തൃശൂർ: കൊരട്ടി മാമ്പ്രയിൽ കിടക്കനിർമാണ ശാലയിൽ തീപിടിത്തം. അമീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.
ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. ജോലിക്ക് എത്തിയ തൊഴിലാളികളാണ് തീ കണ്ടത്. രണ്ടുമണിക്കൂറോളം സമയത്തിന് ശേഷം അങ്കമാലി, മാള, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.



