരവധി ക്ഷേത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ചുപോയി. സത്യത്തിൽ അവിടങ്ങളിലെ ആളുകൾ അദ്ദേഹത്തെ സ്വീകരിക്കുന്ന രീതി കണ്ടപ്പോൾ ഞാൻ അതിശയിച്ചു. എവിടെയും ഞങ്ങളെ തടഞ്ഞില്ല; മറിച്ച്, അവർ അതിയായ സൗഹൃദത്തോടെയും ആത്മാർഥതയോടെയും കാര്യങ്ങൾ വിശദീകരിച്ചു തന്നു. സനാതന രാഷ്‌ട്രീയത്തിന്‍റെ കപടത തിരിച്ചറിഞ്ഞ കരുത്തരായ നിരവധി മനുഷ്യരെ ജയരാജൻ സാറിലൂടെ പരിചയപ്പെടാനും എനിക്കു സാധിച്ചു. കൊടുങ്ങല്ലൂർ പോലുള്ള ഇടങ്ങൾ വെറും ക്ഷേത്രങ്ങൾ മാത്രമല്ല; അവ കേരളത്തിന്‍റെ സാമൂഹിക ചരിത്രവും ജാതിരാഷ്‌ട്രീയവും അധികാര പുനർനിർമാണവും വായിച്ചറിയാൻ കഴിയുന്ന ജീവിച്ചിരിക്കുന്ന ചരിത്രരേഖകളാണ്. നാട്ടുദേവതകളെയും ആദിവാസി-ദളിത് ആരാധനാരീതികളെയും സംസ്കൃതവത്കരിച്ച് ബ്രാഹ്മണിക ആധിപത്യം എങ്ങനെ നിർമിക്കപ്പെട്ടു എന്നതിന്‍റെ സജീവ ഉദാഹരണങ്ങൾ അവിടെയുണ്ട്. അമ്പലങ്ങളിൽ മാത്രം സഞ്ചരിക്കുന്ന ആളല്ല അദ്ദേഹം. ഇതിനു സമാനമായ ഗൗരവമുള്ള ഫീൽഡ് വർക്കിന്‍റെ അടിസ്ഥാനത്തിൽ അദ്ദേഹം രചിച്ച മറ്റൊരു പ്രധാന കൃതിയാണ് കേരളം: മുസ്‌ലിം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്‌ലാം(മാതൃഭൂമി ബുക്സ്). ഉത്തരകേരളം: ആരാധനാലയങ്ങളും സമകാലീന പ്രവണതകളും (ചിന്ത) എന്നത് അദ്ദേഹത്തിന്‍റെ മറ്റൊരു ശ്രദ്ധേയ...

Read More

കെ​സി നി​ങ്ങ​ളു​ടെ ആ​ളാ​യി​രി​ക്കാം പ​ക്ഷെ ജ​ന​ത്തി​ന് സ്വീ​കാ​ര്യ​ന​ല്ല; രാ​ഹു​ലി​നെ​തി​രേ കോ​ഴി​ക്കോ​ട്ടും പോ​സ്റ്റ​ർ

വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി​ക്കും പ്രി​യ​ങ്കാ ഗാ​ന്ധി​ക്കു​മെ​തി​രേ കോ​ഴി​ക്കോ​ട്ടും പോ​സ്റ്റ​റു​ക​ള്‍. കെ​സി നി​ങ്ങ​ളു​ടെ ആ​ളാ​യി​രി​ക്കാം പ​ക്ഷെ ജ​ന​ത്തി​ന് സ്വീ​കാ​ര്യ​ന​ല്ലെ​ന്ന് പോ​സ്റ്റ​റി​ൽ പ​റ​യു​ന്നു. ജ​യി​ക്കാ​നാ​യി മാ​ത്രം വ​യ​നാ​ട്ടി​ലേ​ക്ക് വ​ര​രു​ത്. ജ​നം നി​ങ്ങ​ളോ​ട് പൊ​റു​ക്കി​ല്ലെ​ന്നും പോ​സ്റ്റ​റി​ലു​ണ്ട്. കോ​ഴി​ക്കോ​ട്ട് കാ​ര​ശേ​രി​യി​ലാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രേ പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പെ​ട്ട​ത്. വ​യ​നാ​ട് ലോ​ക്സ​ഭ മ‍​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് കാ​ര​ശേ​രി. ഹൈ​ക്ക​മാ​ൻ​ഡി​നും രാ​ഹു​ലിനും പ്രി​യ​ങ്കയ്ക്കുമെതിരേ വ​യ​നാ​ട്ടി​ൽ പോസ്റ്റർ പ്രത്യക്ഷപെട്ടിരുന്നു.വ​യ​നാ​ട് ഡി​സി​സി ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യ പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കെ.​സി. വേ​ണു​ഗോ​പാ​ലി​നെ പി​ന്തു​ണ​ച്ചാ​ൽ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ നി​ങ്ങ​ൾ​ക്ക് മാ​പ്പ് ത​രി​ല്ലെ​ന്നും വ​യ​നാ​ട് ഇ​നി അ​ടു​ത്ത അ​മേ​ഠി​യാ​യി മാ​റു​മെ​ന്നു​മാ​ണ് പോ​സ്റ്റ​റു​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. കെ.​സി. വേ​ണു​ഗോ​പാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വെ​റു​മൊ​രു പെ​ട്ടി​യെ​ടു​പ്പു​കാ​ര​നാ​ണെ​ന്നും പോ​സ്റ്റ​റി​ൽ വി​മ​ർ​ശ​ന​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഹു​ലി​ന്‍റെ​യും പ്രി​യ​ങ്ക​യു​ടെ​യും വി​ഡ്ഢി​ത്ത​ര​ങ്ങ​ൾ​ക്ക് കേ​ര​ളം മാ​പ്പ് ന​ൽ​കി​ല്ലെ​ന്നും പോ​സ്റ്റ​റി​ൽ...

Read More

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം വൈ​കി​ല്ല; വെ​ള്ളി​യാ​ഴ്ച ത​ന്നെ പ്ര​ഖ്യാ​പി​ച്ചേ​ക്കും

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം മെ​യ് 15ന് ​ത​ന്നെ പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഇ​ന്ന് ചേ​രു​ന്ന പ​രീ​ക്ഷാ​ബോ​ർ​ഡ് ഫ​ലം അ​ന്തി​മ​മാ​യി വി​ല​യി​രു​ത്തും. ആ​ര് ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന​തി​ലും തീ​രു​മാ​നം വ​രും. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​നു​മ​തി വാ​ങ്ങി പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റാ​കും പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യെ​ന്നാ​ണ് വി​വ​രം. ചൊ​വ്വാ​ഴ്ച ന​ട​ന്ന ക്വാ​ളി​റ്റി ഇം​പ്രൂ​വ്മെ​ന്‍റ് പ്രോ​ഗ്രാം (ക്യൂ​ഐ​പി) യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​ത്. 15 ന് ​ത​ന്നെ ഫ​ല പ്ര​ഖ്യാ​പ​നം ന​ട​ത്ത​ണ​മെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റും സ​മാ​ന അ​ഭി​പ്രാ​യം മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു. ​ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​യി പു​തി​യ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്കാ​യി കാ​ത്തി​രി​ക്കേ​ണ്ട എ​ന്ന നി​ർ​ദ്ദേ​ശം കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.ഇ​ന്ന് പ​രീ​ക്ഷാ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്നാ​ല്‍ പി​ന്നാ​ലെ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ളും...

Read More

എ​സ്ഐ​ആ​റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക് റേ​ഷ​ൻ പോ​ലും ല​ഭി​ക്കി​ല്ല; ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ റ​ദ്ദാ​ക്കാ​നും ആ​ലോ​ച​ന

കോ​ൽ​ക്ക​ത്ത: എ​സ്ഐ​ആ​റി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​പ്പെ​ട്ട​വ​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കാ​ൻ പ​ശ്ചി​മ ബം​ഗാ​ൾ, ബി​ഹാ​ർ സ​ർ​ക്കാ​രു​ക​ളു​ടെ തീ​രു​മാ​നം. റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക് നി​ഷേ​ധി​ക്കു​ക. ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പ​ശ്ചി​മ ബം​ഗാ​ളി​ൽ സു​വേ​ന്ദു അ​ധി​കാ​രി നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ക്കാ​ർ എ​സ്ഐ​ആ​റി​ൽ നി​ന്ന് പു​റ​ത്താ​യ​വ​ർ​ക്ക് റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം ബി​ഹാ​റി​ൽ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് പു​റ​മേ പ​ട്ടി​ക​യി​ൽ ഇ​ല്ലാ​ത്ത​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും പാ​സ്ബു​ക്കു​ക​ളും റ​ദ്ദാ​ക്കാ​നാ​ണ് ആ​ലോ​ച​ന‍​യു​ണ്ട്. എ​ന്നാ​ൽ ഇ​തി​നെ​തി​രെ ട്രി​ബ്യൂ​ണ​ലി​ൽ അ​പ്പീ​ൽ പോ​യ​വ​ർ​ക്ക് താ​ത്കാ​ലി​ക​മാ​യി ഇ​ള​വ്...

Read More

കു​ടു​ങ്ങു​മെ​ന്നാ​യ​പ്പോ​ൾ ക​ള്ള​ൻ മ​ര്യാ​ദ​ക്കാ​ര​നാ​യി; മോ​ഷ്ടി​ച്ച സ്വ​ർ​ണം ഉ​ട​മ​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ചു, ഒ​പ്പം മാ​പ്പ​പേ​ക്ഷ​യും

ഗു​രു​വാ​യൂ​ർ: മോ​ഷ്ടി​ച്ച 10 പ​വ​നി​ൽ എ​ട്ടു പ​വ​നും കൂ​ടെ ഒ​രു ക​ത്തും വീ​ട്ടു​ട​മ​യു​ടെ ഗേ​റ്റി​ന​ക​ത്ത് പൊ​തി​ഞ്ഞു വ​ച്ച് ക​ള്ള​ൻ മ​ര്യാ​ദ​ക്കാ​ര​നാ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണു സ്വ​ർ​ണം പൊ​തി​ഞ്ഞു​വ​ച്ച നി​ല​യി​ൽ ഉ​ട​മ​യ്ക്ക് ല​ഭി​ച്ച​ത്. ‘സാ​ർ ഞാ​ൻ ചെ​യ്ത​ത് തെ​റ്റ്. മാ​പ്പാ​ക്ക​ണം, ഞാ​ൻ ഇ​തി​ൽ ര​ണ്ട് പ​വ​ൻ എ​ടു​ത്തു വി​റ്റു. കേ​സ് പി​ൻ​വ​ലി​ക്കു​ക. മാ​പ്പ്, മാ​പ്പ്, മാ​പ്പ്.’ ഇ​താ​ണ് ക​ത്തി​ലു​ള്ള​ത്. വി​റ്റ ര​ണ്ട് പ​വ​ൻ തി​രി​ച്ചു ത​രാ​മെ​ന്നും അ​വ്യ​ക്ത​മാ​യി എ​ഴു​തി​യി​ട്ടു​ണ്ടെ​ന്നു ക​രു​തു​ന്നു. ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി 12.50ന് ​അ​രി​യ​ന്നൂ​രി​ൽ മൈ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പം പോ​ക്കാ​ക്കി​ല്ല​ത്ത് കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് 10 പ​വ​ൻ മോ​ഷ​ണം പോ​യ​ത്. കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൾ ഡോ.​ബു​ഷ​റ​യും ഭ​ർ​ത്താ​വ് ഡോ.​അ​ബൂ​ബ​ക്ക​ർ മു​ഹ​മ്മ​ദ് റാ​ഫി​യും കി​ട​ന്നു​റ​ങ്ങി​യ മു​റി​യോ​ടു ചേ​ർ​ന്നു​ള്ള ഹാ​ളി​ലെ പൂ​ട്ടാ​ത്ത അ​ല​മാ​ര​യി​ൽ നി​ന്നാ​ണ് ക​ള്ള​ൻ 10 പ​വ​നു​മാ​യി ക​ട​ന്ന​ത്. ഹാ​ളി​ലേ​ക്കു​ള്ള വാ​തി​ൽ പൂ​ട്ടി​യ​താ​യി വീ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പി​ല്ലാ​യി​രു​ന്നു. മോ​ഷ്ടാ​വി​നെ മ​ന​സി​ലാ​വു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​യ​തി​നാ​ലാ​ണു സ്വ​ർ​ണം തി​രി​കെ​ന​ൽ​കി മാ​പ്പ് അ​പേ​ക്ഷി​ച്ച​തെ​ന്നാ​ണു പോ​ലീ​സ് നി​ഗ​മ​നം. വീ​ടി​ന്‍റെ പു​റ​ത്ത് സി​സി​ടി​വി ഇ​ല്ലാ​ത്ത​തി​നാ​ൽ സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന വ​ച്ച ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ല്ല. ഒ​രു മാ​ല​യും ഒ​രു ജോ​ടി ക​മ്മ​ലും ഒ​ഴി​ച്ചു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ...

Read More