Author: Editorial Team

കെ കരുണാകരൻ -സോണിയ ഗാന്ധി അകൽച്ച തുടങ്ങിയത് പത്മജയെച്ചൊല്ലി; വെളിപ്പെടുത്തലുമായി കെ വി തോമസിന്റെ പുസ്തകം

കെ കരുണാകരനും സോണിയ ഗാന്ധിയും അകലാൻ കാരണം പത്മജ വേണുഗോപാലിന് സീറ്റ് നിഷേധിച്ചതിനെ ചൊല്ലിയെന്ന് പ്രൊഫസർ കെ വി തോമസിന്റെ വെളിപ്പെടുത്തൽ. കുമ്പളങ്ങി മുതൽ ചെങ്കോട്ട വരെ എന്ന കെ വി തോമസിന്റെ പുസ്തകത്തിലാണ് തുറന്നുപറച്ചിൽ. നരസിംഹറാവുവും കരുണാകരനും അകലാൻ കാരണം കരുണാകരന്റെ പി വി എന്ന വിളി ആണെന്നും കെവിതോമസിന്റെ പുസ്തകത്തിൽ പറയുന്നു. നാലു പതിറ്റാണ്ടോളം കോൺഗ്രസിനകത്തെ ഓരോ നീക്കങ്ങളും അന്തർ നാടകങ്ങളും കൃത്യമായി അറിയുന്ന ആളാണ് പ്രൊഫസർ കെ വി തോമസ്. അദ്ദേഹം ഇടതുപാളയത്തിലേയ്ക്ക് ചേക്കേറിയെങ്കിലും ആത്മകഥാംശമുള്ള കുമ്പളങ്ങി മുതൽ ചെങ്കോട്ട വരെ പുസ്തകം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സോണിയ ഗാന്ധിയും കെ കരുണാകരനും അകലാൻ കാരണം പത്മജാ വേണുഗോപാലിന് 2001ൽ സീറ്റ് നിഷേധിച്ചതാണെന്നും പുസ്തകത്തിൽ പറയുന്നു. എന്നാൽ കെ വി തോമസിൻ്റെ പുസ്തകത്തിലുള്ള കാര്യങ്ങൾ തെറ്റാണെന്ന് തുറന്നടിച്ച് പത്മജാ ഗോപാൽ. കെ വി തോമസിനെ കുറിച്ച് എഴുതിയാൽ ആ പേന പോലും മോശമാകും. കെ മുരളീധരനെ കെപിസിസി അധ്യക്ഷൻ ആക്കാൻ സോണിയ ഗാന്ധിക്ക് താല്പര്യമുണ്ടായിരുന്നില്ല. യുഡിഎഫ് സർക്കാറിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി സമ്മതിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിന് മുൻപ് ഫയലുമായി മന്ത്രിമാർ കരുണാകരന്റെ വീട്ടിലെത്തുന്നതിനോട് താൻ യോജിച്ചിരുന്നില്ല. നരസിംഹറാവുവും കരുണാകരനും അകലാൻ കാരണം കരുണാകരന്റെ പി വി എന്ന വിളിയാണെന്നും കെ വി തോമസിന്റെ പുസ്തകത്തിൽ പറയുന്നു. യുഡിഎഫിനകത്ത് പുതിയ രാഷ്ട്രീയ ചർച്ചകൾക്കാണ് പുസ്തകം...

Read More

‘സർക്കാരിന്റെ പരാജയങ്ങൾക്ക് ജനം ത്യാഗം ചെയ്യണോ?’; മോദിയുടെ ആഹ്വാനങ്ങൾക്കെതിരെ രാഹുൽ ഗാന്ധി

ഗൾഫ് പ്രതിസന്ധിയെ തുടർന്ന് രാജ്യം നേരിടുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാൻ ‘വർക്ക് ഫ്രം ഹോം’ സ്വീകരിക്കാനും വിദേശയാത്രകൾ ഒഴിവാക്കാനും സ്വർണ്ണം വാങ്ങുന്നത് നിയന്ത്രിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാരിന്റെ പരാജയങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രിയുടെ ‘രാജ്യം ആദ്യം, സുഖത്തേക്കാൾ വലുത് ചുമതല’ (Nation First, Duty Above Comfort) എന്ന സന്ദേശത്തോട് പ്രതികരിച്ച രാഹുൽ ഗാന്ധി, സാമ്പത്തിക സമ്മർദ്ദത്തിന് മുന്നിൽ നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും പകച്ച് നിൽക്കുകയാണെന്നും സർക്കാരിന്റെ വീഴ്ചകൾ പരിഹരിക്കാൻ ജനങ്ങളോട് ത്യാഗം ചെയ്യാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്നും വ്യക്തമാക്കി.  “ഇന്നലെ, മോദിജി പൊതുജനങ്ങളോട് ചില ത്യാഗങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടു- സ്വർണ്ണം വാങ്ങരുത്, വിദേശ യാത്ര ചെയ്യരുത്, കുറച്ച് പെട്രോൾ ഉപയോഗിക്കുക, വളവും ഭക്ഷ്യ എണ്ണയും കുറയ്ക്കുക, മെട്രോ ഉപയോഗിക്കുക, വീട്ടിൽ നിന്ന് ജോലി ചെയ്യുക. ഇവ ഉപദേശങ്ങളല്ല- അവ പരാജയത്തിന്റെ തെളിവാണ്,” അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ...

Read More

 തമിഴകത്ത് വീണ്ടും ട്വിസ്റ്റ്; എ.ഐ.എ.ഡി.എം.കെ പിളർപ്പിലേക്ക്, ഇ.പി.എസ് മാറണമെന്ന് സി.വി ഷൺമുഖം പക്ഷം

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എഐഎഡിഎംകെയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുഖ്യമന്ത്രി വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകവുമായി സഖ്യമുണ്ടാക്കാനുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട ഒരു വിഭാഗം എം.എൽ.എമാരും മുൻ മന്ത്രിമാരും രംഗത്തെത്തിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ, സമ്മർദ്ദങ്ങൾക്കിടയിലും ഇപിഎസ് രാജിവയ്ക്കാൻ തയ്യാറല്ലെന്നാണ് സൂചന. മുതിർന്ന നേതാവ് സി.വി ഷൺമുഖത്തെ അനുകൂലിക്കുന്ന എം.എൽ.എമാരും മുൻ മന്ത്രിമാരുമാണ് ഇ.പി.എസ്സിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. തുടർച്ചയായ നാലു തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികൾക്ക് ശേഷം അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. തുടർച്ചയായ പരാജയങ്ങൾ പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം തകർത്തുവെന്നും നേതൃത്വത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളിൽ അണികൾക്കിടയിൽ വലിയ രോഷമുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.ടി.വി.കെയുമായുള്ള സഖ്യത്തെ കുറിച്ചുള്ള ചർച്ചകൾ എഐഎഡിഎംകെ അണികൾക്കുള്ളിൽ അനിശ്ചിതത്വം വർദ്ധിപ്പിച്ച സമയത്താണ് പാർട്ടിക്കുള്ളിൽ നിന്ന് വിമത ശബ്ദങ്ങൾ ഉയരുന്നത്.  ടിവികെ അധികാരത്തിലേക്ക് ഏപ്രിൽ 23 ന് നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടിവികെ മികച്ച പ്രകടനം കാഴ്ചവച്ചു, പക്ഷേ ഭൂരിപക്ഷത്തിന് 10 സീറ്റുകൾ മാത്രം പിന്നിലായി. ഇടതുപക്ഷ പാർട്ടികൾ, വിസികെ, മുസ്ലിം ലീഗ് എന്നിവരുമായി നാലു ദിവസത്തെ തിരക്കേറിയ ചർച്ചകൾക്ക് ശേഷം ടിവികെയ്ക്ക് ഭൂരിപക്ഷം മറികടക്കാൻ കഴിഞ്ഞു. കോൺഗ്രസ് നേരത്തെ പിന്തുണ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ഞായറാഴ്ച നടന്ന താരനിബിഡമായ പരിപാടിയിൽ വിജയ് തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിമത നീക്കങ്ങൾ കടുക്കുന്നു തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ പ്രധാന ദ്രാവിഡ പാർട്ടികളായ ഡി.എം.കെയ്ക്കും അണ്ണാ ഡി.എം.കെയ്ക്കും കടുത്ത തിരിച്ചടിയാണ്. ഡി.എം.കെ 59 സീറ്റുകളിലും അണ്ണാ ഡി.എം.കെ 47 സീറ്റുകളിലും വിജയിച്ചു. ഭൂരിപക്ഷം ഉറപ്പിക്കാൻ ടി.വി.കെ ചർച്ചകൾ നടത്തുന്നതിനിടെ, സി.വി ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള 30-ലധികം എം.എൽ.എമാർ കഴിഞ്ഞ ആഴ്ച പുതുച്ചേരിയിലെ ഒരു റിസോർട്ടിൽ ക്യാമ്പ് ചെയ്തിരുന്നു.  വിജയിയുടെ പാർട്ടിയുമായി കൈകോർക്കുന്നതിന്റെ ഭാഗമായാണ് എം.എൽ.എമാരെ റിസോർട്ടിൽ താമസിപ്പിച്ചതെന്നാണ് സൂചന. തുടർന്ന് എം.എൽ.എമാരെ കൂടെ നിർത്താൻ ഇ.പി.എസ് നേരിട്ട് റിസോർട്ടിലെത്തി ചർച്ച നടത്തുകയായിരുന്നു. അതിനിടെ, ഡി.എം.കെ അണ്ണാ ഡി.എം.കെയുമായി അനൗദ്യോഗിക ചർച്ചകൾക്ക് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ അതൃപ്തനായ ഷൺമുഖം ടി.വി.കെ സർക്കാരിനൊപ്പം ചേരാൻ തീരുമാനിച്ചതായാണ്...

Read More

“പ്രണയം എപ്പോഴും ഉറക്കെ മുഴങ്ങും”; ട്രോളുകൾക്ക് മറുപടിയുമായി തൃഷ

“പ്രണയം എപ്പോഴും ഉറക്കെ മുഴങ്ങും”. മെയ് 10 ന് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതുമുതൽ സോഷ്യൽ മീഡിയയിൽ ഉയരുന്ന ട്രോളുകളെ നിയന്ത്രിക്കാൻ തൃഷയ്ക്ക് വെറും അഞ്ച് വാക്കുകൾ മതിയായിരുന്നു. “പ്രണയം എപ്പോഴും ഉറക്കെ മുഴങ്ങും” നീല നിറത്തിലുള്ള ഹൃദയ ഇമോജിയോടെ താരം എഴുതി. തുടർന്ന് തന്നെ സുന്ദരിയായി കാണിച്ചതിന് തന്റെ സ്റ്റൈൽ, ഹെയർ ടീമുകൾക്ക് നന്ദി പറഞ്ഞു. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പം തൃഷ പങ്കുവെച്ച പോസ്റ്റ്, അവിടെ ഉണ്ടായിരുന്നതിന് തന്നെ ട്രോളിയവർക്കുള്ള ഒരു ശക്തമായ മറുപടിയായി വ്യാപകമായി കണക്കാക്കപ്പെടുന്നു. വിജയ്‌യുടെ മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുത്തു, എന്നാൽ ഇന്റർനെറ്റിൽ പലരും അദ്ദേഹത്തിന്റെ ഭാര്യ സങ്കീതയുടെയും രണ്ട് മക്കളായ ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരുടെ അഭാവത്തെ ചോദ്യം...

Read More

കെഎസ്ആര്‍ടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ

പാലക്കാട്: കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്നും ബസ് ഉടമകളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്നും ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു. സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന തീരുമാനം ഏകപക്ഷീയം ആണെന്നും പൊതു ഗതാഗത സംവിധാനം തകരുമെന്നും ടി ഗോപിനാഥൻ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍ പ്രകാരം ദിനംപ്രതി 19 ലക്ഷം സ്ത്രീകളാണ് സര്‍വീസ് ഉപയോഗിക്കുന്നത്. കെഎസ്ആര്‍ടിസി സൗജന്യ യാത്ര അനുവദിച്ചാൽ സ്വകാര്യ ബന്ധുകൾക്ക് വിദ്യാർത്ഥികളെ മാത്രം കയറ്റിക്കൊണ്ടുപോകേണ്ട അവസ്ഥ വരും. തമിഴ്നാട്ടിലും കർണാടകയിലും സ്വകാര്യ ബസുകൾ കുറവാണ്. കേരളത്തിലെ സാഹചര്യം അങ്ങനെയല്ല. സ്വകാര്യ ബസ് ഉടമകളോട് ചർച്ച ചെയ്യാതെ തീരുമാനം എടുത്തത് ശരിയല്ല. വി.ഡി സതീശൻ്റെ പുതുയുഗ യാത്രയിൽ സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ അദ്ദേഹത്തെ അറിയിച്ചതാണെന്നും അന്ന് എല്ലാം പരിഹരിക്കുമെന്നാണ് സതീശൻ ഉറപ്പ് നൽകിയതെന്നും ടി ഗോപിനാഥൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ബസ് മേഖലയ്ക്ക് വേണ്ടി പുതിയ പാക്കേജ് പ്രഖ്യാപിക്കണം എന്നും അദ്ദേഹം...

Read More