ആ​​​ലു​​​വ: പോ​​​ലീ​​​സി​​​ന്‍റെ​​​യ​​​ട​​​ക്കം വ്യാ​​​ജ രേ​​​ഖ​​​ക​​​ൾ നി​​​ർ​​​മി​​​ച്ച് അ​​​ന​​​ധി​​​കൃ​​​ത അ​​​വ​​​യ​​​വ​​​ദാ​​​ന ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​യെ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് ഗാസിയാ​​​ബാ​​​ദി​​​ൽ​​​നി​​​ന്ന് പി​​​ടി​​​കൂ​​​ടി.

കു​​​ന്ന​​​ത്തു​​​നാ​​​ട് പെ​​​രി​​​ങ്ങാ​​​ല​​​യി​​​ൽ വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ക്കു​​​ന്ന കാ​​​സ​​​ർ​​​ഗോ​​​ഡ് ക​​​ൽ​​​നാ​​​ട് അ​​​ൽ നി​​​ഹാ​​​മ​​​ത്ത് മ​​​ൻ​​​സി​​​ലി​​​ൽ മു​​​ഹ​​​മ്മ​​​ദ് ന​​​ജീ​​​ബി(53)​​​നെ​​​യാ​​​ണ് റൂ​​​റ​​​ൽ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​യാ​​​ളു​​​ടെ ഭാ​​​ര്യ കു​​​ന്ന​​​ത്തു​​​നാ​​​ട് പെ​​​രി​​​ങ്ങാ​​​ല ബൈ​​​ത്തു​​​ൽ​​​റ​​​ഹ്മ വീ​​​ട്ടി​​​ൽ റ​​​ഷീ​​​ദ(37)​​​യെ കു​​​ന്ന​​​ത്തു​​​നാ​​​ട് പോ​​​ലീ​​​സ് നേരത്തേ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.

എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി കെ.​​​എ​​​സ്. സു​​​ദ​​​ർ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് ഗാസിയാ​​​ബാ​​​ദി​​​ൽ​നി​​​ന്ന് പ്ര​​​ത്യേ​​​ക ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ലൂ​​​ടെ​​​യാ​​​ണ് പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.പോ​​​ലീ​​​സ് പി​​​ന്നാ​​​ലെ​​​യു​​​ണ്ടെ​​​ന്ന​​​റി​​​ഞ്ഞ് മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ൾ സ്വി​​​ച്ച് ഓ​​​ഫ് ചെ​​​യ്ത് ഇ​​​യാ​​​ൾ മു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.കൊ​​​ച്ചി​​​യി​​​ൽ​നി​​​ന്ന് പ്ര​​​തി വി​​​മാ​​​ന മാ​​​ർ​​​ഗം ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ പി​​​ന്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സും എ​​​ത്തി.

രാ​​​ത്രി ഗാസിയാ​​​ബാ​​​ദി​​​ലേ​​​ക്ക് ക​​​ട​​​ന്ന ഇ​​​യാ​​​ളെ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ന​​​ട​​​ത്തി​​​യ പ്ര​​​ത്യേ​​​ക ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യോ​​​ടെ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് എ​​​ത്തി​​​ച്ചു. കു​​​ന്ന​​​ത്തു​​​നാ​​​ട് കു​​​മാ​​​ര​​​പു​​​രം മോ​​​റ​​​ക്കാ​​​ല ത​​​ടി​​​യ​​​ൻ വീ​​​ട്ടി​​​ൽ സ​​​ണ്ണി വ​​​ർ​​​ഗീ​​​സ് (56), ഭാ​​​ര്യ സി​​​നി വ​​​ർ​​​ഗീ​​​സ് (50), ചേ​​​ല​​​ക്കു​​​ളം ക​​​വു​​​ങ്ങ​​​പ്പ​​​റ​​​മ്പ് കു​​​ഴി​​​ക്കാ​​​ട​​​ൻ വീ​​​ട്ടി​​​ൽ സ​​​നോ​​​ജ് (32) എ​​​ന്നി​​​വ​​​രെ എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ ജി​​​ല്ല​​​യി​​​ലും ശ്രീ​​​ജ, സു​​​ധീ​​​ർ, വി​​​നോ​​​ദ് എ​​​ന്നി​​​വ​​​രെ കൊ​​​ല്ലം കി​​​ളി​​​ക്ക​​​ല്ലൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലും കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി കെ.​​​എ​​​സ്. സു​​​ദ​​​ർ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പെ​​​രു​​​മ്പാ​​​വൂ​​​ർ എ​​​എ​​​സ്പി ഹാ​​​ർ​​​ദി​​​ക് മീ​​​ണ കു​​​ന്ന​​​ത്തു​​​നാ​​​ട് ഇ​​​ൻ​​​സ്പെ​​​ക്‌ടർ എ​​​സ്. ശി​​​വ​​​ലാ​​​ൽ, എ​​​സ്ഐ എം. ​​​അ​​​ഭി​​​ജി​​​ത്ത്, എ​​​എ​​​സ്ഐ യു. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ സി​​​പി​​​ഒ ഒ.​​​എ​​​സ്. ബി​​​ൻ​​​രാ​​​ജ് എ​​​ന്നി​​​വ​​​രും അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.