Author: Editorial Team

ഘ​ട​ക​ക​ക്ഷി​ക​ള്‍ ഒ​രു നേ​താ​വി​ന് വേ​ണ്ടി​യും വാ​ദി​ക്കു​ന്നി​ല്ല: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നം വൈ​കു​ന്ന​തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍. ഘ​ട​ക​ക​ക്ഷി​ക​ള്‍ ഒ​രു നേ​താ​വി​ന് വേ​ണ്ടി​യും വാ​ദി​ക്കു​ന്നി​ല്ലെ​ന്നും അ​ത് ഊ​ഹാ​പോ​ഹം മാ​ത്ര​മാ​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഓ​ടു​ന്ന ട്രെ​യി​നി​ല്‍ ന​മ്മ​ള്‍ ഓ​ടി​യി​ട്ട് കാ​ര്യ​മി​ല്ല. ട്രെ​യി​ന്‍ സ്‌​റ്റോ​പ്പി​ല്‍ എ​ത്തി​യി​ട്ടേ ഇ​റ​ങ്ങാ​ന്‍ പ​റ്റു​ക​യു​ള്ളു. ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നം എ​ന്നാ​ണ് ഉ​ണ്ടാ​കു​ക​യെ​ന്ന് ഇ​വി​ടെ​യു​ള്ള നേ​താ​ക്ക​ന്‍​മാ​ര്‍​ക്ക് പ​റ​യാ​ന്‍ ക​ഴി​യി​ല്ല. അ​ത് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കു​മ്പോ​ഴെ പ​റ​യാ​ന്‍ പ​റ്റു​ക​യു​ള്ളു. ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യാ​ല്‍ ട്രെ​യി​ന്‍ വൈ​കി ഓ​ടാ​റു​ണ്ട്. പ്ര​ത്യേ​കി​ച്ച് ഡ​ല്‍​ഹി​യാ​ത്ര​യി​ല്‍ കാ​ലാ​വ​സ്ഥ മോ​ശ​മാ​കാ​റു​ണ്ട്. എ​ന്‍റെ അ​ഭി​പ്രാ​യം ഹൈ​ക്ക​മാ​ന്‍​ഡി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ പേ​രി​ല്‍ ഫ്ല​ക്സ് ബോ​ര്‍​ഡ് വ​ച്ച​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടി​ല്ല. വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​ഭി​വാ​ദ്യം അ​റി​യി​ച്ച് ബോ​ര്‍​ഡ് വ​ച്ച​ത് ന​ല്ല​കാ​ര്യ​മാ​ണ്. ഏ​തെ​ങ്കി​ലും സ്ഥാ​ന​ത്തി​ന് വേ​ണ്ടി എ​ന്‍റെ പേ​ര് വ​യ്ക്ക​രു​തെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ങ്ങ​നെ വ​ച്ചാ​ല്‍ അ​ത് ത​ള്ളി​പ്പ​റ​യും. മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ല്‍ കു​റ​ച്ചു​താ​മ​സ​മു​ണ്ടാ​കു​ന്ന​തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​സ്വ​സ്ഥ​ത​യു​ണ്ടാ​യി​ട്ടു​ണ്ട്. സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യാ​ല്‍ അ​തി​നെ മ​റി​ക​ട​ക്കാ​ന്‍ ക​ഴി​യും. ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി ആ​ലോ​ചി​ച്ചാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നം എ​ടു​ക്കു​ക. ആ ​തീ​രു​മാ​നം എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കും. വ​ട്ടി​യൂ​ര്‍​ക്കാ​വ് ജം​ഗ്ഷ​ന്‍, മേ​ല്‍​പ്പാ​ലം എ​ന്നി​വ​യ്ക്കാ​ണ് എം​എ​ല്‍​എ​യെ​ന്ന നി​ല​യി​ല്‍ ആ​ദ്യ​പ​രി​ഗ​ണ​ന. പി​ണ​റാ​യി പൂ​ട്ടി​യ ര​ണ്ടാ​മ​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വീ​ണ്ടും തു​റ​ക്കും. ത​നി​ക്ക് ഒ​രു വ​കു​പ്പി​നോ​ടും പ്ര​ത്യേ​ക താ​ത്പ​ര്യ​മി​ല്ല. വ​ട്ടി​യൂ​ര്‍​ക്കാ​വ് എം​എ​ല്‍​എ എ​ന്ന് പ​റ​യു​ന്ന​തി​നോ​ടാ​ണ് താ​ത്പ​ര്യം.- കെ ​മു​ര​ളീ​ധ​ര​ന്‍...

Read More

വീട്ടിലേക്ക് വരാനാകുമോ എന്ന് വിജയ്? തമിഴ്നാട്ടിൽ വിജയ് -സ്റ്റാലിൻ കൂടിക്കാഴ്ച്ച, വൈക്കോയുടെ വീട്ടിലും സന്ദർശനം

ചെന്നൈ: തമിഴ്നാട്ടിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കാണാൻ മുഖ്യമന്ത്രി വിജയ്. സഭ കഴിഞ്ഞാൽ സ്റ്റാലിനെ കാണാനായി വിജയ് വീട്ടിലേക്ക് എത്തുമെന്നാണ് വിവരം. സ്റ്റാലിൻ്റെ വീട്ടിലേക്ക് വരാനാകുമോ എന്ന് വിജയ് തിരക്കിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. സമ്മതം അറിയിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് വിജയ്‍യുടെ സന്ദർശനം. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം വിജയ് 3:30ന് വൈക്കോയുടെ വീട്ടിലും സന്ദർശിക്കും. ഇന്നലെയാണ് ടിവികെ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം. വിജയ് ഉൾപ്പെടെ 99 നിയുക്ത ടിവികെ എംഎൽഎമാർ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നത്. എം കെ സ്റ്റാലിൻ അടക്കം പല മുതിർന്ന ഡിഎംകെ നേതാക്കളും പരാജയപ്പെട്ട തെരഞ്ഞെടുപ്പിന് ശേഷം ഉദയനിധി സ്റ്റാലിൻ ആണ് ഡിഎംകെ നിയമസഭാ കക്ഷി നേതാവെന്ന പ്രത്യേകതയുണ്ട്. ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം ഇന്ന് തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുമോയെന്നതിലും കൗതുകമുണ്ട്. അതേസമയം, ടിവികെയുടെ തമിഴ്നാട്ടിലെ വിജയം വിജയ് ഫാൻസ് അസോസിയേഷൻ കൊച്ചിയിലും ആഘോഷിച്ചു. കേക്ക് മുറിച്ചും പതാക ഉയർത്തിയും ടിവികെയുടെ ചിഹ്നമായ വിസിൽ അടിച്ചും പ്രവർത്തകർ ആഘോഷം പങ്കുവെച്ചു. മട്ടാഞ്ചേരി കൂവപ്പാടം ഗാന്ധി കവലയിലായിരുന്നു ആഘോഷ പരിപാടികൾ. മുസ്ലിം ലീഗ് നേതാവും നഗരസഭ കൗൺസിലറുമായ ടി കെ അഷറഫ് കേക്ക് മുറിച്ച് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. മധുരപലഹാര വിതരണവും...

Read More

കേരളത്തിലേക്ക് കെസി തന്നെ? മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക്; നടപടികള്‍ വേഗത്തിലാക്കി ഹൈക്കമാൻഡ്

ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ കെസി വേണുഗോപാൽ മുന്നിൽ. ഹൈക്കമാന്‍ഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനാണ് നിലവിൽ മുന്‍തൂക്കമുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനുള്ള നടപടികള്‍ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം ഉണ്ടാകില്ല. മുഖ്യമന്ത്രിയെ നിയമസഭകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനും ആലോചനയുണ്ട്. കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനത്തിന് കെസി വേണുഗോപാലിന് സാധ്യതയേറുകയാണ്. മുഖ്യമന്ത്രി കെസി തന്നെ ആയേക്കും എന്ന ശക്തമായ സൂചനകളാണ് ഈ ഘട്ടത്തിൽ പുറത്തുവരുന്നത്. ഇന്നലെ രാത്രി തന്നെ രാഹുല്‍ ഗാന്ധിയും മല്ലിഖാര്‍ജുൻ ഖാര്‍ഗെയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായാണ് വിവരങ്ങള്‍. സോണിയാ ഗാന്ധിയുമായി ഇനി ചില ഔപചാരിക ചര്‍ച്ചകള്‍ക്ക് മാത്രമാണ് സാധ്യത. ഘടകകക്ഷികള്‍ക്കും വലിയ എതിര്‍പ്പ് ഉണ്ടാകില്ലെന്നാണ് ഹൈക്കമാൻഡ് നേതൃത്വം കരുതുന്നത്. കോൺഗ്രസിന് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കാം എന്ന നിലപാട് ഘടകകക്ഷികളും ഹൈക്കമാൻഡിനെ അറിയിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് കേരളത്തിൽ വേണോ ദില്ലിയിൽ വേണോ എന്നതിലും ചര്‍ച്ചകൾ നടക്കുന്നുണ്ട്. കേരളത്തിലാണെങ്കില്‍ നിയമസഭാകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനാണ് സാധ്യത. ദില്ലിയിലാണെങ്കിൽ ഖാര്‍ഗെയോ രാഹുല്‍ഗാന്ധിയോ പ്രഖ്യാപിക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കൊപ്പം അനുനയ ഫോര്‍മുലയെന്നോണം ഉപമുഖ്യമന്ത്രി പദം ഉണ്ടാകുമോ എന്നതും പ്രധാനപ്പെട്ട ചോദ്യമായിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തിലും ധാരണയായിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല എന്നതാണ് പുറത്തുവരുന്ന...

Read More

തൃ​ശൂ​രി​ൽ‌ കി​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ തീ​പി​ടി​ത്തം

തൃ​ശൂ​ർ: കൊ​ര​ട്ടി മാ​മ്പ്ര​യി​ൽ കി​ട​ക്ക​നി​ർ​മാ​ണ ശാ​ല​യി​ൽ തീ​പി​ടി​ത്തം. അ​മീ​ർ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. ജോ​ലി​ക്ക് എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് തീ ​ക​ണ്ട​ത്. ര​ണ്ടു​മ​ണി​ക്കൂ​റോ​ളം സ​മ​യ​ത്തി​ന് ശേ​ഷം അ​ങ്ക​മാ​ലി, മാ​ള, ചാ​ല​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ...

Read More

ഭ​ർ​ത്താ​വി​നൊ​പ്പം ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ കാ​ണാ​താ​യി; ആ​റു ദി​വ​സ​ത്തി​നു ശേ​ഷം യു​വ​തി​യെ ക​ണ്ടെ​ത്തി

പാ​റ്റ്ന: കേ​ദാ​ർ​നാ​ഥ് തീ​ർ​ഥ​യാ​ത്ര ക​ഴി​ഞ്ഞ് ഭ​ർ​ത്താ​വി​നൊ​പ്പം മ​ട​ങ്ങു​ന്ന​തി​നി​ടെ കാ​ണാ​താ​യ യു​വ​തി​യെ ക​ണ്ടെ​ത്തി. ആ​റു ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ബി​ഹാ​റി​ലെ ബെ​ഗു​സാ​രാ​യി ജി​ല്ല​യി​ൽ നി​ന്നാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. പ്ര​ഗ്യാ സിം​ഗ്(29)​നെ ആ​ണ് കാ​ണാ​താ​യ​ത്. ഉ​ത്ത​രാ​ഖ​ണ്ഡ് പോ​ലീ​സും റെ​യി​ൽ​വേ പോ​ലീ​സും മ​റ്റ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. മേ​യ് അ​ഞ്ചി​ന് രാ​ത്രി കേ​ദാ​ർ​നാ​ഥ് തീ​ർ​ഥാ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പ്ര​ജ്ഞ, ഭ​ർ​ത്താ​വ് മ​നീ​ഷി​നൊ​പ്പം ഡെ​റാ​ഡൂ​ണി​ൽ നി​ന്ന് ഗാ​സി​യാ​ബാ​ദി​ലേ​ക്ക് ന​ന്ദാ​ദേ​വി എ​ക്സ്പ്ര​സി​ലാ​ണ് യാ​ത്ര ചെ​യ്ത​ത്. ട്രെ​യി​ൻ ഹ​രി​ദ്വാ​ർ ക​ട​ക്കു​ന്ന​തു​വ​രെ ത​ങ്ങ​ൾ സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും അ​തി​നു​ശേ​ഷം താ​ൻ ഉ​റ​ങ്ങി​പ്പോ​യെ​ന്നും ഭ​ർ​ത്താ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മു​സാ​ഫ​ർ​ന​ഗ​ർ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് വ​ച്ച് ഉ​ണ​ർ​ന്ന​പ്പോ​ൾ പ്ര​ഗ്യ​യെ സീ​റ്റി​ൽ നി​ന്ന് കാ​ണാ​നി​ല്ലാ​യി​രു​ന്നു. വാ​ഷ്‌​റൂ​മി​ൽ പോ​യി​രി​ക്കു​മെ​ന്ന് ക​രു​തി കാ​ത്തി​രു​ന്നു. എ​ന്നാ​ൽ അ​വ​ൾ തി​രി​ച്ച് വ​ന്നി​ല്ല. കാ​ണാ​താ​യ​പ്പോ​ൾ മു​ഴു​വ​ൻ കോ​ച്ചി​ലും അ​ന്വേ​ഷി​ച്ചു പ​ക്ഷേ, ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും മോ​ബൈ​ലി​ൽ വി​ളി​ച്ച​പ്പോ​ൾ സ്വി​ച്ച് ഓ​ഫ് ആ​യി​രു​ന്നെ​ന്നും മ​നീ​ഷ് പ​റ​യു​ന്നു. തു​ട​ർ​ന്ന് വി​ഷ​യം റെ​യി​ൽ​വേ പോ​ലീ​സ് ഏ​റ്റെ​ടു​ത്തു. അ​ന്വേ​ഷ​ണം റൂ​ർ​ക്കി പോ​ലീ​സി​ന് കൈ​മാ​റി. റൂ​ർ​ക്കി, മു​സാ​ഫ​ർ​ന​ഗ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം സ​ങ്കീ​ർ​ണ്ണ​മാ​യി. ര​ണ്ട് സ്റ്റേ​ഷ​നു​ക​ളി​ലെ​യും സി​സി​ടി​വി കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​രു​ന്നു. പോ​ലീ​സ് റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും തി​ര​ച്ചി​ൽ ന​ട​ത്തി. പി​ന്നാ​ലെ പ്ര​ഗ്യ​യു​ടെ ഫോ​ണ്‍ കോ​ളു​ക​ൾ, വാ​ട്സാ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ എ​ന്നി​വ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. എ​ന്നാ​ൽ, സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ആ​റ് ദി​വ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം, പ്ര​ഗ്യ​യെ, ബി​ഹാ​റി​ലെ ബെ​ഗു​സാ​രാ​യി​ൽ ക​ണ്ടെ​ത്തി​യെ​ന്ന വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം ബി​ഹാ​റി​ലെ​ത്തി പ്ര​ഗ്യ​യെ തി​രി​ച്ച് കൊ​ണ്ട് വ​രി​ക​യാ​യി​രു​ന്നു. തി​രോ​ധാ​ന​ത്തെ കു​റി​ച്ച് ഇ​വ​രെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ൾ പ​റ​യു​ന്നു. തി​രോ​ധാ​ന​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​വും ബി​ഹാ​റി​ലേ​ക്ക് പോ​കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​വും ക​ണ്ടെ​ത്തു​ക​യാ​ണ് പോ​ലീ​സി​ന്‍റെ...

Read More