തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ലെ പോ​ര് അ​ട​ങ്ങി​യ ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പ​നം മ​തി​യെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡി​ൽ ധാ​ര​ണ. അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ സൂ​ക്ഷ്മ നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണ്. മ​ത്സ​ര​ത്തി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങാ​ൻ ത​യാ​റ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് മൂ​ന്ന് നേ​താ​ക്ക​ളും.

മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​നം നീ​ളു​മ്പോ​ഴും വ​ലി​യ പ്ര​തീ​ക്ഷ​യി​ൽ ത​ന്നെ​യാ​ണ് കോ​ൺ​ഗ്ര​സി​ലെ മൂ​ന്ന് ചേ​രി​യും. കെ.​സി. വേ​ണു​ഗോ​പാ​ൽ ത​ന്നെ​യാ​യി​രി​ക്കും ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ തീ​രു​മാ​ന​മെ​ന്നാ​ണ് കെ.​സി ഗ്രൂ​പ്പി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. എ​ഐ​സി​സി കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കു​ന്ന​തി​ലാ​ണ് വി.​ഡി പ​ക്ഷ​ത്തി​ന്‍റെ​യും ആ​ർ.​സി പ​ക്ഷ​ത്തി​ന്‍റെ​യും ആ​ത്മ​വി​ശ്വാ​സം.

മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​തി​ൽ ച​ർ​ച്ച​ക​ൾ ക​ഴി​ഞ്ഞെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന​ലെ അ​റി​യി​ച്ചു. ഹൈ​ക്ക​മാ​ൻ​ഡു​മാ​യി എ​ല്ലാം സം​സാ​രി​ച്ചു. പാ​ർ​ട്ടി യു​ക്ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കും. അ​ത് എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കും. ഡ​ൽ​ഹി​യി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല.